വന്യജീവിയാക്രമണംമൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്കുള്ള നഷ്ടപരിഹാരം എങ്ങനെ ലഭിക്കും ?






Manu Manu
Answered on June 30,2020

ലഭിക്കുന്ന സഹായം:വന്യജീവിയാക്രമണംമൂലം ഉണ്ടാകുന്ന മനുഷ്യജീവനാശം, പരിക്ക്, കൃഷി/കന്നുകാലി നാശം, വസ്തുവകകൾക്കും വീടിനും ഉണ്ടാകുന്ന നാശനഷ്ടങ്ങൾ എന്നിവയ്ക്കുള്ള നഷ്ടപരിഹാരം ചുവടെ പറയുന്ന പ്രകാരമാണ് നൽകുന്നത്.

കഷ്ടനഷ്ടങ്ങളുടെ സ്വഭാവം നഷ്ടപരിഹാരത്തുക (രൂപ)
മരണം പ‌ത്തു‌ലക്ഷം രൂപ
വനത്തിനു പുറത്തുവച്ചുള്ള പാമ്പുകടി മൂലമുള്ള മരണം രണ്ടുലക്ഷം രൂപ
സ്ഥായിയായ അംഗഭംഗം പരമാവധി രണ്ടുലക്ഷം രൂപ
പരിക്ക് പരമാവധി ഒരുലക്ഷം രൂപ (മെഡിക്കൽ ഓഫീസറുടെ സർട്ടിഫിക്കറ്റിന്റെ വെളിച്ചത്തിൽ) പട്ടികവർഗ്ഗക്കാർക്കു പരിധിയില്ലാതെ ചെലവായ മുഴുവൻ തുകയും നൽകും.
വിളനാശം, വീടുനഷ്ടം, കന്നുകാലിനഷ്ടം നഷ്ടത്തിന്റെ 100% (പരമാവധി ഒരുലക്ഷം രൂപ)

അർഹതാ മാ‌ന‌ദണ്ഡം:കോളം രണ്ടിൽ പറഞ്ഞ നാശനഷ്ടങ്ങൾ അനുഭവിക്കുന്നവർക്കും മരണപ്പെടുന്നവരുടെ ആശ്രിതർക്കും നഷ്ടപരിഹാരത്തിന് അർഹതയുണ്ട്.

അപേക്ഷിക്കേണ്ട വിധം:അക്ഷയ കേന്ദ്രം വഴി ഇ-ഡിസ്ട്രിക്ട് മുഖേന ഓൺലൈനായി അപേക്ഷ അപേക്ഷിക്കുന്നയാൾ ഉൾപ്പെടുന്ന പ്രദേശത്തെ റെയിഞ്ച് ഫോറസ്റ്റാഫീസർക്ക് സമർപ്പിക്കാവുന്നതാണ്.

അപേക്ഷിക്കേണ്ട വിലാസം:Edistrict Kerala

ഓൺലൈൻ അപേക്ഷാഫോം:ഈ കണ്ണിയിൽ അമർത്തുക.

സമയപരിധി:ജീവനാശത്തിനുള്ള അപേക്ഷ ഒരുവർഷത്തിനും മറ്റപേക്ഷകൾ സംഭവം നടന്ന് ആറുമാസത്തിനും അകം നൽകണം.


tesz.in
Hey , can you help?
Answer this question

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide