അക്കൗണ്ടൻസി കോഴ്‌സുകൾക്കുള്ള സ്‌കോളർഷിപ്പിന് എങ്ങനെ അപേക്ഷിക്കാം ?






Raghu Raghu
Answered on June 09,2020

ചാർട്ടേർഡ് അക്കൗൺൻസി, കോസ്റ്റ് വർക്ക് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറിഷിപ്പ് എന്നീ കോഴ്‌സുകൾ പഠിക്കുന്നവർക്കുള്ള സ്‌കോളർഷിപ്പ്. സി.എ., ഐ.സി.ഡബ്ല്യു.എ., സി.എസ്. കോഴ്‌സുകൾക്കു‌ പഠിക്കുന്ന ന്യൂനപക്ഷവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കു‌ സ്കോളർഷിപ്പ് നൽകുന്നതിനുള്ള പദ്ധതി.

സഹായം:ഫൗണ്ടേഷൻ/കോമൺ പ്രൊഫിഷ്യ‌ൻസി ടെസ്റ്റിന് പഠിക്കുന്നവർക്കും ഇന്റർമീഡിയേറ്റ്/എക്‌സിക്യൂട്ടീവ് ഫൈനൽ/പ്രൊഫഷണൽ കോഴ്‌സുകൾക്കു പഠിക്കുന്നവർക്കും 15,000 രൂപവീതമാണു സ്കോളർഷിപ്പ്. മുസ്ലീങ്ങൾക്കും മറ്റു ന്യൂനപക്ഷവിഭാഗങ്ങൾക്കും 80:20 എന്ന അനുപാതത്തിലാണു സ്കോളർഷിപ്പ് അനുവദിക്കുന്നത്. കൂടാതെ, 30 ശതമാനം തുക പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു.

അർഹ‌ത‌:മെറിറ്റും താഴ്ന്ന വരുമാനപരിധിയും അടിസ്ഥാനമാക്കി. ബി.പി.എൽ. വിഭാഗത്തിൽപ്പെടുന്ന അപേക്ഷകരുടെ അഭാവത്തിൽ മാത്രം എ‌ട്ടു‌ ലക്ഷം രൂപ വരുമാനപരിധിയിൽപ്പെടുന്നവരെയും പരിഗണിക്കും.

അപേക്ഷിക്കേ‌ണ്ട‌ രീ‌തി‌:വകുപ്പിന്റെ Minority Welfare എന്ന വെബ്‌സൈറ്റിലൂടെ.

ഫോൺ 047‌1‌-230052‌4‌


tesz.in
Hey , can you help?
Answer this question