വൈകല്യങ്ങളുളള കുട്ടികളെ സഹായിക്കാൻ സർക്കാർ എന്തെങ്കിലും ചെയ്യുന്നുണ്ടോ ?






Varun Varun
Answered on June 07,2020

കുട്ടികളുടെ വളർച്ചയും വികാസവുമായി സംബന്ധിക്കുന്ന ആരോഗ്യപ്രശ്നങ്ങളെയും വൈകല്യങ്ങളെയും കാലേകൂട്ടി തിരിച്ചറിയാനും ഫലപ്രദമായ ചികിത്സയും സേവനങ്ങളും ലഭ്യമാക്കാനുമായി എല്ലാ ജില്ലയിലും രാഷ്ട്രീയ ബാൽ സ്വാസ്ഥ്യ കാര്യക്രമം (ആർ.ബി.എസ്.കെ.) പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ നൂതന സംവിധാനമാണ് ഡിസ്ട്രിക്റ്റ് ഏർളി ഇന്റർവെൻഷൻ സെന്റർ (ഡി.ഇ.ഐ.സി). സ്‌പെഷ്യലിസ്റ്റുകളായ ശിശുരോഗവിദഗ്ദ്ധർ, ഡെന്റൽ സർജൻ, ഫിസിയോതെറാപ്പിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഓഡിയോളജിസ്റ്റ്, സ്‌പെഷ്യൽ എഡ്യൂക്കേറ്റർ, ഒപ്റ്റോമെട്രിസ്റ്റ്, ഡെന്റൽ ഹൈജിനിസ്റ്റ് തുടങ്ങിയ വിദഗ്ദ്ധരായ ജീവനക്കാരെ ഓരോ ഡി.ഇ.ഐ.സി. യിലും നിയമിച്ചിട്ടുണ്ട്.

ആശുപത്രിയിൽനിന്നു റഫർ ചെയ്ത കുഞ്ഞുങ്ങൾക്കു ഡി.ഇ.ഐ.സി. യിൽനിന്നു വേണ്ട ചികിത്സ നൽകി പരിചരിക്കുന്നു. ഈ കുഞ്ഞുങ്ങളെ തുടർനിരീക്ഷണം നടത്തുന്നു. ആവശ്യമെങ്കിൽ സ്‌പെഷ്യാലിറ്റി ഹെൽത്ത് സെന്ററിലേയ്ക്ക് റെഫർ ചെയ്യുന്നു.

സേവനങ്ങൾ

1. ജനനം മുതൽ 18 വയസ്സുവരെയുളള, വൈകല്യങ്ങളുളള കുട്ടികളെ ഈ സ്ഥാപനങ്ങളിലേക്കു റെഫർ ചെയ്യുമ്പോൾ വിദഗ്ദ്ധപീഡിയാട്രീഷ്യനും മെഡിക്കൽ ഓഫീസറും സമഗ്രമായ പരിശോധന നടത്തുന്നു. തുടർന്ന് ആവശ്യാനുസരണം സ്ഥാപനത്തിലെ വിദഗ്ദ്ധരുടെ സമീപത്തേക്കു ചികിത്സയ്ക്കായി അയയ്ക്കുന്നു.

2. കേൾവിക്കുറവുളള കുഞ്ഞുങ്ങൾക്ക് ഓഡിയോളജിസ്റ്റിന്റെയും സ്പെഷ്യൽ എഡ്യൂക്കേറ്ററുടെയും സേവനം ലഭ്യമാക്കുന്നു. ഈ കുട്ടികൾക്ക് ആഴ്ചതോറുമോ മാസംതോറുമോ തുടർചികിത്സ വേണ്ടിവരും. ഈ ചികിത്സ എല്ലാംതന്നെ പരിപൂർണ്ണമായി സൗജന്യമാണ്.

3. ജന്മനാ കാല്പാദം ഉള്ളിലേക്കു വളഞ്ഞിരിക്കുന്ന അവസ്ഥ (Talipes) ഉള്ള കുഞ്ഞുങ്ങൾക്ക് ഓർത്തോസിസ് ലഭ്യമാക്കുന്നു. ഇതിനായി ആശുപത്രിയിൽത്തന്നെ പ്രവർത്തിച്ചുവരുന്ന പി.എം.ആർ.ഡിപ്പാർട്ട്‌മെന്റിന്റെ സഹായം ലഭ്യമാണ്. സെറിബ്രൽ പാൽസി, മോട്ടോർ ന്യൂറോൺ ഡിസോഡേഴ്‌സ് തുടങ്ങിയ വൈകല്യങ്ങൾക്കു സ്ഥാപനത്തിലെ ഫിസിയോതെറാപ്പിസ്റ്റിന്റെ സേവനം ലഭ്യമാണ്.

4. കേൾവിക്കുറവും കാഴ്ചക്കുറവുമുളള കുട്ടികൾക്കു വേണ്ട നിർദ്ദേശം നൽകുകയും ആവശ്യമെങ്കിൽ കണ്ണടയും ശ്രവണസഹായിയും ലഭ്യമാക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കുകയും ചെയ്യുന്നു. ഡി.ഐ.ഇ.സി.യിൽ ഒപ്‌റ്റോമെട്രിസ്റ്റ്, ഓഡിയോളജിസ്റ്റ് എന്നിവർക്കാണ് ഈ പ്രവർത്തനങ്ങളുടെ ചുമതല.

5. ഡി.ഐ.ഇ.സി.യിൽ വളർച്ചയും വികാസവുമായി ബന്ധപ്പെട്ട പ്രശ്നമുള്ള കുട്ടികൾക്ക് തുടർചികിത്സ അത്യന്താപേക്ഷിതമാണ്. ഒരു കുഞ്ഞ് ഈ തുടർചികിത്സയ്ക്കായി മാസംതോറുമോ ആഴ്ചതോറുമോ സ്ഥാപനത്തിൽ സ്‌പെഷ്യൽ എഡ്യൂക്കേറ്ററിന്റെയോ സ്പീച്ച് തെറാപ്പിസ്റ്റിന്റെയോ ഫിസിയോതെറാപ്പിസ്റ്റിന്റെയോ അടുക്കൽ വരണം. സ്വകാര്യസ്ഥാപനങ്ങളിൽ വലിയ ചെലവുവരുന്ന ഇത്തരം ചികിത്സകൾ ഡി.ഐ.ഇ.സി.യിൽ തികച്ചും സൗജന്യമായാണ് ചെയ്തുവരുന്നത് എന്നതാണ് ഇതിന്റെ സവിശേഷത.


tesz.in
Hey , can you help?
Answer this question