കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധിയും പെൻഷൻ പദ്ധതിയും വിവരിക്കാമോ ?






Vinod Vinod
Answered on June 09,2020

കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽനിന്നോ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽനിന്നോ പെൻഷൻ ലഭിക്കാൻ അർഹത ഇല്ലാത്തവരും 20-65 വയസ്സിനിടയിലുള്ളവരും മദ്രസ്സാദ്ധ്യാപകജോലിയിൽ വ്യാപൃതരായിരിക്കുന്നവരും ആയവർക്കാണ് ക്ഷേമനിധിയിൽ അംഗത്വം. സ‌ബ്‌പോസ്റ്റാഫീസിൽനി‌ന്ന്‌ അംശദായം ഓൺലൈൻ സംവിധാനം വ‌ഴി‌ അടയ്ക്കാം.

അപേക്ഷാഫോം:കളക്ട്രേറ്റുകളിൽ പ്രവർത്തിക്കു‌ന്ന‌ ന്യൂനപക്ഷസെൽ, മദ്രസ്സാദ്ധ്യാപകക്ഷേമനി‌ധി‌ കോഴിക്കോ‌ട്‌ ഓഫീ‌സ്‌ എന്നിവിടങ്ങളിലും Kerala Madrassa Teacher's Welfare Fund എന്ന‌ വെ‌ബ്‌സൈറ്റിലും ലഭ്യമാ‌ണ്‌.

അപേക്ഷിക്കേ‌ണ്ട‌ രീ‌തി‌:പൂരിപ്പിച്ച അപേക്ഷ, മൂന്നു പാസ്‌പോർട്ട്‌സൈസ് ഫോട്ടോ, വയസ്സ് തെളിയിക്കുന്ന പാസ്‌പോർട്ടിന്റെയോ സ്ക്കൂൾസർട്ടിഫിക്കറ്റിന്റെയോ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ നൽകു‌ന്ന‌ ജനനസർട്ടിഫിക്കറ്റിന്റെ‌യോ‌ ശരിപ്പകർപ്പ് എന്നിവസഹിതം ക്ഷേമനിധിയുടെ ആസ്ഥാന ഓഫീസിലേക്ക് അയയ്ക്കണം. ഓഫീസി‌ലോ‌ ജി‌ല്ലാ‌ കളക്ടറേറ്റിലു‌ള്ള‌ ന്യൂനപക്ഷസെല്ലി‌ലോ‌ നേരിട്ടും നല്കാം.

വിലാസം:മാനേജർ, കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ബോർഡ്‌, പുതിയറ, കോഴിക്കോട് 673004.

ഫോൺ: 04952720577

പെൻഷൻ പദ്ധതി

അർഹ‌ത‌:2‌0‌ വർഷ‌ത്തി‌ൽ കുറയാത്ത‌ കാലം അംശദായം അട‌ച്ച്‌ ക്ഷേമനിധിയംഗത്വം നിലനിർത്തിയതും മദ്രസ്സാദ്ധ്യാപ‌ക‌പ്രവൃത്തിയിൽ സ്വയം വിരമിച്ചതുമാ‌യ‌ അംഗത്തി‌നു‌ മിനിമം പെൻഷ‌ന്‌ അർഹ‌ത‌.

സഹായം:65 വയസ്സ് പൂർത്തിയായ മദ്രസ്സാദ്ധ്യാപകർക്ക് ചുരുങ്ങിയ പെൻഷൻ 1‌0‌00 രൂപ.

പെൻഷന് അർഹതയുള്ള ക്ഷേമനിധിയംഗത്തിന് പെൻഷനുപകരം നിശ്ചിതതുക കൈപ്പറ്റാനുള്ള അവസരം/മിനിമം പെൻഷൻ ലഭിക്കാൻ ആവശ്യമായ തുക നിലനിർത്തി ബാക്കിത്തുക (പരമാവധി 50%) കൈപ്പറ്റാനുള്ള അവസരം.

വിവാഹ ധന സഹായം

മദ്രസ്സാദ്ധ്യാപകക്ഷേമനിധിയിൽ രണ്ടുവർഷം അംഗത്വകാലാവധി പൂർത്തിയാക്കി അംഗത്വം നിലനിർത്തുന്ന മദ്രസാദ്ധ്യാപകരുടെ സ്വന്തം വിവാഹത്തിനും അവരുടെ പെൺമക്കളുടെ വിവാഹത്തിനും 10,000 രൂപ ധനസഹായം.

അപേക്ഷിക്കേ‌ണ്ട‌ രീ‌തി‌:വിവാഹത്തീയതിക്ക് ഒരുമാസം മുമ്പുമുതൽ അപേക്ഷ നൽകാം. വിവാഹം കഴിഞ്ഞ് പരമാവധി മൂന്നുമാസത്തിനകം അപേക്ഷ നൽകിയിരിക്കണം. പൂരിപ്പി‌ച്ച‌ അപേക്ഷ‌ രേഖകൾ സഹിതം അയയ്ക്കണം. അപേക്ഷാഫാറം ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റ്, മദ്രസാദ്ധ്യാപക ക്ഷേമനിധി ഓഫീസ്, കളക്ടറേറ്റുകളിലെ ന്യൂനപക്ഷക്ഷേമ സെക്‌ഷൻ, മുസ്ലീം യുവജനതയ്ക്കായുള്ള പരിശീലനകേന്ദ്രം എന്നിവിടങ്ങളിൽ ലഭ്യമാണ്.

വേ‌ണ്ട‌ രേഖകൾ:അപേക്ഷയോടൊപ്പം ക്ഷേമനിധി അംഗത്വകാർഡ്, പോസ്റ്റ് ഓഫീസ് പാ‌സ്‌ബു‌ക്ക്‌, വിവാഹക്ഷണപത്രം/വിവാഹസർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, വിവാഹിതയുടെ വയസ്സ് തെളിയിക്കുന്ന മതിയായ രേഖ എന്നിവയുടെ പകർപ്പ് ഉണ്ടായിരിക്കണം.

വിലാസം:മാനേജർ, കേര‌ള‌ മദ്രസ്സാദ്ധ്യാപ‌ക‌ ക്ഷേമനി‌ധി‌ ബോർഡ്‌, പുതിയ‌റ‌, കോഴിക്കോ‌ട്‌ 67300‌4‌.
ഫോൺ 0495272057‌7‌

ചികിത്സാ ധന സഹാ‌യ‌ പദ്ധ‌തി‌

മദ്രസ്സാദ്ധ്യാപ‌ക‌ക്ഷേമനി‌ധി‌യംഗങ്ങൾക്ക്‌ ‌5‌,00‌0‌ രൂ‌പ‌ മുതൽ 25‌,000‌ രൂ‌പ‌ വ‌രെ‌ ചികിത്സാധനസഹായം‌.

മദ്രസ്സാദ്ധ്യാപക ക്ഷേമനിധിയംഗങ്ങളുടെ മക്കൾക്കു‌ ക്യാഷ് അവാർഡ്

എസ്‌.എ‌സ്‌.എൽ.സി‌., പ്ല‌സ്‌ ‌ടു‌ പരീക്ഷകളിൽ എ‌ല്ലാ‌ വിഷയങ്ങളിലും ‌എ‌ പ്ല‌സ്‌ ലഭിച്ചവർക്ക്‌ 2000 രൂപവീതമാണു ക്യാഷ് അവാർഡ്.

ഭവന പദ്ധ‌തി

ന്യൂനപ‌ക്ഷ‌ ധനകാര്യകോർപ്പറേഷനുമാ‌യി‌ സഹകരി‌ച്ച്‌ മദ്രസ്സാദ്ധ്യാപകക്ഷേമനി‌ധി‌യംഗങ്ങൾക്ക്‌ ഭവനനിർമാണത്തി‌നാ‌യി‌ പലശരഹിതവാ‌യ്പ‌. മൂന്നുസെന്റിൽ കുറയാ‌തെ‌ സ്ഥലമു‌ള്ള‌ അംഗങ്ങൾക്ക്‌ രണ്ടരലക്ഷം രൂ‌പ‌ വാ‌യ്പ‌ ലഭിക്കു‌ന്നു‌. 8‌4‌ മാസംകൊ‌ണ്ട്‌ അടച്ചുതീർക്കണം. വാ‌യ്പ‌ ലഭി‌ച്ച്‌ ആറുമാസത്തിനുശേഷം തിരിച്ചട‌വ്‌ ആരംഭിക്കും.


tesz.in
Hey , can you help?
Answer this question