സ്വകാര്യ ഐ.റ്റി.ഐ.-യി‌ൽ പഠിക്കുന്നവർക്കുള്ള ഫീ-റീഇംബേഴ്‌സ്‌മെന്റ് സ്‌കീം വിവരിക്കാമോ ?






Varun Varun
Answered on June 09,2020

സർക്കാരംഗീകൃത സ്വകാര്യ ഐ.റ്റി.ഐ.-കളിൽ പഠിക്കുന്ന ന്യൂനപക്ഷവിദ്യാർത്ഥികൾക്ക് അടച്ച ഫീസ് തിരിച്ചുനൽകുന്ന പദ്ധതി.

സഹായം:രണ്ടുവർഷകോഴ്സിന് 20,000 രൂപയും ഒരുവർഷകോഴ്സിനു 10,000 രൂപയും.

അർഹത‌:ന്യൂനപക്ഷവിഭാഗത്തിൽപ്പെടുന്ന ബി.പി.എൽ. വിദ്യാർത്ഥികൾക്കും അവരുടെ അഭാവത്തിൽ എ‌ട്ട്‌ ലക്ഷം രൂപ വരുമാനപരിധിയിലുള്ള, ന്യൂനപക്ഷവിഭാഗത്തിൽപ്പെടുന്ന മറ്റു വിദ്യാർത്ഥികൾക്കും. മുസ്ലീം–മറ്റു ന്യൂനപക്ഷവിഭാഗങ്ങൾക്ക് 80:20 എന്ന അനുപാതത്തിൽ. കൂടാതെ, 10-ശതമാനം തുക പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു. വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് മെറിറ്റിന്റെയും താഴ്ന്ന വരുമാനപരിധിയുടെയും അടിസ്ഥാനത്തിലാണ്.

അപേക്ഷിക്കേ‌ണ്ട‌ രീ‌തി‌:വകുപ്പിന്റെ Minority Welfare എന്ന വെബ്‌സൈറ്റിലൂടെ.


tesz.in
Hey , can you help?
Answer this question