ജില്ലാ വെറ്ററിനറി കേന്ദ്രങ്ങളിൽനിന്നു ലഭിക്കുന്ന സേവനങ്ങൾ വിവരിക്കാമോ ?






Manu Manu
Answered on June 24,2020

യഥാസമയമുള്ള സർക്കാർനിബന്ധനകൾക്കു വിധേയമായി പക്ഷിമൃഗാദികളുടെ ചികിത്സ, കന്നുകാലികൾക്കു രോഗപ്രതിരോധകുത്തിവയ്പ്, യഥാസമയമുള്ള കൃത്രിമ ബീജാധാനസൗകര്യം, കന്നുകാലികളെയും പക്ഷികളെയും ഇൻഷ്വർ ചെയ്യുന്നതിനുള്ള സൗകര്യം എന്നിവ ലഭ്യമാക്കുക, ഇൻഷ്വറൻസ് ആനുകൂല്യം കർഷകർക്കു സമയബന്ധിതമായി ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുക തുടങ്ങി വിവിധ സേവനങ്ങൾ ഈ കേന്ദ്രങ്ങൾവഴി പൊതുജനങ്ങൾക്കു ലഭിക്കുന്നു.

ഈ സ്ഥാപനങ്ങളിൽ നിലവിലുള്ള സേവനങ്ങളുടെ സർക്കാരംഗീകൃതനിരക്ക്:

1. കൃത്രിമബീജാധാനം — സൗജന്യം
 
2. ഓമനമൃഗങ്ങളുടെ ചികിത്സച്ചെലവ് — 1‌0‌ രൂപ
 
3. ശസ്ത്രക്രിയ (മേജർ) — 16‌0 രൂപ
 
4. ശസ്ത്രക്രിയ (മൈനർ) — 4‌5 രൂപ
 
5. ലബോറട്ടറിസൗകര്യം — സൗജന്യം

tesz.in
Hey , can you help?
Answer this question