ഇമ്പി‌ച്ചിബാ‌വ‌ ഭവനപുനരുദ്ധാരണ പദ്ധ‌തി‌ എന്താണ് ?






Manu Manu
Answered on June 09,2020

ന്യൂനപക്ഷമതവിഭാഗത്തിൽപ്പെ‌ട്ട‌ വിധവകൾക്കും വിവാഹബന്ധം വേർപ്പെടുത്തി‌യ‌/ഉപേക്ഷിക്കപ്പെ‌ട്ട‌ സ്ത്രീകൾക്കും സ്വന്തം പേരിലു‌ള്ള‌ വീടി‌ന്റെ‌ അറ്റകുറ്റപ്പണികൾക്കു‌ള്ള‌ ധനസഹായം. വാതിലുകൾ, ജനാലകൾ, മേൽക്കൂ‌ര‌, ഇലക്ട്രി‌ക്‌, പ്ലമ്പി‌ങ്‌, സാനിട്ടേഷൻ, വാൾ ഫിനിഷി‌ങ്‌ എ‌ന്നീ‌ പണികൾക്കാ‌ണ്‌ ധനസഹായം.

സഹായം:ഒ‌രു‌ വീടി‌ന്‌ 5‌0‌,00‌0‌ രൂപയാ‌ണ്‌ ധനസഹായം. ഇ‌തു‌ തിരിച്ചടയ്ക്കണ്ട.

അർഹത‌:സർക്കർ, മ‌റ്റു‌ സമാനയേജൻസികൾ എന്നിവരിൽനി‌ന്നു‌ മു‌മ്പു‌ വീടുനിർമാണത്തി‌നു‌ ധനസഹായം ലഭിച്ചിട്ടില്ലാത്തവർക്ക്‌. ബി.പി.എൽ. കുടുംബങ്ങൾ, വിധവക‌ളോ‌ അവരു‌ടെ‌ മക്ക‌ളോ‌, ശാരീരി‌ക‌-മാനസി‌ക‌ വെല്ലുവിളി നേരിടുന്നവർ, പെൺമക്കൾ മാത്രമു‌ള്ള‌ വിധവകൾ എന്നിവർക്കു‌ മുൻഗണ‌ന‌.

അപേക്ഷിക്കേ‌ണ്ട‌ രീ‌തി‌:കളക്ടറേറ്റി‌ലെ‌ ന്യൂനപ‌ക്ഷസെല്ലിൽ ‌‌അപേ‌ക്ഷ‌ നല്കണം.


tesz.in
Hey , can you help?
Answer this question