വിവാഹ റജിസ്ട്രേഷൻ 10 കൊല്ലക്കാലം ചെയ്യാതെ വന്നാൽ പിന്നീട് റജിസ്റ്റർ ചെയ്യാനുള്ള മാർഗ്ഗം ?


2008 ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (കോമൺ) ചട്ടങ്ങൾ പ്രകാരം വിവാഹം നടന്ന് 5 വർഷത്തിന് ശേഷമുള്ള രെജിസ്ട്രേഷന് അതാതു ജില്ലകളിലെ പഞ്ചായത്ത്  ഡെപ്യൂട്ടി ഡയറക്ടരുടെ അനുവാദം ആവശ്യമാണ്.

അതിനായി Sevana എന്ന പോർട്ടലിൽ കയറി online Form Submission ചെയ്യേണ്ടതാണ്. 

അതിനുശേഷം അതിന്റെ പ്രിൻറുമായി (രണ്ടുകോപ്പികൾ) ചുവടെ പറയുന്ന രേഖകൾ സഹിതം വിവാഹം നടന്ന സ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നൽകുക.

(1) വരന്റെയും വധുവിന്റെയും പാസ്പോർട്ട് സൈസ് ഫോട്ടോകൾ,

(2) ജനന തീയതി തെളിയിക്കുന്ന രേഖ,

(3) വിവാഹം നടന്നതിന്റെ തെളിവിലേക്കായി മതാധികാര സ്ഥാപനത്തിൽനിന്നുള്ള സാക്ഷ്യപത്രമോ, ഫോറം II ലുള്ള പ്രഖ്യാപനമോ,

(4) രെജിസ്ട്രേഷൻ ഫീസ് 100 രൂപ,

(5) പിഴ 250 രൂപ,

(6) സർട്ടിഫിക്കേറ്റ് ഫീസ് 20 രൂപ.    


Guide

How to get Marriage Certificate in Kerala?

Marriage certificate is a document that provides valuable evidence of marriage, social security, self-confidence particularly among married women. Certificate of marriage is an official docu..
  Learn More