അഖിലേന്ത്യാ സിവിൽ സർവ്വീസ് പരീക്ഷയ്ക്കു തയ്യാറെടുക്കുന്നവർക്ക് കോഴ്സ് ഫീസ്/ഹോസ്റ്റൽ ഫീസ് റീഇംബേഴ്സ് ചെയ്യുന്ന പദ്ധതിയെ കുറിച് വിവരിക്കാമോ ?






Manu Manu
Answered on June 09,2020

ന്യൂനപക്ഷമതവിഭാഗങ്ങളിലെ നോൺ-ക്രീ‌മിലെയർ പരിധിയിൽ വരുന്ന ഉദ്യോഗാർത്ഥികൾക്ക്. ബി.പി.എൽ വിഭാഗത്തിനു മുൻഗണന.

സഹായം:ഒരു ഉദ്യോഗാർത്ഥിക്ക് കോഴ്‌സ് ഫീ ഇനത്തിൽ 20,000 രൂപയും ഹോസ്റ്റൽ ഫീ ഇനത്തിൽ 10,000 രൂപയും പരമാവധി നൽകും. ഒരു സാമ്പത്തികവർഷം 200 ഉദ്യോഗാർത്ഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

അർഹത‌:കേര‌ള‌ സിവിൽ ‌‌സർവ്വീ‌സ്‌ അക്കാദ‌‌മ‌ി‌, ഇൻസ്റ്റിറ്റ്യൂ‌ട്ട്‌ ഓ‌ഫ്‌ കരിയർ റിസർച്ച്‌ സ്റ്റഡീസ്‌-പൊന്നാ‌നി‌, യൂണിവേഴ്സിറ്റികൾ നടത്തു‌ന്ന‌ പരിശീലനകേന്ദ്രങ്ങൾ തുടങ്ങി‌യ‌ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്ക്‌ അപേക്ഷിക്കാം.

അപേക്ഷിക്കേ‌ണ്ട‌ രീ‌തി‌:വകുപ്പിന്റെ Minority Welfare എന്ന വെബ്‌സൈറ്റിലൂടെ.

ഫോൺ 0471-2300524


tesz.in
Hey , can you help?
Answer this question