ഇമ്പിച്ചിബാവ ഭവന നിർമ്മാണ പദ്ധതി എന്താണ് ?






Manu Manu
Answered on June 09,2020

ന്യൂനപക്ഷമതവിഭാഗത്തിൽപ്പെട്ട വിധവകൾക്കും വിവാഹബന്ധം വേർപ്പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കും ഭവനനിർമ്മാണത്തിനു ധനസഹായം നൽകുന്ന പദ്ധതി.

സഹായം:ഒരു വീടിന് നാ‌ലു‌ലക്ഷം രൂപവീതമാണ് ധനസഹായം. ഇത് തിരിച്ചടയ്ക്കേണ്ട.

അർഹ‌ത‌:അപേക്ഷകയുടെ സ്വന്തം പേരിൽ ബാദ്ധ്യതകളില്ലാത്ത, ചുരുങ്ങിയത് രണ്ടുസെന്റ് സ്ഥലം (പരമാവധി 25 സെന്റ്) ഉള്ള, സർക്കാരിൽനിന്നോ സമാനയേജൻസികളിൽനിന്നോ മുമ്പ് വീടുനിർമ്മാണത്തിനു ധനസഹായം ലഭിച്ചിട്ടില്ലാത്തവരെയാണു പരിഗണിക്കുന്നത്. കുടുംബത്തിലെ ഏകവരുമാനദായക ആയിരിക്കണം അപേക്ഷക. ബി.പി.എൽ കുടുംബങ്ങൾ, വിധവകളോ അവരുടെ മക്കളോ, ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവർ, പെൺമക്കൾ മാത്രമുള്ള വിധവകൾ എന്നിവർക്കു മുൻഗണന. തെരഞ്ഞെടുത്ത ഗുണഭോക്താക്കളിൽ 80% മുസ്ലീം വിഭാഗത്തിലും 20% ക്രിസ്ത്യൻ വിഭാഗത്തിലും പെടണം.

അപേക്ഷിക്കേ‌ണ്ട‌ രീ‌തി‌:കളക്ടറേറ്റിലെ ന്യൂനപക്ഷസെല്ലിൽ അപേക്ഷ സമർപ്പിക്കണം.


tesz.in
Hey , can you help?
Answer this question