വന്യജീവികളുടെ ആക്രമണം ഫലമായി ജീവനോ സ്വത്തിനോ നാശനഷ്ടങ്ങൾ സംഭവിച്ചാൽ എന്ത് ചെയ്യണം ?






വന്യജീവികളുടെ ആക്രമണം ഫലമായി ജീവനോ സ്വത്തിനോ നാശനഷ്ടങ്ങൾ സംഭവിച്ചാൽ വനം വകുപ്പിൽ നിന്നും കേരള റൂൾസ് ഫോർ പെയ്മെന്റ് ഓഫ് കോമ്പൻസേഷൻ ടൂ വിക്‌ടിംസ് ഓഫ് അറ്റാക്ക് ബൈ വൈൽഡ് അനിമൽസ്, 1980 എന്ന നിയമപ്രകാരം നഷ്ടപരിഹാരം ലഭിക്കുന്നതാണ്. ആക്രമണം നടന്ന സ്ഥലത്തെ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ക്ക് അല്ലെങ്കിൽ അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ എന്നിവർക്ക് നിശ്ചിതഫോറത്തിൽ സംഭവം നടന്ന് മൂന്നു മാസത്തിനുള്ളിൽ ബന്ധപ്പെട്ട രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കണം.

ജീവനാശം സംഭവിച്ചാൽ പത്തു ലക്ഷം രൂപയും സ്ഥിരമായ അംഗവൈകല്യം ആണെങ്കിലോ, അല്ലെങ്കിൽ പരിക്കു പറ്റുകയോ ആണെങ്കിൽ 2,00,000 രൂപയും ആണ് നഷ്ടപരിഹാരമായി ലഭിക്കുന്നത്. വിളനാശം വീട് നഷ്ടം കന്നുകാലി നഷ്ടം എന്നിവയ്ക്ക് പരമാവധി 1,00, 00 രൂപ വരെ നഷ്ടപരിഹാരം ലഭിക്കുന്നതാണ്. ഓരോ വിളയ്ക്കും എത്ര രൂപ വരെ നഷ്ടപരിഹാരം കൊടുക്കാമെന്ന് നിലവിൽ ഉത്തരവുണ്ട്. നഷ്ടപരിഹാരം ലഭിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കാവുന്നതാണ്.

വനത്തിന് പുറത്ത് വച്ചാണ് പാമ്പുകടിയേറ്റു മരിക്കുന്നതെങ്കിൽ രണ്ട് ലക്ഷം രൂപയാണ് നഷ്ടപരിഹാരം.

For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide