ഒരു വാണിജ്യ കെട്ടിടത്തിന്റെ (യൂപ്പ്‌ എഫ്‌) സെല്ലാര്‍ ഭാഗം പാര്‍ക്കിംഗിന്‌ മാത്രമായി മാറ്റി വച്ചിരിക്കുന്നു. പ്രസ്തുത പാര്‍ക്കിംഗ്‌ ഭാഗത്തിന്റെ കാര്‍പ്പറ്റ്‌ ഏരിയ കൂടി കണക്കാക്കി ആയതിനും പാര്‍ക്കിംഗ്‌ സ്ഥലം മാറ്റി വയ്ക്കണമെന്ന്‌ എന്‍ജിനീയറിംഗ്‌ വിഭാഗം റിപ്പോര്‍ട്ട്‌ നല്‍കിയിരിക്കുന്നു. ആയത്‌ അംഗീകരിക്കാവുന്നതാണോ?






Ramesh Ramesh
Answered on July 16,2020

അല്ല. പാര്‍ക്കിംഗ്‌ കണക്കാക്കുന്നത്‌ കാര്‍പെറ്റ്‌ വിസ്തരീര്‍ണ്ണത്തിന്റെ അടിസ്ഥാനത്തിലാണ്‌. കാര്‍പ്പറ്റ്‌ വിസ്ത്രീര്‍ണ്ണം തറ വിസ്ത്രീര്‍ണ്ണവുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ. കാര്‍പ്പറ്റ്‌ വിസ്തീര്‍ണ്ണം എന്നത്‌ കോണിപ്പടികള്‍, ലിഫ്റ്റ്‌ കിണറുകള്‍, എസ്തലേറ്ററുകള്‍. ഓവുകള്‍. 

കള്ളൂസുകള്‍, ശീതീകരണ മുറികള്‍. വൈദ്യുതി നിയന്ത്രണ മുറികള്‍ എന്നിവയുടെ വിസ്തീര്‍ണ്ണം ഒഴികെ ഉപയോഗപ്രദമായ തറവിസ്തീര്‍ണ്ണം എന്നര്‍ത്ഥമാക്കിയിട്ടുണ്ട്‌. ഒരു കെട്ടിടത്തിന്റെ തറ വിസ്തീര്‍ണ്ണം കണക്കാക്കുമ്പോള്‍ കെട്ടിടത്തിനുള്ളില്‍ വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യാന്‍

ഉപയോഗിക്കുന്ന സ്ഥലം തറ വിസ്തീര്‍ണ്ണത്തില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല, ആയതിനാല്‍ കെട്ടിടത്തിനുള്ളില്‍ പാര്‍ക്കിംഗിനായി നീക്കി വച്ചിരിക്കുന്ന സ്ഥലത്തിന്റെ വിസ്തീര്‍ണ്ണത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതൽ  പാര്‍ക്കിംഗ്‌ സ്ഥലം നീക്കി വയ്ക്കേണ്ടതില്ല. 


tesz.in
Hey , can you help?
Answer this question