How do I get medisep claim after treatment from a non empanelled hospital?






മെഡിസെപ്പ് പദ്ധതിയിലെ എം.പാനൽ ചെയ്യാത്ത ആശുപത്രികളിൽ ചികിത്സക്ക് വിധേയമാകുന്ന മെഡി സെപ്പ് അംഗങ്ങൾക്ക് ചിലവായ തുക റീ ഇംപേഴ്സ്‌മെന്റ് ചെയ്യാം.

 

 

മെഡിസെപ്പ് പദ്ധതിയിലെ അംഗമോ, അംഗത്തിന്റെ ആശ്രിതരായ പങ്കാളിയോ

മെഡിസെപ്പ് എം. പാനൽ ചെയ്യാത്ത ഏതെങ്കിലും ആശുപത്രിയിൽ എമർജൻസി ചികിത്സക്ക് വിധേയമാക്കപ്പെട്ടാൽ താഴെ കാണിക്കുന്ന രേഖകൾ ആശുപത്രിയിൽ നിന്നും വാങ്ങണം.

 

1. ചികിത്സക്ക് വിധേയമായ വ്യക്തി മെഡിസെപ്പ് പദ്ധതിയിൽ ഉൾപ്പെട്ടയാളാണെന്നും, ഈ ആശുപത്രി മെഡിസെപ്പ് എം.പാനലിൽ ഉൾപ്പെട്ടതല്ലെന്നും രോഗിക്ക് എമർജൻസി ചികിത്സ ആവശ്യമായതിനാൽ ചികിത്സ നൽകിയിട്ടുണ്ടെന്നും ചികിത്സിച്ച ഡോക്ടറുടെ പക്കൽ നിന്നുള്ള ലെറ്റർ

 

2. ഡോക്ടർ എഴുതിപൂരിപ്പിച്ച് ഒപ്പിട്ടു തരുന്ന PART-B. ഫോറം

 

3. എല്ലാ ഒറിജിനൽ ഇൽവെസ്റ്റിഗേഷൻ റിപ്പോർട്ടുകളും( ലാബ്, സ്കാനിംങ്ങ്, എക്സറേ etc...)

 

4. എല്ലാ ഒറിജിനൽ ബില്ലുകളും.

 

5. ഒറിജിനൽ ഡിസ്ചാർജ് സമ്മറി .

 

. ഇത്രയും രേഖകൾ ഡിസ്ചാർജ് ചെയ്യുമ്പോൾ ആശുപത്രിയിൽ നിന്നും വാങ്ങി 15 ദിവസത്തിനുള്ളിൽ താഴെ പറയുന്ന രേഖകളും ചേർത്ത് വേണം അയക്കേണ്ടത്.

 

1. നമ്മൾ  തന്നെ പൂരിപ്പിച്ച് ഒപ്പിട്ട് അയക്കേണ്ട PART-A. ഫോറം.

 

2. മെഡിസെപ്പ് ID- കാർഡിന്റെ കോപ്പി

 

3. ആധാറിന്റെ കോപ്പി

 

4. ബാങ്ക് അക്കൗണ്ട് ഡീറ്റെയൽസ് ഫോറം അല്ലെങ്കിൽ ( canceled check ലീഫ് ) .

 

താഴെ കാണിക്കുന്ന മെഡിസെപ്പ്  പദ്ധതിക്കു വേണ്ടി ഓറിയന്റൽ ഇൻഷൂറൻസ് കമ്പനി നിയോഗിച്ചിട്ടുള്ള രണ്ട് TPA- ഏജൻസികളിൽ ഏതെങ്കിലും ഒരു ഏജൻസിയുടെ ന്മേൽ വിലാസത്തിൽ അയക്കുക.

 

കൂടാതെ അയച്ചതിന്റെ കോപ്പികൾ info.medisep @kerala.gov.in എന്ന സൈറ്റിൽ മെയിൽ അയക്കുകയും വേണം.

 

TPA*ഏജൻസീസ്

-----------------------------

1. Vidal Health Insurance TPA.Pvt.Ltd.

Third-party Administrator for claim processing,

Door.No.40/3232,2nd Floor,

S L Plaza,Palarivattam,

   Cochin-25,Pin.682025.

Kerala (State).

Phone.18604250252.

 

*******

 

2.Family Helath Plan Insurance .PTA-Pvt.Ltd.

Warriam Road,Pallimokku,

Earnakulam.Pin.678016.

Kerala(State).

Land : 04842350115

Mobile: 8589880036.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

MEDISEP Insurance

The medical insurance scheme for government employees and pensioners, titled Medical Insurance Scheme for State Employees and Pensioners (MEDISEP), intends to provide comprehensive heal..
  Click here to get a detailed guide