രാഷ്ട്രീയ ബാൽ സ്വാസ്ഥ്യ കാര്യക്രമം (RBSK) എന്താണ് ?






Manu Manu
Answered on June 07,2020

വിദ്യാലയ ആരോഗ്യപദ്ധതിയുടെ വിപുലീകരിച്ച രൂപമാണ് രാഷ്ട്രീയ ബാല സ്വാസ്ഥ്യ കാര്യക്രം. 18 വയസ്സിന് താഴെയുള്ള കുട്ടികളിൽ സാധാരണയായി കണ്ടുവരുന്ന 30 ആരോഗ്യപ്രശ്‌നങ്ങളെ കാലേകൂട്ടി കണ്ടുപിടിക്കുന്നതിനുളള വിദഗ്ദ്ധ പരിശോധനയും തുടക്കത്തിൽ തന്നെയുള്ള ചികിത്സയും പരിചരണവും നൽകുന്നതിനുളള നൂതനമായ പദ്ധതിയാണ് രാഷ്ട്രീയ ബാൽ സ്വാസ്ഥ്യ കാര്യക്രം. നവജാത ശിശുക്കളിൽ ജൻമനാൽ ഉണ്ടാകുന്ന ജനനവൈകല്യങ്ങൾക്ക് ശസ്ത്രക്രിയ ഉൾപ്പെടെയുളള വിവിധ ചികിത്സകൾ ഇതിന്റെ ഭാഗമാണ്. ആരോഗ്യപ്രശ്നത്തിന്റെ സ്വഭാവമനുസരിച്ച് പൊതുജനാരോഗ്യ കേന്ദ്രങ്ങളിലേക്കും ജില്ലാതല ആശുപത്രികളിൽ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന ഡിസ്ട്രിക്ട് ഏർളി ഇന്റർവെൻഷൻ സെന്ററുകളിലേയ്ക്കും അസുഖത്തിന്റെ സ്ഥിരീകരണത്തിനും തുടർചികിത്സയ്ക്കുമായി റെഫർ ചെയ്യുന്നു. ഈ കേന്ദ്രങ്ങളിൽനിന്ന് ആവശ്യമെങ്കിൽ വിദഗ്ദ്ധചികിത്സാകേന്ദ്രങ്ങളിലേക്കും റെഫർ ചെയ്യുന്നു.

ആർ. ബി. എസ്. കെ.മാർഗ്ഗനിർദ്ദേശപ്രകാരം സൗജന്യചികിത്സയും തുടർനടപടികളും ലഭിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ

ജനനവൈകല്യങ്ങൾ (Defects at Birth)

1. ന്യൂറൽ ട്യൂബ് ഡിഫക്ട് (Neural Tube Defect)
 
2. ഡൗൺ സിൻഡ്രോം (Down Syndrome)
 
3. മുറിച്ചുണ്ട് (Cleft lip)
 
4. അണ്ണാക്കിലെ വിടവുകൾ (Palate/Cleft Palate alone)
 
5. കാല്പാദവൈകല്യങ്ങൾ – Talipes (Club foot)
 
6. അരക്കെട്ടിനുണ്ടാകുന്ന വികാസവൈകല്യം (Developmental Pysplasia of the Hip)
 
7. ജന്മനാ ഉള്ള തിമിരം (Congenital Cataract)
 
8. ജന്മനാ ഉള്ള കേൾവിക്കുറവ് (Congenital Deafness)
 
9. ജന്മനാ ഉള്ള ഹൃദ്രോഗം (Congenital Heart Diseases)
 
10.Retinopathy of Prec maturity (മാസം തികയാതെ പ്രസവിക്കുന്നതുകൊണ്ട് കണ്ണിലെ റെറ്റിനയ്ക്കുണ്ടാകുന്ന തകരാറുകൾ)

ന്യൂനതകൾ (Deficiencies)

1. വിളർച്ചയും ഗുരുതരമായ അനീമിയയും
 
2. വൈറ്റമിൻ എ-യുടെ കുറവ് (Bitot Spot)
 
3. വൈറ്റമിൻ ഡി-യുടെ കുറവ് (Rickets)
 
4. ഗുരുതരമായ പോഷകാഹാരക്കുറവ്
 
5. തൊണ്ടവീക്കം (Goiter)

ശൈശവരോഗങ്ങൾ (Childhood Diseases)

1. ത്വഗ്രോഗങ്ങൾ (Scabies, Fungal Infection and Eczema)
 
2. ചെവിക്കുള്ളിലെ അണുബാധ (Otitis Media)
 
3. റുമാറ്റിക്ക് ഹൃദ്രോഗം (Rhumatic Heart Disease)
 
4. പല്ലിലെ പോട് (Dental caries)
 
5. ജന്നിരോഗങ്ങൾ (Convulsive Disorders)

വളർച്ചയിലെ കാലതാമസവും വൈകല്യങ്ങളും (Developmental delays and Disabilities)

1. കാഴ്ചക്കുറവ്
 
2. കേൾവിക്കുറവ്
 
3. ചലനവൈകല്യങ്ങൾ
(a) Neuro-Motor impairment
 
(b) Motor delay
4. ബുദ്ധിപരമായ വികാസത്തിലുള്ള കാലതാമസം (Cognitive Delay)

5. ഭാഷാപരമായ വികാസത്തിലുള്ള കാലതാമസം (Language Delay)

6. ഓട്ടിസം (Autism) 
7. പഠനവൈകല്യം (Learning Disorder)
 
8. എ.ഡി.എച്ച്.ഡി (Attention Deficit Hyperactivity Disorder)
 
9. Congenital Hypothyroidism, Sickle Cell Anaemia, Beta Thalassemia (ബീറ്റാ തലസീമിയ) (Optional)

സർക്കാർമേഖലയിൽ പ്രവർത്തിക്കുന്ന ആശുപത്രികൾവഴിയും മെഡിക്കൽ കോളേജുകളും ശ്രീചിത്ര അടക്കമുളള ആശുപത്രികളും വഴിയും ഇത്തരത്തിൽ കുട്ടികൾക്ക് ശസ്തക്രിയ ഉൾപ്പെടെയുളള വലിയ ചെലവേറിയ വിവിധ ചികിത്സാസേവനങ്ങൾ തികച്ചും സൗജന്യമാക്കി. നവജാതശിശുക്കളിൽ ജൻമനാ ഉണ്ടാകുന്ന ജനിതകരോഗങ്ങൾക്ക് ശസ്ത്രക്രിയ ഉൾപ്പെടെയുളള വിവിധ ചികിത്സകൾ സൗജന്യമാണ്.

നവജാതശിശുക്കളെ ഡോക്ടർമാരും അനുബന്ധ ആരോഗ്യപ്രവർത്തകരും പൊതുജനാരോഗ്യകേന്ദ്രങ്ങളിലും ആറ് ആഴ്ചവരെ പ്രായമായ കുഞ്ഞുങ്ങളെ ജൂനിയർ പബ്ലിൿ ഹെൽത്ത് നഴ്സ് (JPHN), ജൂനിയർ ഹെൽത്ത് ഇൻസ്പെക്റ്റർ (JHI) മുതലായവർ വീടുകളിൽ വന്നും ആറ് ആഴ്ച മുതൽ 18 വയസ്സ് വരെ പ്രായമുളള കുട്ടികളെ സ്‌കൂൾ ഹെൽത്ത് നഴ്സു‌മാർ അങ്കണവാടിയിൽവച്ചും സ്‌കൂളിൽവച്ചും പരിശോധിക്കുന്നു. ആരോഗ്യപ്രശ്‌നം കണ്ടെത്തുന്ന കുട്ടികളെ വിവിധ ആരോഗ്യകേന്ദ്രങ്ങളിലേയ്ക്കും ആവശ്യമെങ്കിൽ അവിടെനിന്നും വിദഗ്ദചികിത്സ ലഭ്യമാകുന്ന കേന്ദ്രങ്ങളിലേയ്ക്കും റഫർ ചെയ്യുന്നു.

ആർ.ബി.എസ്.കെ. പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന, വളർച്ചയും വികാസവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളും വൈകല്യങ്ങളുമുളള, ജനനം മുതൽ 18 വയസ്സുവരെയുളള കുട്ടികളെ പരിശോധിക്കാനും സമയാധിഷ്ഠിതമായി മെച്ചപ്പെട്ട ചികിത്സ നൽകാനും ജില്ലാതല ആശുപത്രിയിൽ പ്രവർത്തിക്കുന്ന നൂതനമായ സ്ഥാപനമാണ് ഡി.ഐ.ഇ.സി (1/ജില്ലയിൽ ഒന്നുവീതം).


tesz.in
Hey , can you help?
Answer this question