സാധാരണക്കാർ (കൂലി/ ഗൾഫ്) റേഷൻ കാർഡ് apply ചെയുമ്പോ വരുമാന സർ്ടിഫിക്കറ്റ് വേണോ?Income certfcte apply cheyan enthok venam?






Niyas Maskan, Village Officer, Kerala verified
Answered on April 11,2023

റേഷൻ കാർഡിന് അപ്ലൈ ചെയുമ്പോൾ വരുമാന സർട്ടിഫിക്കറ്റ് ആവശ്യമുണ്ട്.

ലഭ്യമാകുന്ന വരുമാന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ റേഷൻ കാർഡിൽ ഒരു വരുമാനം കാണികേണ്ടതുണ്ട്. അതിനുവേണ്ടിയാണ് റേഷൻ കാർഡിൽ പുതിയത് അനുവദിക്കുന്നതിനു മുൻപ് വരുമാന സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത്.

വരുമാന സർട്ടിഫിക്കറ്റിന് അപ്ലൈ ചെയുമ്പോൾ നിലവിൽ റേഷൻ കാർഡ് ഉണ്ടെങ്കിൽ ആ റേഷൻ കാർഡിന്റെ കോപ്പി ഹാജരാക്കുക.

റേഷൻ കാർഡ് ഇല്ല എങ്കിൽ റേഷൻ കാർഡിന് വേണ്ടിയാണ് വരുമാന സെര്ടിഫിക്കറ്റിന് അപ്ലൈ ചെയ്യുകയാണ് എങ്കിൽ റേഷൻ കാർഡ് എടുക്കുന്ന ആവശ്യത്തിലേക്ക് ഉള്ള ഒരു സത്യപ്രസ്താവന ആപേക്ഷയോടപ്പം വെയ്ക്കുക. ഏതെങ്കിലും പഴയ റേഷൻ കാർഡിൽ പേര് ഉണ്ടായിരുന്നുവെങ്കിൽ അതിൻറെ കോപ്പി വെയ്ക്കുക.

നിലവിൽ ജോലിയുള്ള വ്യക്തിയാണെങ്കിൽ അദ്ദേഹത്തിന് സാലറി സർട്ടിഫിക്കറ്റ് ഉണ്ട് എങ്കിൽ അത് ഹാജരാക്കുക.അതോടൊപ്പം സ്വന്തമായിട്ട് ഒരു അഫിഡവിറ്റ് തയാറാക്കുക. എനികും എന്റെ കുടുംബാംഗങ്ങൾകും കൂടി മാസം എത്ര രൂപ വരുമാനം ഉണ്ട്. വാർഷികമായി എത്ര രൂപ ഉണ്ട് എന്ന് കാണിക്കുന്ന ഒരു അഫിഡവിറ്റ് വെയ്ക്കുക.

പിന്നെ ആധാർ കാർഡ് കോപ്പി മറ്റ് അത്യാവശ്യ ഡോക്യൂമെന്റുകൾ ..ഇതൊക്കെയാണ് വരുമാന സെര്ടിഫിക്കറ്റിന് അപെക്ഷിക്കുമ്പോൾ വേണ്ടത്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide