പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പിന് എങ്ങനെ അപേക്ഷിക്കാം ?






Raghu Raghu
Answered on June 09,2020

അർഹത:11-ാം ക്ലാസ് മുതൽ പി.എച്ച്.ഡി. വരെ പഠിക്കുന്ന, പഠനത്തിൽ മികവു പുലർത്തുന്ന, ന്യൂനപക്ഷസമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, വിദ്യാർത്ഥികൾക്ക്‌.

കഴിഞ്ഞവർഷത്തെ വാർഷികപരീക്ഷയിൽ ചുരുങ്ങിയത് 50% മാർക്ക് നേടിയവർക്കുമാത്രം അപേക്ഷിക്കാം. വരുമാനപരിധി ര‌ണ്ടു‌ലക്ഷം രൂപ.

30% സ്‌കോളർഷിപ്പുകൾ പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു. ഇവരുടെ അഭാവത്തിൽ ആൺകുട്ടികളെയും പരിഗണിക്കും.

ഒരു കുടുംബത്തിൽനിന്നു പരമാവധി രണ്ടു വിദ്യാർത്ഥികൾക്ക് ആനുകൂല്യം ലഭിക്കും.

അപേക്ഷിക്കേ‌ണ്ട‌ രീ‌തി‌: നാഷണൽ സ്‌കോളർഷിപ്പ് പോർട്ടലിലൂടെ ഓൺലൈനാ‌യി‌.

ഫോൺ: 0471-2306580, 859055853‌8‌, 9446096580


tesz.in
Hey , can you help?
Answer this question