നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് എങ്ങനെ അപേക്ഷിക്കാം ?






Vishnu Vishnu
Answered on June 16,2020

ആനുകൂല്യം:പ്രതിവർഷം 6,000 രൂപ (ആകെ 6,000 ×4 =24,000)

അർഹത:എട്ടാം ക്ലാസ്സ് വാർഷികപരീക്ഷയിൽ 55% മാർക്ക് ലഭിക്കുന്ന കുട്ടികൾക്കു വേണ്ടി എസ്.സി.ഇ.ആർ.ടി നടത്തുന്ന മത്സരപ്പരീക്ഷയിൽ ഉന്നതറാങ്ക് കരസ്ഥമാക്കുന്ന 3473 കുട്ടികൾക്കാണ് ഈ സ്കോളർഷിപ്പ് ലഭിക്കുന്നത്. കുട്ടിയുടെ രക്ഷിതാവിന്റെ വാർഷിക വരുമാനം 1.5 ലക്ഷത്തിൽ കുറവ് ആയിരിക്കണം.

അപേക്ഷിക്കേണ്ട വിധം:മതിയായ രേഖകൾ സഹിതമുള്ള വിദ്യാർത്ഥികളുടെ അപേക്ഷ ഹെഡ്‌മാസ്റ്റർ വഴി ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക്. അത് ഐ.ടി@സ്കൂൾ സൈറ്റുവഴി പൊതുവിദ്യാഭ്യാസഡയറക്ടറേറ്റിൽ എത്തിക്കുകയും പൊതുവിദ്യാഭ്യാസഡയറക്ടർ കേന്ദ്രഗവണ്മെന്റിൽ നൽകുകയും ചെയ്യും. അപേക്ഷകരായ കുട്ടികൾക്ക് ആധാർരേഖ ഉണ്ടായിരിക്കണം.

സമയപരിധി:കേന്ദ്രസർക്കാർ വിഞ്ജാപനത്തിന് വിധേയം

അപേക്ഷാഫോം:ഐ.ടി@സ്‌കൂളിന്റെയും വിദ്യാഭ്യാസവകുപ്പിന്റെയും വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിക്കും.

നടപ്പാക്കുന്നത്:കേന്ദ്രമാനവവിഭവശേഷിവകുപ്പ്


tesz.in
Hey , can you help?
Answer this question