പരമ്പരാഗതമേഖലയിലെ തൊഴിലാളികളുടെ സാമ്പത്തിക സഹായ പദ്ധതിയെ (Income Support Scheme for Workers in the Traditional Sector) കുറിചു വിവരിക്കാമോ?






Vinod Vinod
Answered on June 09,2020

പരമ്പരാഗതമേഖലയിലെ പ്രവർത്തനങ്ങളിലേർപ്പെട്ടിട്ടുള്ള, 25,000 രൂപയിൽത്താഴെ വാർഷികവരുമാനമുള്ള തൊഴിലാളികൾക്ക് സാമ്പത്തികസഹായം നൽകുന്ന പദ്ധതി. മത്സ്യം, ഖാദി, കയർ, മത്സ്യസംസ്‌കരണം, കൈത്തറി, ബീഡി, കുട്ട, പായനെയ്ത്ത് തൊഴിലാളികളാ‌ണ്‌ ഈ പദ്ധതിയിലുൾപ്പെടുന്നത്.

ലഭിക്കുന്ന ധനസഹായം:പ്രതിവർഷം 1250 രൂപ

നടപടിക്രമം:തൊഴിൽവകുപ്പു‌ മുഖേന നടപ്പിലാക്കുന്ന ഈ പദ്ധതി പ്രകാരം കയർ, കൈത്തറി, ഫിഷറീസ്, വ്യവസായ — വാണിജ്യ വകുപ്പ്, ഖാദി തുടങ്ങിയ വകുപ്പുകളിലൂടെയും ഈറ്റ — കാട്ടുവള്ളി, ബീഡി, സിഗാർ, കൈത്തറി എന്നീ ബോർഡുകളിലൂടെയും ധനസഹായത്തുക തൊഴിലാളികൾക്കു‌ ലഭ്യമാക്കിവരുന്നു.

അപേക്ഷിക്കേണ്ട വിധം:ധനസഹായത്തിന് അർഹരായവർ അതതു‌ വകുപ്പുകളുമായി ബന്ധപ്പെടണം.


tesz.in
Hey , can you help?
Answer this question