സ്വകാര്യ വന വത്ക്കരണം വിവരിക്കാമോ ?






Vinod Vinod
Answered on June 24,2020

തേക്ക്, ചന്ദനം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, ഈട്ടി, കമ്പകം, കുമ്പിൾ, കുന്നിവാക, തേമ്പാവ് എന്നീ വൃക്ഷത്തൈകൾ നട്ടുവളർത്തുന്നതു പ്രോത്സാഹിപ്പിക്കുന്ന പദ്ധതി.

ലഭിക്കുന്ന സഹായം:തൈയുടെ എണ്ണം അനുസരിച്ച് 50 മുതൽ 200 വരെ തൈ ഒന്നിന് 50 രൂപാ നിരക്കിലും 201 മുതൽ 400 വരെ തൈ ഒന്നിന് 40 രൂപാ നിരക്കിലും (ഏറ്റവും കുറഞ്ഞ പ്രോത്സാഹനധനസഹായം 10,000 രൂപ) 401 മുതൽ 625 വരെ എണ്ണം തൈകൾക്ക് ഒന്നിന് 30 രൂപാ നിരക്കിലും (ഏറ്റവും കുറഞ്ഞ പ്രോത്സാഹനധനസഹായം 16,000 രൂപ) - ധനസഹായം നൽകും.

അർഹതാമാനദണ്ഡം:സർക്കാരുത്തരവ് നം. 486/12/വനം തീയതി: 29.09.2012 അനുസരിച്ചുള്ള മാർഗ്ഗനിർദ്ദേശപ്രകാരമാണ് ധനസഹായം നൽകുന്നത്. അപേക്ഷകരുടെ ഉടസ്ഥതയിലുള്ള സ്ഥലത്തോ അപേക്ഷാസമയത്ത് പത്തുവർഷമെങ്കിലും കാലാവധി അവശേഷിക്കുന്ന പട്ടയഭൂമിയിലോ ആയിരിക്കണം വൃക്ഷത്തൈകൾ നട്ടിരിക്കേണ്ടത്. മുകളിൽ പറഞ്ഞ പത്ത് ഇനം തൈകൾക്കു മാത്രമേ ധനസഹായം ലഭിക്കൂ. പരിശോധനാസമയത്ത് 50 തൈകളെങ്കിലും നട്ടുവളർത്തിയിരിക്കണം. അതിന്റെ പ്രായം 1-2 വർഷം വരെ ആയിരിക്കണം.

അപേക്ഷിക്കേണ്ട വിലാസം:അതതു ജില്ലയിലെ സോഷ്യൽ ഫോറസ്ട്രി ഡിവിഷനിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ/റേഞ്ച് ഓഫീസർ

വിശദവിവരങ്ങളും അപേക്ഷാഫോമുംഈ കണ്ണിയിൽ അമർത്തുക.

അപേക്ഷാഫോം ബന്ധപ്പെട്ട സോഷൽ ഫോറസ്ട്രി ഓഫീസുകളിലും വനം വകുപ്പിന്റെ വെബ്‌ സൈറ്റിലും ലഭിക്കും.

സമയപരിധി:പത്രപ്പരസ്യത്തിൽ പറയുന്ന തീയതിക്കകം.

നടപ്പാക്കുന്നത്:അതാതു ജില്ലയിലെ സോഷ്യൽ ഫോറസ്ട്രി ഡിവിഷനിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർമാർ


tesz.in
Hey , can you help?
Answer this question