ആരോഗ്യകിരണം പദ്ധതി എന്താണ് ?






Manu Manu
Answered on June 06,2020

പതിനെട്ടുവയസ്സില്‍ താഴെയുള്ള കുട്ടികളുടെ സമഗ്ര ആരോഗ്യസംരക്ഷണത്തിനുള്ള സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ഉറപ്പുവരുത്തുന്ന പദ്ധതിയാണ്‌ ആരോഗ്യകിരണം. രാഷ്ട്രീയ ബാല്‍ സ്വാസ്ഥ്യ കാര്യക്രം പദ്ധതി പ്രകാരം ചികിത്സാസഹായം ലഭിക്കുന്ന മുപ്പത്‌ രോഗങ്ങള്‍ക്കു പുറമെയുള്ള എല്ലാ രോഗങ്ങള്‍ക്കും ആരോഗ്യകിരണം പദ്ധതിയിലൂടെ ചികിത്സാസഹായം ലഭിക്കും. എ. പി. എല്‍. / ബി. പി. എല്‍. വ്യത്യാസമില്ലാതെ എല്ലാവരും' ആരോഗ്യകിരണം പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌.

എല്ലാ ആദായനികുതിദായകര്‍ക്കും സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളിലെ ജീവിനക്കാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കില്ല.

സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍നിന്നാണു പദ്ധതിയ്ക്കുള്ള തുക വകയിരുത്തുന്നത്‌. ഈ പദ്ധതിയിലൂടെ മരുന്നുകള്‍, പരിശോധനകള്‍, ചികിത്സകള്‍ എന്നിവ സര്‍ക്കാരാശുപത്രികകളില്‍ നിന്നും സൗജന്യമായി ലഭിക്കും. ആശുപത്രിയില്‍ ലഭ്യമല്ലാത്തവ ആശുപത്രിയുമായി എംപാനല്‍ ചെയ്തിട്ടുള്ള തെരഞ്ഞെടുത്ത കടകളില്‍നിന്നും തികച്ചും സൗജന്യമായി ലഭിക്കും.


tesz.in
Hey , can you help?
Answer this question