മത്സ്യബോർഡ് നേരിട്ടു നടപ്പാക്കുന്ന പദ്ധതികൾ എന്തോകെയാണ് ?






Vinod Vinod
Answered on June 24,2020

മത്സ്യത്തൊഴിലാളികൾക്കു‌ നടപ്പാക്കു‌ന്ന‌ പദ്ധതികൾ

മത്സ്യസുരക്ഷാപദ്ധതി (ഗ്രൂപ്പ് ഇൻഷൂറൻസ്)

സാമ്പത്തികസഹായം:

(എ) അപകടമരണം/കാണാതാകൽ: 10 ലക്ഷം രൂപ
 
(ബി) അപകടംമൂലം സ്ഥിരവും പൂർണ്ണവുമായ അവശത: 10 ലക്ഷം രൂപ
 
(സി) അപകടം മൂലം സ്ഥിരവും ഭാഗികവുമായ അവശത: 5 ലക്ഷം രൂപ
 
(ഡി) അപകടത്തിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്കു വിദ്യാഭ്യാസസഹായം (രണ്ടുപേർക്ക് 5,000 രൂപ വീതം): 10,000 രൂപ
 
(ഇ‌) അപകട‌ത്തെ‌ തുടർന്ന്‌ 2‌4‌ മണിക്കൂ‌ർ ആശുപത്രിചികിത്സ‌യ്ക്ക്‌ പരമാവ‌ധി‌ 25,00‌0‌ രൂ‌പ‌

അർഹതാമാനദണ്ഡം:

മത്സ്യത്തൊഴിലാളിക്ഷേമനിധിബോർഡിൽ അംഗത്വമുള്ള, കുടിശ്ശികയില്ലാതെ ക്ഷേമനിധിവിഹിതം അടയ്ക്കുന്ന പ്രവർത്തനോന്മുഖ മത്സ്യ/അനുബന്ധ തൊഴിലാളികൾ അർഹരായിരിക്കും.

അപേക്ഷയോടൊപ്പം വേണ്ട രേഖകൾ:മരണമാണെങ്കിൽ

1. അസ്സൽ മരണസർട്ടിഫിക്കറ്റ്
 
2. പൊലീസ് സ്റ്റേഷനിലെ പ്രഥമവിവരറിപ്പോർട്ടിന്റെ പകർപ്പ്
 
3. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശരീരഭാഗങ്ങൾ രാസപരിശോധനയ്ക്കായി അയച്ചിരിക്കുന്നതായി രേഖപ്പെടുത്തിയാൽ രാസപരിശോധനാറിപ്പോർട്ടും നല്കണം.

ശാരീരീക അവശതയാണെങ്കിൽ

1. ആശുപത്രിയിലെ കേസ് സർട്ടിഫിക്കറ്റ്/ഡിസെബിലിറ്റി സർട്ടിഫിക്കറ്റ്
 
2. ഡോക്ടറുടെ സർട്ടിഫിക്കറ്റ് നിശ്ചിതഫോമിൽ
അപകടം മൂലം കാണാതാവുകയാണെങ്കിൽ
 
3. പൊലീസ് സ്റ്റേഷനിൽനിന്നുള്ള റിപ്പോർട്ട്
 
4. കളക്ടർ/ആർ.ഡി.ഒ. നല്കുന്ന സർട്ടിഫിക്കറ്റ്
 
5. മാർഗ്ഗരേഖപ്രകാരമുള്ള അവകാശിയുടെ സത്യപ്രസ്താവന നോട്ടറി സാക്ഷ്യപ്പെടുത്തിയത്

മത്സ്യബന്ധനസമയത്തോ തൊട്ടുപിന്നാലെയോ അപകടംകൊണ്ടല്ലാതെ ആകസ്മികകാരണങ്ങളാൽ ഉണ്ടാകുന്ന മരണത്തിന് ആശ്രിതർക്കു ധനസഹായം

സാമ്പത്തികസഹായം:പരമാവധി 50,000 രൂപ

അർഹതാമാനദണ്ഡം:

1. ക്ഷേമനിധിവിഹിതം പൂർണ്ണമായി അടച്ചിരിക്കണം.
 
2. 60 വയസ്സിൽത്താഴെ പ്രായമുള്ള ആളായിരിക്കണം.
 
3. 60 വയസ്സിനുശേഷം തൊഴിൽ തുടരുകയും പട്ടികയിൽ പേരുണ്ടായിരിക്കുകയും വിഹിതങ്ങൾ കൃത്യമായി അടയ്ക്കുകയും ചെയ്യുന്നവരുടെ ആശ്രിതർക്കും ഈ പദ്ധതിയുടെ ആനുകൂല്യത്തിന് അർഹതയുണ്ട്.

അപേക്ഷയോടൊപ്പം വേണ്ട രേഖകൾ:

1. മരണ സർട്ടിഫിക്കറ്റ് — അസ്സൽ
 
2. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷമാണു മരണമെങ്കിൽ, മരണം അപ്രതീക്ഷിതകാരണങ്ങൾകൊണ്ട് ആയിരുന്നുവെന്നു തെളിയിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ്
 
3. പൊലീസ് സ്റ്റേഷനിൽനിന്നു ലഭിക്കുന്ന പ്രഥമവിവരറിപ്പോർട്ടിന്റെ പകർപ്പ്
 
4. മരിച്ചയാളിന്റെ മത്സ്യബോർഡ് പാസ്സ്ബുക്കിന്റെ ഫോട്ടോകോപ്പി ഫിഷറീസ് ഓഫീസർ സാക്ഷ്യപ്പെടുത്തിയത്

ഫിഷറീസ് ഓഫീസറുടെയും മേഖലാഎക്സിക്യുട്ടീവിന്റെയും അന്വേഷണറിപ്പോർട്ട് പ്രകാരം ധനസഹായം അനുവദിക്കും

അപ്പീൽ:

കമ്മിഷണറാണ് ഈ പദ്ധതിപ്രകാരമുള്ള ധനസഹായം അനുവദിക്കുന്നത്. കമ്മിഷണറുടെ തീരുമാനത്തിന്മേൽ ആക്ഷേപമുണ്ടെങ്കിൽ ആയതിനുള്ള അപ്പീൽ ബോർഡിന്റെ പരിഗണനയ്ക്കായി ബോർഡ് ചെയർമാന് നൽകാം. ബോർഡിന്റെ തീരുമാനം അന്തിമമായിരിക്കും.

പെൺമക്കളുടെ വിവാഹത്തിനു ധനസഹായം

സാമ്പത്തികസഹായം:പരമാവധി 10,000 രൂപ

അർഹതാമാനദണ്ഡം:

1. 60 വയസ്സിൽത്താഴെ പ്രായമുള്ള മത്സ്യത്തൊഴിലാളി (രണ്ടു പെൺമക്കളുടെയും വിവാഹത്തിന് അപേക്ഷിക്കാം.)
 
2. മത്സ്യത്തൊഴിലാളികളുടെ വിധവകൾ (രണ്ടു പെൺമക്കളുടെയും വിവാഹത്തിന് അപേക്ഷിക്കാം)
 
3. 60 വയസ്സിൽ കൂടുതൽ പ്രായമുള്ള മത്സ്യത്തൊഴിലാളികൾ
 
4. പെൻഷൻകാർ
 
5. പെൻഷൻകാരുടെ വിധവകൾ 

(മുകളിൽ പറഞ്ഞ 3, 4, 5 വിഭാഗങ്ങൾക്ക് മുൻപൊരിക്കലും ഈ സഹായം ലഭിച്ചിട്ടില്ലെങ്കിൽ ഒരു മകളുടെ മാത്രം വിവാഹത്തിനു ധനസഹായാപേക്ഷ നൽകാം)

 
6. വധു മത്സ്യത്തൊഴിലാളിയാണെങ്കിൽ മത്സ്യത്തൊഴിലാളിയായ അച്ഛൻ/അമ്മ മരിച്ചാൽ നേരിട്ട് അപേക്ഷ നൽകാം
 
7. വധുവിനു വിവാഹത്തീയതിക്ക് 18 വയസ്സു പൂർത്തിയായിരിക്കണം
 
8. അപേക്ഷകരുടെ കുടുംബവാർഷികവരുമാനം റേഷൻ കാർഡിൽ 50,000 രൂപയിൽത്താഴെ ആയിരിക്കണം
 
9. മത്സ്യത്തൊഴിലാളിവിഹിതങ്ങൾ പൂർണ്ണമായി അടച്ചിരിക്കണം
 
10. അംഗത്വമെടുത്ത് ആദ്യമായി വിഹിതമടച്ചതുമുതൽ മൂന്നുവർഷം കഴിഞ്ഞാൽ മാത്രമേ ധനസഹായം ലഭിക്കൂ
 
11. ക്ഷേമനിധിയംഗത്വമുണ്ടായിരിക്കേ അപകടയിൻഷുറൻസ് പദ്ധതിയിൽ വിവക്ഷിക്കുന്നവിധം അവശത അനുഭവിക്കുകയും മത്സ്യത്തൊഴിലാളിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിൽ അവർക്കും ഈ പദ്ധതി പ്രകാരമുള്ള ധനസഹായത്തിന് അർഹതയുണ്ട്

അപേക്ഷിക്കേണ്ട വിധം:

1. വിവാഹത്തീയതിക്കു‌ മുമ്പായി അപേക്ഷ ഫിഷറീസ് ഓഫീസർക്കു‌ നല്കണം
 
2. നിശ്ചിതഫോമിൽ അപേക്ഷയുടെ രണ്ടുപതിപ്പു‌ നൽകണം

അപേക്ഷയോടൊപ്പം വേണ്ട രേഖകൾ:

1. വധുവിന്റെ വയസ്സ് തെളിയിക്കാനായി സ്ക്കൂളിൽനിന്നു ലഭിച്ച രേഖയുടെ പകർപ്പ്/ജനന-മരണ രജിസ്ട്രാറിൽനിന്നുള്ള സർട്ടിഫിക്കറ്റ്/ജ്ഞാനസ്നാന സർട്ടിഫിക്കറ്റ്
 
2. വിവാഹം നിശ്ചയിച്ചു എന്നു തെളിയിക്കാൻ ഉത്തരവാദിത്വപ്പെട്ട സ്ഥാപനത്തിന്റെയോ സംഘടനയുടെയോ ഭാരവാഹികളിൽനിന്നു ലഭിച്ച സർട്ടിഫിക്കറ്റ്
 
3. അച്ഛനും മകളും കൂട്ടായി എഴുതിയ സത്യവാങ്മൂലം — ഫിഷറീസ് ഓഫീസർ സാക്ഷ്യപ്പെടുത്തിയത്
 
4. 50,000 രൂപയിൽത്താഴെ റേഷൻ കാർഡിൽ വാർഷികവരുമാനം രേഖപ്പെടുത്തിയതിന്റെ പകർപ്പ്
 
5. മത്സ്യബോർഡ് പാസ് ബുക്കിന്റെ ഫോട്ടോസ്റ്റാറ്റ് — ഫിഷറീസ് ഓഫീസർ സാക്ഷ്യപ്പെടുത്തിയത്

ധനഹായം അനുവദിക്കൽ:

തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ മേഖലകളിലെ റീജിയണൽ എക്സിക്യുട്ടീവ്/ജൂനിയർ എക്സിക്യുട്ടീവ് ആണ് ഈ പദ്ധതി പ്രകാരം ധനസഹായം അനുവദിക്കുന്നത്. അപ്പീലപേക്ഷകൾ 90 ദിവസത്തിനകം കമ്മിഷണർക്കു നൽകണം.

മത്സ്യത്തൊഴിലാളിയുടെ ആശ്രിതരുടെ മരണാനന്തരച്ചെലവുകൾക്കു ധനസഹായം

സാമ്പത്തികസഹായം:പരമാവധി 600 രൂപ

അർഹതാമാനദണ്ഡം:

മത്സ്യത്തൊഴിലാളിയുടെ അച്ചൻ, അമ്മ, ഭാര്യ/ഭർത്താവ്, മൈനർമാരായ ആൺമക്കൾ, അവിവാഹിതരായ പെൺമക്കൾ എന്നിവരുടെ മരണം സംഭവിക്കുമ്പോഴാണ് ഈ പദ്ധതിപ്രകാരമുള്ള ധനസഹായം നൽകുന്നത്. ആശ്രിതർ മരിച്ചു മൂന്നുമാസത്തിനകം അപേക്ഷ നൽകിയിരിക്കണം

അപേക്ഷയോടൊപ്പം വേണ്ട രേഖകൾ:

1. ആശ്രിതരുടെ മരണസർട്ടിഫിക്കറ്റ്
 
2. മത്സ്യബോർഡ് പാസ് ബുക്കിന്റെ ഫോട്ടോസ്റ്റാറ്റ് — ഫിഷറീസ് ഓഫീസർ സാക്ഷ്യപ്പെടുത്തിയത്
  
3. ഒരാളുടെ മരണത്തോടനുബന്ധിച്ച് ഒന്നിലധികം മത്സ്യത്തൊഴിലാളികൾ അപേക്ഷകരായുണ്ടെങ്കിൽ, തുക അർഹരായ അപേക്ഷകർക്കു തുല്യമായി വീതിച്ചോ അവർ യോജിച്ചു രേഖാമൂലം ആവശ്യപ്പെടുന്നയാൾക്കോ നൽകും.

ധനഹായം അനുവദിക്കൽ:

തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ മേഖലകളിലെ റീജിയണൽ എക്സിക്യുട്ടീവ്/ജൂനിയർ എക്സിക്യുട്ടീവ് ആണ് ഈ പദ്ധതിപ്രകാരം ധനസഹായം അനുവദിക്കുന്നത്. അപ്പീലപേക്ഷകൾ 90 ദിവസത്തിനകം കമ്മിഷണർക്കു നൽകണം.

വാർദ്ധക്യകാലപെൻഷൻ പദ്ധതി

സാമ്പത്തികസഹായം:പരമാവധി 1200 രൂപ

അർഹതാമാനദണ്ഡം:

1. മത്സ്യത്തൊഴിലാളിക്ഷേമനിധിയിൽ അംഗമായിരിക്കണം.
 
2. കേരളത്തിൽ കുറഞ്ഞത് പത്തുവർഷമെങ്കിലും മത്സ്യത്തൊഴിലാളിയായി ജോലി ചെയ്ത് ഉപജീവനം കഴിക്കുന്നയാളായിരിക്കണം.
 
3. 60 വയസ്സു പൂർത്തിയാക്കിയിരിക്കണം.
 
4. തൊഴിലിൽനിന്നു വിരമിച്ചിരിക്കണം.
 
5. അപേക്ഷാതീയതിതൊ‌ട്ട്‌ അഞ്ചുവർഷം മുമ്പെങ്കിലും മത്സ്യബോർഡിൽ വിഹിതം അടച്ചിരിക്കണം
 
6. 50,000 രൂപവരെ വാർഷികവരുമാനപരിധി റേഷൻ കാർഡ് പ്രകാരം
 
7. 60 വയസ്സ് പൂർത്തിയാക്കുന്ന സാമ്പത്തികവർഷത്തിൽ മാർച്ച് 31-നുമുമ്പായി അപേക്ഷ നൽകണം

അപേക്ഷയോടൊപ്പം വേണ്ട രേഖകൾ:

1. അപേക്ഷകന്റെ വയസ്സു തെളിയിക്കാൻ സ്ക്കൂളിൽനിന്നു ലഭിച്ച രേഖയുടെ പകർപ്പ്/ജനന-മരണരജിസ്ട്രാറിൽനിന്നുള്ള സർട്ടിഫിക്കറ്റ്/ജ്ഞാനസ്നാനസർട്ടിഫിക്കറ്റ്. ഇവയൊന്നും ലഭിച്ചില്ലെങ്കിൽ നിശ്ചിതഫോമിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്.
 
2. അപേക്ഷകരു‌ടെ‌ മത്സ്യബോർഡ് പാസ് ബുക്കിന്റെ ഫോട്ടോസ്റ്റാറ്റ് — ഫിഷറീസ് ഓഫീസർ സാക്ഷ്യപ്പെടുത്തിയത്
 
3. അപേക്ഷകർക്ക് ആധാറുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട് വേണം. ബാങ്ക് പാസ്സ് ബുക്കിന്റെ പകർപ്പ് അപേക്ഷയോടൊപ്പം നൽകണം
 
4. പഞ്ചായത്തിൽനിന്നു സാമൂഹികസുരക്ഷാപെൻഷനുകൾ ഒഴികെ മറ്റു പെൻഷനുകളൊന്നും ലഭിക്കുന്നില്ല എന്നുള്ള സർട്ടിഫിക്കറ്റ്
 
5. റേഷൻ കാർഡിന്റെ പകർപ്പ് — ഫിഷറീസ് ഓഫീസർ സാക്ഷ്യപ്പെടുത്തിയത്
 
6. ജൂൺ ഒന്നുമുതൽ മാർച്ച് 31 വരെയുള്ള പ്രവൃത്തിദിവസങ്ങളിൽ അപേക്ഷിക്കാം
 
7. അപേക്ഷയുടെ രണ്ടുപകർപ്പുകൾ നിശ്ചിതഫോമിൽ ഫിഷറീസ് ഓഫീസർക്കു നൽകണം

പെൻഷൻ അനുമതി:

1. അപേക്ഷിച്ചശേഷമുള്ള സാമ്പത്തികവർഷം ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരത്തക്കവിധമാണു പെൻഷൻ അനുവദിക്കുന്നത്
  
2. പെൻഷൻ അനുവദിച്ച വിവരം പാസ്സ്ബുക്കിൽ രേഖപ്പെടുത്തി വാങ്ങണം
 
3. ദേശസാൽകൃതബാങ്കുകൾ വഴിയാണ് പെൻഷൻ വിതരണം ചെയ്യുന്നത്
 
4. പെൻഷണർമാരിൽ വാർദ്ധക്യസഹജമായ അസുഖംമൂലം പെൻഷൻ‌തുക കൈപ്പറ്റാൻ കഴിയാത്തവർക്കു മണിയോർഡറായി പെൻഷൻ‌തുക അയച്ചുകൊടുക്കും. മണിയോർഡർ കമ്മീഷൻ പെൻഷൻ‌തുകയിൽനിന്നു കുറവുചെയ്യും.
 
5. ഫിഷറീസ് ഓഫീസർമാർ ആവശ്യപ്പെടുമ്പോൾ പെൻഷണർമാർ ലൈഫ് സർട്ടിഫിക്കറ്റ് കൊണ്ടുവരണം
 
6. തുടർച്ചയായി ഒരു വർഷത്തേക്കു പെൻഷൻ വാങ്ങാതിരുന്നാൽ പെൻഷൻ ഉത്തരവു റദ്ദാകും

പെൻഷൻ അനുവദിക്കൽ:

ബോർഡ് സെക്രട്ടറിയോ ജോയിന്റ് കമ്മിഷണറോ ആണു വാർദ്ധക്യകാലപെൻഷൻ അനുവദിക്കുന്നത്. അപേക്ഷ നിരസിക്കുന്നപക്ഷം നിരസനോത്തരവ് അപേക്ഷകന് അയച്ചുകൊടുക്കണം. നിരസനോത്തരവിന്മേലുള്ള അപ്പീലപേക്ഷകൾ 90 ദിവസത്തിനകം കമ്മിഷണർക്കു നൽകണം.

അപകടംമൂലം ഉണ്ടാകുന്ന താൽക്കാലികാവശതയ്ക്ക് ആശ്വാസധനസഹായം

ആനുകൂല്യം:പരമാവധി 500 രൂപ

അർഹതാമാനദണ്ഡം:

അപകടംമൂലം താൽക്കാലികമായി തൊഴിൽ ചെയ്യാൻ കഴിയാതെവരുന്ന കാലത്തേക്ക് ഉപജീവനത്തിനുള്ള ആശ്വാസധനസഹായം നൽകുന്ന പദ്ധതിയാണിത്. കുറഞ്ഞത് ഏഴുദിവസമെങ്കിലും തൊഴിൽ ചെയ്യാൻ പറ്റാതെ വന്നാൽമാത്രമേ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കൂ.

അപേക്ഷയോടൊപ്പം വേണ്ട രേഖകൾ:

1. ചികിത്സിച്ച സർക്കാർഡോക്ടറിൽനിന്നു ലഭിച്ച നിശ്ചിതഫോമിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്
 
2. അപേക്ഷകരു‌ടെ‌ മത്സ്യബോർഡ് പാസ് ബുക്കിന്റെ ഫോട്ടോസ്റ്റാറ്റ് — ഫിഷറീസ് ഓഫീസർ സാക്ഷ്യപ്പെടുത്തിയത്
 
3. അപേക്ഷ നിശ്ചിതഫോമിൽ രണ്ടുപകർപ്പു തയ്യാറാക്കി അപകടം സംഭവിച്ചതുമുതൽ മൂന്നുമാസത്തിനകം ബന്ധപ്പെട്ട ഫിഷറീസ് ഓഫീസർക്കു നൽകണം

അപ്പീൽ:

റീജിയണൽ എക്സിക്യുട്ടീവ്/ജൂനിയർ എക്സിക്യുട്ടീവ് ആണ് ഈ പദ്ധതി പ്രകാരം ധനസഹായം അനുവദിക്കുന്നത്. അപ്പീലപേക്ഷകൾ 90 ദിവസത്തിനകം കമ്മിഷണർക്കു നൽകണം.

മത്സ്യത്തൊഴിലാളിയുടെ മരണത്തിൽ ആശ്രിതർക്കുള്ള ധനസഹായം

ആനുകൂല്യം:പരമാവധി 15,000 രൂപ

അർഹതാമാനദണ്ഡം:

1. മരിച്ച മത്സ്യത്തൊഴിലാളി 60 വയസ്സിൽത്താഴെ പ്രായമുള്ള ആളായിരിക്കണം
 
2. 60 വയസ്സിനുശേഷം തൊഴിൽ തുടരുകയും പട്ടികയിൽ പേരുണ്ടായിരിക്കുകയും വിഹിതങ്ങൾ കൃത്യമായി അടയ്ക്കുകയും ചെയ്യുന്നവരുടെ ആശ്രിതർക്ക് ഈ പദ്ധതിയുടെ ആനുകൂല്യം കിട്ടും.
 
3. മത്സ്യത്തൊഴിലാളി ഏതു സാഹചര്യത്തിൽ എവിടെവച്ചു മരിച്ചാലും ഈ പദ്ധതിയനുസരിച്ചുള്ള ധനസഹായം നൽകും.
 
4. മാർഗ്ഗരേഖപ്രകാരമുള്ള ആശ്രിതർ ഇല്ലെങ്കിൽ ഫിഷറീസ് ഓഫീസറുടെ ശുപാർശപ്രകാരം മരണാനന്തരച്ചെലവുകൾ വഹിച്ച ആൾക്ക് 1000 രൂപ നൽകും.
 
5. മരണവുമായി ബന്ധപ്പെട്ട് മറ്റേതെങ്കിലും പദ്ധതിപ്രകാരം ധനസഹായം അനുവദിച്ചാൽ ആ തുകയിൽനിന്ന് ഈ പദ്ധതിപ്രകാരം നൽകിയ തുക കുറച്ചു ബാക്കിമാത്രം നൽകും. മാർഗ്ഗരേഖപ്രകാരമുള്ള ആശ്രിതർ മത്സ്യത്തൊഴിലാളി മരിച്ച് മൂന്നുമാസത്തിനകം അപേക്ഷിക്കണം.

അപേക്ഷയോടൊപ്പം വേണ്ട രേഖകൾ:

1. മരിച്ച മത്സ്യത്തൊഴിലാളിയുടെ മരണസർട്ടിഫിക്കറ്റ്
 
2. മരിച്ചയാളിന്റെ മത്സ്യബോർഡ് പാസ് ബുക്കിന്റെ ഫോട്ടോസ്റ്റാറ്റ് — ഫിഷറീസ് ഓഫീസർ സാക്ഷ്യപ്പെടുത്തിയത്
 
3. അപേക്ഷയുടെ രണ്ടുപതിപ്പ് നിശ്ചിതഫോമിൽ ഫിഷറീസ് ഓഫീസർക്കു നൽകണം

ധനഹായം അനുവദിക്കൽ:

തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ മേഖലകളിലെ റീജിയണൽ എക്സിക്യുട്ടീവ്/ജൂനിയർ എക്സിക്യുട്ടീവ് ആണ് ഈ പദ്ധതി പ്രകാരം ധനസഹായം അനുവദിക്കുന്നത്. അപ്പീലപേക്ഷകൾ 90 ദിവസത്തിനകം കമ്മിഷണർക്കു നൽകണം.

എസ്.എസ്.എൽ.സി./ഹയർ സെക്കൻഡറി ഉന്നതവിജയത്തിനു ക്യാഷ് അവാർഡ്

സാമ്പത്തികസഹായം/സാങ്കേതികസഹായം:

1. സംസ്ഥാനതലത്തിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടുന്നവർക്ക് — 5,000 രൂപ
 
2. സംസ്ഥാനതലത്തിൽ 9 വിഷയങ്ങളിൽ എ പ്ലസ് നേടുന്നവർക്ക് — 4,000 രൂപ
 
3. സംസ്ഥാനതലത്തിൽ 8 വിഷയങ്ങളിൽ എ പ്ലസ് നേടുന്നവർക്ക് — 3,000 രൂപ
 
4. റീജിയണൽ ഫിഷറീസ് ടെക്‌നിക്കൽ സ്ക്കൂളിൽനിന്ന് ഏറ്റവും ഉയർന്ന ഗ്രേഡു ലഭിക്കുന്ന മൂന്നുവിദ്യാർത്ഥികൾക്ക് (ഓരോ സ്ക്കൂളിലെയും) 3,000 രൂപയും ക്യാഷ് അവാർഡിനു പുറമെ മെറിറ്റ് സർട്ടിഫിക്കറ്റുകളും നൽകും.
നടപടിക്രമം:ഓരോ വർഷവും എസ്.എസ്.എൽ.സി. പരീക്ഷാഫലം പ്രസിദ്ധീകരിച്ചാലുടനെ കമ്മിഷണർ ഈ പദ്ധതി സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിക്കും. അതിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾ നേരിട്ടോ രക്ഷിതാവുമുഖേനയോ നിശ്ചിതതീയതിക്കകം അപേക്ഷകൾ ബന്ധപ്പെട്ട ഫിഷറീസ് ഓഫീസർക്കു നൽകണം.

അപേക്ഷയോടൊപ്പം വേണ്ട രേഖകൾ:

1. അപേക്ഷ വെള്ളക്കടലാസ്സിൽ തയ്യാറാക്കണം. വിദ്യാർത്ഥിയുടെയും രക്ഷിതാവിന്റെയും പേരും മേൽവിലാസവും, വിദ്യാർത്ഥിയുടെ വയസ്സ്, പഠിച്ച സ്ക്കൂൾ, എസ്.എസ്.എൽ.സി. പരീക്ഷയ്ക്കു ലഭിച്ച മാർക്ക്, രക്ഷിതാവിന്റെ മത്സ്യബോർഡ് അംഗത്വനമ്പർ, മത്സ്യഗ്രാമം തുടങ്ങിയവ അപേക്ഷയിൽ വേണം
 
2. വിദ്യാർത്ഥിയുടെ എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റിന്റെ ശരിപ്പകർപ്പ് (ഗസറ്റഡ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയത്)
 
3. രക്ഷിതാവിന്റെ മത്സ്യബോർഡ് പാസ്‌ബുക്കിന്റെ ഫോട്ടോസ്റ്റാറ്റ് — ഫിഷറീസ് ഓഫീസർ സാക്ഷ്യപ്പെടുത്തിയത്

യാത്രാച്ചെലവ്:

അവാർഡുവിതരണസ്ഥലത്ത് എത്താൻ വിദ്യാർത്ഥിക്കും ഒരു രക്ഷിതാവിനും യാത്രാച്ചെലവ് ബോർഡിൽനിന്നു നൽകും.

കുടുംബസംവിധാനപദ്ധതിക്കുള്ള ധനസഹായം

ആനുകൂല്യം:പരമാവധി 500 രൂപ

അർഹതാമാനദണ്ഡം:

വന്ധീകരണശസ്ത്രക്രിയ ചെയ്യുന്ന മത്സ്യത്തൊഴിലാളിസ്ത്രീകൾക്കും പുരുഷൻമാർക്കും സാമ്പത്തികസഹായം ന‌ല്കി‌ക്കൊണ്ട് കുടുംബസംവിധാനത്തിനു പ്രോത്സാഹനം നൽകുന്ന പദ്ധതി. മത്സ്യത്തൊഴിലാളികളായ സ്ത്രീകൾക്കോ പുരുഷന്മാ‌ർക്കോ നേരിട്ട് അപേക്ഷ നൽകാം. അവരുടെ ഭർത്താവോ ഭാര്യയോ ശസ്ത്രക്രിയയ്ക്കു വിധേയരായാൽ അപേക്ഷിക്കാം.

അപേക്ഷയോടൊപ്പം വേണ്ട രേഖകൾ:

1. ശസ്ത്രക്രിയ കഴിഞ്ഞ് 60 ദിവസത്തിനകം നിശ്ചിതഫോമിൽ രണ്ടുപതിപ്പു തയ്യാറാക്കി ബന്ധപ്പെട്ട ഫിഷറീസ് ഓഫീസർക്കു നൽകണം
 
2. ശസ്ത്രക്രിയ നടത്തിയ അംഗീകൃത സർക്കാർഡോക്ടറുടെ സർട്ടിഫിക്കറ്റ്
 
3. മത്സ്യബോർഡ് പാസ്‌ബുക്കിന്റെ ഫോട്ടോസ്റ്റാറ്റ് — ഫിഷറീസ് ഓഫീസർ സാക്ഷ്യപ്പെടുത്തിയത്

ധനഹായം അനുവദിക്കൽ:

തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ മേഖലകളിലെ റീജിയണൽ എക്സിക്യുട്ടീവ്/ജൂനിയർ എക്സിക്യുട്ടീവ് ആണ് ഈ പദ്ധതി പ്രകാരം ധനസഹായം അനുവദിക്കുന്നത്. അപ്പീലപേക്ഷകൾ 90 ദിവസത്തിനകം കമ്മിഷണർക്കു നൽകണം.

മാരകരോഗചികിത്സാപദ്ധതി

ആനുകൂല്യം:

1. ഹൃദ്രോഗം: പരമാവധി 50,000 രൂപ
 
2. വൃക്കരോഗം: പരമാവധി 50,000 രൂപ
 
3. ക്യാൻസർ: പരമാവധി 50,000 രൂപ
 
4. തലച്ചോറിലെ ട്യൂമർ: പരമാവധി 50,000 രൂപ
 
5. തളർവാതം: പരമാവധി 12,000 രൂപ
 
6. ചികിൽസിച്ചു ഭേദമാക്കാൻപറ്റുന്ന മാനസികരോഗം: പരമാവധി 5,000 രൂപ

അർഹതാമാനദണ്ഡം:

1. അപേക്ഷകർ 23 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം
 
2. മത്സ്യബോർഡിൽ അംഗത്വമുള്ളവരായിരിക്കണം. ആദ്യമായി വിഹിതം അടച്ച് അഞ്ചുവർഷമെങ്കിലും പൂർത്തിയാക്കുകയും കുടിശ്ശികയില്ലാതെ വിഹിതങ്ങളെല്ലാം അടയ്ക്കുകയും ചെയ്തിരിക്കണം
 
3. വാർഷിക വരുമാനം 50,000 രൂപയിൽ കൂടുതലാകരുത്.
 
4. സർക്കാരാശുപത്രിയിലെയും സഹകരണാശുപത്രിയിലെയും ചികിത്സയ്ക്കുമാത്രമേ ധനസഹായം ലഭിക്കൂ. സർക്കാരാശുപത്രിയിൽനിന്നു റഫർ ചെയ്യുന്ന കേസുകളിൽ സ്വകാര്യാശുപത്രിയിലെ ചികിത്സയ്ക്കും മണിപ്പാൽ മെഡിക്കൽ കോളേജിലേക്കു റഫർ ചെയ്യുന്ന കേസ്സുകളിൽ അവിടുത്തെ ചികിൽസയ്ക്കും ധനസഹായം അനുവദിക്കും. (ക്യാൻസർ, സ്വബോധം നഷ്ടപ്പെട്ട മാനസികരോഗം, അതീവഗുരുതരമായ മന്ത് എന്നിവമൂലം കഷ്ടപ്പെടുന്ന രോഗികൾക്കു പ്രതിമാസം 100 രൂപപ്രകാരം അവശതാപെൻഷൻ ലഭിക്കും.)

അപേക്ഷയോടൊപ്പം വേണ്ട രേഖകൾ:

1. വരുമാനം തെളിയിക്കാൻ റേഷൻകാർഡിന്റെ പകർപ്പ് — ഫിഷറീസ് ഓഫീസർ സാക്ഷ്യപ്പെടുത്തിയത്
 
2. സർക്കാരാശുപത്രിയിൽ ചികിത്സിച്ച ഡോക്ടർ നല്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്
 
3. സർക്കാരാശുപത്രിയിൽനിന്നു സ്വകാര്യാശുപത്രിയിലേക്കു റഫർ ചെയ്തിട്ടുണ്ടെങ്കിൽ അതിനുള്ള രേഖ
 
4. ചികിത്സാച്ചെലവിന്റെ ബില്ലുകൾ ചികിത്സിച്ച ഡോക്ടർ സാക്ഷ്യപ്പെടുത്തി നല്കണം
 
5. രോഗിയുടെ വയസ്സ് തെളിയിക്കാൻ സ്ക്കൂളിൽനിന്നു ലഭിച്ച രേഖയുടെ പകർപ്പ്/ജനന-മരണരജിസ്ട്രാറിൽനിന്നുള്ള സർട്ടിഫിക്കറ്റ് /ജ്ഞാനസ്നാനസർട്ടിഫിക്കറ്റ്. ഇവയൊന്നും ലഭിച്ചില്ലെങ്കിൽ നിശ്ചിതഫോമിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്.
 
6. മത്സ്യബോർഡ് പാസ് ബുക്കിന്റെ ഫോട്ടോസ്റ്റാറ്റ് — ഫിഷറീസ് ഓഫീസർ സാക്ഷ്യപ്പെടുത്തിയത്
 
7. ചികിത്സിക്കുന്ന ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്റെ പകർപ്പ്
 
8. രോഗിയോ രോഗിയുടെ ആശ്രിതരോ ആണ് അപേക്ഷിക്കേണ്ടത്. നിശ്ചിതഫോമിൽ മൂന്നുപകർപ്പുകൾ തയ്യാറാക്കി ബന്ധപ്പെട്ട ഫിഷറീസ് ഓഫീസർക്കു നൽകണം

താഴെപ്പറയുന്ന സ്വകാര്യാശുപത്രികളിൽ നേരിട്ടു ചികിത്സ നടത്തുന്ന മത്സ്യത്തൊഴിലാളികൾക്കും ധനസഹായം അനുവദിക്കും.

1. ഉത്രാടം തിരുന്നാൾ ആശുപത്രി, തിരുവനന്തപുരം
 
2. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് & റിസർച്ച് സെന്റർ, ഇടപ്പള്ളി, എറണാകുളം
 
3. ബേബി മെമ്മോറിയൽ ആശുപത്രി, കോഴിക്കോട്
 
4. വെസ്റ്റ് ഫോർട്ട് ഹോസ്പിറ്റൽ/ഹൈടെക് സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ, തൃശ്ശൂർ

ചെയർമാൻസ് റിലീഫ് ഫണ്ട്

ആനുകൂല്യം500 രൂപ മുതൽ 5,000 രൂപ വരെ

അർഹതാമാനദണ്ഡംഅപ്രതീക്ഷിതമായി ഉണ്ടാകുന്ന അപകടങ്ങൾമൂലവും പ്രകൃതിക്ഷോഭങ്ങൾമൂലവും ദുരിതമനുഭവിക്കേണ്ടിവരുന്ന മത്സ്യത്തൊഴിലാളികൾക്ക് അടിയന്തരമായി ധനസഹായം നല്കു‌ന്ന‌ പദ്ധതി.

1. അപേക്ഷകർ 23 വയസ്സിനും 60 വയസ്സിനും ഇടയിലുള്ളവരായിരിക്കണം
 
2. മത്സ്യബോർഡിൽ അംഗമായിരിക്കണം.

ധനസഹായം അനുവദിക്കുന്ന സാഹചര്യങ്ങൾ:

1. അപകടംമൂലം ഗുരുതരമായ പരിക്കുപറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കുക
 
2. അപകടം മൂലം മത്സ്യത്തൊഴിലാളി മരിക്കുകയും കുടുംബാംഗങ്ങൾക്കു നിത്യവൃത്തിക്കു മാർഗ്ഗമില്ലാതാവുകയും ചെയ്യുക
 
3. അപകടങ്ങളിൽ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു പരിക്കുപറ്റുക
 
4. വെള്ളപ്പൊക്കം, തീപിടുത്തം മുതലായവനിമിത്തം വീടിനും വീട്ടുപകരണങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിക്കുക
 
5. അഭയാർത്ഥിക്യാമ്പുകളിൽ പ്രവേശിപ്പിക്കപ്പെടുക
 
6. പാമ്പ്, പേപ്പട്ടി എന്നിവ കടിച്ചതുമൂലവും തീപ്പൊള്ളലേറ്റും വൈദ്യുതാഘാതമേറ്റും അടിയന്തരചികിത്സ വേണ്ടിവരുന്ന സാഹചര്യം
 
7. മത്സ്യബന്ധനവേളയിൽ കാണാതാവുന്നവരുടെ കുടുംബത്തിനു ദുരിതമുണ്ടാവുക

തുടങ്ങിയഅവസരങ്ങളിൽസാഹചര്യത്തിന്റെഗൗരവമനുസരിച്ചുധനസഹായം അനുവദിക്കുന്നു.

നടപടിക്രമം:അപകടങ്ങളെയും നാശനഷ്ടങ്ങളെയും പറ്റിയുള്ള വിവരങ്ങൾ ലഭിച്ചാലുടനെതന്നെ ബന്ധപ്പെട്ട മത്സ്യബോർഡ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് ധനസഹായം അനുവദിക്കും. ധനസഹായത്തുക അടിയന്തരസന്ദർഭങ്ങളോടനുബന്ധിച്ച് ഉടനടി വിതരണംചെയ്യാൻ പറ്റാതെവരുന്ന സന്ദർഭങ്ങളിൽ നിശ്ചിതഫോമിൽ അപേക്ഷ തയ്യാറാക്കി ഫിഷറീസ് ഓഫീസർക്കു നൽകാം.

ധനസഹായം അനുവദിക്കൽ:

ഈ പദ്ധതി പ്രകാരമുള്ള ധനസഹായം അനുവദിക്കുന്നത് കമ്മിഷണറുടെ നിർദ്ദേശപ്രകാരം റീജിയണൽ എക്സിക്യുട്ടീവാണ്.

പ്രസവശുശ്രൂഷയ്ക്കുള്ള ധനസഹായപദ്ധതി

ആനുകൂല്യം:പരമാവധി 750 രൂപ

അർഹതാമാനദണ്ഡം:

1. ക്ഷേമനിധിയിൽ കുടിശ്ശിക ഇല്ലാതെ വിഹിതം അടച്ചുതീർത്തിട്ടുള്ള പ്രവർത്തനോന്മുഖമത്സ്യത്തൊഴിലാളിവനിതകൾക്കും മത്സ്യത്തൊഴിലാളികളുടെ ഭാര്യമാർക്കും.
 
2. ഭർത്താവിനു ക്ഷേമനിധിയംഗത്വമുണ്ടായിരിക്കുകയും ഭാര്യയ്ക്ക് അംഗത്വം ഇല്ലാതിരിക്കുകയും ചെയ്യുന്ന സന്ദർഭങ്ങളിൽ ഭർത്താവാണു ധനസഹായത്തി‌ന്‌ അപേക്ഷിക്കേണ്ടത്
 
3. വനിതയ്ക്ക് 19 വയസ്സെങ്കിലും പ്രായം ഉണ്ടായിരിക്കണം

അപേക്ഷയോടൊപ്പം വേണ്ട രേഖകൾ:

1. എം.ബി.ബി.എസ്. അടിസ്ഥാനയോഗ്യതയുള്ള ഡോക്ടറിൽനിന്നു ലഭിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ്
  
2. അപേക്ഷകയുടെ/അപേക്ഷകന്റെ വിവാഹസർട്ടിഫിക്കറ്റ്
 
3. വനിതയുടെ വയസ്സ് തെളിയിക്കുന്നതിനുള്ള രേഖ

അപ്പീൽ:

റീജിയണൽ എക്സിക്യുട്ടീവ്/ജൂനിയർ എക്സിക്യുട്ടീവ് ആണ് ഈ പദ്ധതി പ്രകാരം ധനസഹായം അനുവദിക്കുന്നത്. അപ്പീലപേക്ഷകൾ 90 ദിവസത്തിനകം കമ്മിഷണർക്കു നൽകണം.

ഉന്നത വിദ്യാഭ്യാസപ്രോത്സാഹന പദ്ധതി

ആനുകൂല്യം:പരമാവധി 5000 രൂപ

അർഹതാമാനദണ്ഡം:

1. പ്ലസ് 2, വി.എച്ച്.എസ്.സി എന്നിവയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടുന്നവർക്ക്
 
2. അപേക്ഷകർ 23 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം
 
3. മത്സ്യബോർഡിൽ അംഗത്വമുള്ളവരായിരിക്കണം. വിഹിതം അടച്ച് അഞ്ചുവർഷമെങ്കിലും പൂർത്തിയാക്കുകയും കുടിശ്ശികയില്ലാതെ വിഹിതങ്ങളെല്ലാം അടയ്ക്കുകയും ചെയ്തിരിക്കണം
 
4. ഓരോ അദ്ധ്യയനവർഷവും നടത്തുന്ന അവസാനവർഷപരീക്ഷയിൽ ആദ്യാവസരത്തിൽത്തന്നെ ജയിക്കുന്ന വിദ്യാർത്ഥികളുടെ അപേക്ഷകൾ മാത്രമേ പരിഗണിക്കൂ

അപേക്ഷയോടൊപ്പം വേണ്ട രേഖകൾ:

1. അവസാനവർഷപ്പരീക്ഷയുടെ മാർക്ക് ലിസ്റ്റിന്റെ പകർപ്പ്
 
2. വയസ്സ് തെളിയിക്കാൻ എസ്.എസ്.എൽ.സി. ബുക്കിന്റെ പകർപ്പ്
 
3. രക്ഷിതാവു മത്സ്യത്തൊഴിലാളിയാണെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ്
 
4. വിഹിതം കുടിശ്ശികയില്ലാതെ അടച്ചിട്ടുണ്ടെന്നതിനു ഫിഷറീസ് ഓഫീസറുടെ സർട്ടിഫിക്കറ്റും പാസ്‌ബുക്കിന്റെ ബന്ധപ്പെട്ട പേജിന്റെ കോപ്പിയും
 
5. അവസാനം പഠിച്ച കോളേജിലെ പ്രിൻസിപ്പലിൽനിന്നു ലഭിച്ച സ്വഭാവസർട്ടിഫിക്കറ്റിന്റെ പകർപ്പ്
 
6. മത്സ്യബോർഡ് കമ്മിഷണർ പുറപ്പെടുവിക്കുന്ന വിജ്ഞാപനപ്രകാരം നിശ്ചിതനിബന്ധനകൾക്കു വിധേയമായി അപേക്ഷകർ ബന്ധപ്പെട്ട റീജിയണൽ എക്സിക്യുട്ടീവി‌ന്‌/ജൂനിയർ എക്സിക്യുട്ടീവിനു നൽകാം

മത്സ്യത്തൊഴിലാളികളുടെ വിധവകൾക്കു പെൻഷൻ

ആനുകൂല്യം:പരമാവധി 1,200 രൂപ

അർഹതാമാനദണ്ഡം:

1. സ്ഥിരവരുമാനമുള്ള ഉദ്യോഗമുണ്ടായിരിക്കരുത്.
 
2. പുനർവിവാഹം നടന്നാൽ ആ മാസം മുതൽ പെൻഷൻ റദ്ദുചെയ്യും
 
3. അപേക്ഷകർ 23 വയസ്സിനും 60 വയസ്സിനും ഇടയിലുള്ളവർ ആയിരിക്കണം
 
4. വാർഷികവരുമാനം 50,000 രൂപയിൽ കൂടുതലാകരുത്.

അപേക്ഷയോടൊപ്പം വേണ്ട രേഖകൾ:

1. മരണസർട്ടിഫിക്കറ്റ് അസ്സൽ അല്ലെങ്കിൽ ഫിഷറീസ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ്
 
2. ക്ഷേമനിധി പാസ്ബുക്കിന്റെ ശരിപ്പകർപ്പ് — സാക്ഷ്യപ്പെടുത്തിയത്
 
3. പുനർവിവാഹം നടത്തിയിട്ടില്ലെന്നും സ്ഥിരവരുമാനമുള്ള തൊഴിൽ ഇല്ലെന്നും തെളിയിക്കാൻ ഗസറ്റഡ് ഓഫീസർ/പഞ്ചായത്ത്/മുൻസിപ്പാലിറ്റി/കോർപ്പറേഷൻ സെക്രട്ടറി/മെമ്പർ നല്കുന്ന സർട്ടിഫിക്കറ്റ്
 
4. നിശ്ചിതഫോമിൽ അപേക്ഷയുടെ രണ്ടുപ്രതികൾ തയ്യാറാക്കി, മരിച്ച മത്സ്യത്തൊഴിലാളി അംഗമായിരുന്ന ഗ്രാമത്തിന്റെ ചുമതല വഹിക്കുന്ന ഫിഷറീസ് ഓഫീസർക്കു നൽകണം
 
5. മരണം നടന്ന് 90 ദിവസത്തിനകം അപേക്ഷ ഫിഷറീസ് ഓഫീസർക്ക് നല്കണം

അപ്പീൽ:

ഈ പദ്ധതിപ്രകാരം പെൻഷൻ അനുവദിക്കുന്നത് സെക്രട്ടറി/ജോയിന്റ് കമ്മിഷണർ ആണ്. അപ്പീലപേക്ഷകൾ 90 ദിവസത്തിനകം കമ്മിഷണർക്കു നൽകണം.

കായികവിനോദമത്സരവിജയികൾക്കു പ്രോത്സാഹനപദ്ധതി

മത്സ്യത്തൊഴിലാളികളുടെ മക്കളിൽ കായികമത്സരങ്ങളിൽ വിജയം നേടുന്നവർക്കുള്ള പദ്ധതി.

ആനുകൂല്യം:

എ) ദേശീയതലത്തിൽ
  ഒന്നാം സ്ഥാനം നേടുന്നവർക്ക് 10,000 രൂപ   രണ്ടാം സ്ഥാനം നേടുന്നവർക്ക് 8,000 രൂപ   മൂന്നാം സ്ഥാനം നേടുന്നവർക്ക് 5,000 രൂപ   സംസ്ഥനത്തെ പ്രതിനിധീകരിക്കുന്നവർക്ക് 5,000 രൂപ  
ബി) ഗ്രൂപ്പ് അടിസ്ഥാനത്തിൽ ദേശീയതലത്തിൽ
   ഒന്നാം സ്ഥാനം നേടുന്നവർക്ക് 8,000 രൂപ    രണ്ടാം സ്ഥാനം നേടുന്നവർക്ക് 5,000 രൂപ    മൂന്നാം സ്ഥാനം നേടുന്നവർക്ക് 3,000 രൂപ  
സി) സംസ്ഥനതലത്തിൽ
  ഒന്നാം സ്ഥാനം നേടുന്നവർക്ക് 5,000 രൂപ   രണ്ടാം സ്ഥാനം നേടുന്നവർക്ക് 3,000 രൂപ    മൂന്നാം സ്ഥാനം നേടുന്നവർക്ക് 2,000 രൂപ  
ഡി) ഗ്രൂപ്പ് അടിസ്ഥാനത്തിൽ സംസ്ഥനതലത്തിൽ
 
ഒന്നാം സ്ഥാനം നേടുന്നവർക്ക് 3,000 രൂപ 
രണ്ടാം സ്ഥാനം നേടുന്നവർക്ക് 2,000 രൂപ
മൂന്നാം സ്ഥാനം നേടുന്നവർക്ക് 1,000 രൂപ

അർഹതാമാനദണ്ഡം:

മത്സ്യത്തൊഴിലാളിക്ഷേമനിധിബോർഡിൽ സജീവാംഗത്വമുള്ളവരുടെ മക്കൾക്കുമാത്രമേ ധനസഹായത്തിന് അർഹതയുള്ളൂ

അപേക്ഷയോടൊപ്പം വേണ്ട രേഖകൾ:

1. രക്ഷിതാവിന്റെ മ‌ത്സ്യ‌ബോർഡ് പാസ്‌ബുക്കിന്റെ ശരിപ്പകർപ്പ്
 
2. വിജയം കൈവരിച്ച മത്സരസർട്ടിഫിക്കറ്റിന്റെ പകർപ്പ് — ഫിഷറീസ് ഓഫീസർ സാക്ഷ്യപ്പെടുത്തിയത്
 
3. മത്സ്യബോർഡ് കമ്മിഷണർ പുറപ്പെടുവിക്കുന്ന വിജ്ഞാപനമനുസരിച്ച് നിശ്ചിതസമയത്തിനകം അപേക്ഷകൾ വെള്ളക്കടലാസ്സിൽ തയ്യാറാക്കി ഫിഷറീസ് ഓഫീസർക്കു നൽകണം

ആം ആദ്‌മി ബീമയോജന

ആനുകൂല്യം:

1. മത്സ്യത്തൊഴിലാളിക്ഷേമനിധിബോർഡിൽ അംഗത്വമുള്ള, കുടിശ്ശികയില്ലാതെ ക്ഷേമനിധി വിഹിതം അടയ്ക്കുന്ന, പ്രവർത്തനോന്മുഖമത്സ്യത്തൊഴിലാളി ആയിരിക്കണം
 
2. അപകടംമൂലം ഉണ്ടാകുന്ന സ്ഥിരവും പൂർണ്ണവുമായ അവശതയ്ക്കുള്ള സാമ്പത്തികസഹായം — പരമാവധി രണ്ടുലക്ഷം രൂപ
 
3. അപകടംമൂലം ഉണ്ടാകുന്ന സ്ഥിരവും ഭാഗികവുമായ അവശതയ്ക്കുള്ള സാമ്പത്തികസഹായം — പരമാവധി ഒരുലക്ഷം രൂപ
 
4. സാധാരണമരണത്തിനുള്ള സാമ്പത്തികസഹായം — പരമാവധി രണ്ടുലക്ഷം രൂപ
 
5. മത്സ്യത്തൊഴിലാളികളുടെ മക്കളിൽ 9, 10, 11, 12 ക്ലാസ്സുകളിൽ പഠിക്കുന്ന പരമാവധി രണ്ടുപേർക്ക് പ്രതിവർഷം സ്കോളർഷിപ്പ് – 1,200 രൂപ

അർഹതാമാനദണ്ഡം:

ക്ഷേമനിധിബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളി ആയിരിക്കണം.

വാർദ്ധക്യകാലപെൻഷൻ

ആനുകൂല്യം:പരമാവധി 1,200 രൂപ

അർഹതാമാനദണ്ഡം:

അഞ്ചുവർഷം തുടർച്ചയായി അംഗത്വം വേണം. 60 വയസ്സ് പൂർത്തിയാക്കുകയും തൊഴിലിൽനിന്നു പിന്മാറുകയും ചെയ്തിട്ടുള്ള തൊഴിലാളികൾക്ക് അപേക്ഷിക്കാം. അപേക്ഷകർ കേരളത്തിലെ സ്ഥിരതാമസക്കാരും വാർഷികകുടുംബവരുമാനം ദാരിദ്ര്യരേഖാനിരക്കിനെക്കാൾ താഴ്ന്നതുമായിരിക്കണം. ക്ഷേമനിധിവിഹിതം പൂർണ്ണമായി അടച്ചിരിക്കണം.

അപേക്ഷയോടൊപ്പം വേണ്ട രേഖകൾ:

1. അപേക്ഷകരുടെ രണ്ടു ഫോട്ടോ
 
2. 50,000 രൂപ വാർഷികവരുമാനപരിധിയായി റേഷൻകാർഡിൽ രേഖപ്പെടുത്തിയിട്ടുള്ളവർ ഫിഷറീസ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ റേഷൻകാർഡിന്റെ പകർപ്പ്
 
3. സാമൂഹികസുരക്ഷാപെൻഷനുകൾ ഒഴികെ മറ്റു പെൻഷനുകൾ ലഭിക്കുന്നില്ലെന്നു തെളിയിക്കാൻ വില്ലേജോഫീസറോ തദ്ദേശസ്വയംഭരണസ്ഥാപനസെക്രട്ടറിയോ നൽകുന്ന സർട്ടിഫിക്കറ്റ്
 
4. വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
 
5. ക്ഷേമനിധി പാസ് ബുക്കിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്

അപേക്ഷിക്കേണ്ട സമയം, രീതി:ഓരോ വർഷവും ജനുവരി ഒന്നു മുതൽ മാർച്ച് 31 വരെ അപേക്ഷിക്കാം. നിശ്ചിതഫോമിൽ അപേക്ഷയുടെ രണ്ടുപതിപ്പു തയ്യാറാക്കി ഫിഷറീസ് ഓഫീസർക്കു നൽകണം.

അപ്പീൽ:ഈ പദ്ധതി പ്രകാരം പെൻഷൻ അനുവദിക്കുന്നത് സെക്രട്ടറിയോ ജോയിന്റ് കമ്മിഷണറോ ആണ്. അപ്പീലപേക്ഷകൾ 90 ദിവസത്തിനകം കമ്മിഷണർക്കു നൽകണം.

അനുബന്ധമത്സ്യത്തൊഴിലാളിയുടെ മരണത്തിൽ ആശ്രിതർക്കുള്ള ധനസഹായം

ആനുകൂല്യം:പരമാവധി 15,000 രൂപ

അർഹതാമാനദണ്ഡം:

1. മരിച്ച അനുബന്ധമത്സ്യത്തൊഴിലാളി 60 വയസ്സിൽ താഴെയുള്ള ആളായിരിക്കണം
 
2. 60 വയസ്സിനു ശേഷം തൊഴിൽ തുടരുകയും പട്ടികയിൽ പേരുണ്ടായിരിക്കുകയും വിഹിതങ്ങൾ കൃത്യമായി അടയ്ക്കുകയും ചെയ്യുന്നവരുടെ ആശ്രിതർക്ക് ഈ ആനുകൂല്യം കിട്ടും.
 
3. അനുബന്ധമത്സ്യത്തൊഴിലാളി ഏതു സാഹചര്യത്തിൽ എവിടെവച്ചു മരിച്ചാലും ഈ ധനസഹായം നൽകും.
 
4. മാർഗ്ഗരേഖപ്രകാരമുള്ള ആശ്രിതർ ഇല്ലെങ്കിൽ മരണാനന്തരച്ചെലവുകൾ വഹിച്ച ആൾക്ക് ഫിഷറീസ് ഓഫീസറുടെ ശുപാർശപ്രകാരം 1,000 രൂപ നൽകും.
 
5. മരണവുമായി ബന്ധപ്പെട്ട് മറ്റേതെങ്കിലും പദ്ധതിപ്രകാരം ധനസഹായം അനുവദിച്ചാൽ ആ തുകയിൽനിന്ന് ഈ പദ്ധതിപ്രകാരം നൽകിയ തുക കുറച്ചു ബാക്കിയേ നൽകൂ.

അപേക്ഷയോടൊപ്പം വേണ്ട രേഖകൾ:

1. മരിച്ച അനുബന്ധമത്സ്യത്തൊഴിലാളിയുടെ മരണസർട്ടിഫിക്കറ്റ്
 
2. മരിച്ചായാളിന്റെ മത്സ്യബോർഡ് പാസ്‌ബുക്കിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്
 
3. അപേക്ഷയുടെ രണ്ടുകോപ്പി തയ്യാറാക്കി ഫിഷറീസ് ഓഫീസർക്കു നൽകണം

പ്രസവശുശ്രൂഷയ്ക്കുള്ള ധനസഹായം

ആനുകൂല്യം:പരമാവധി 750 രൂപ

അർഹതാമാനദണ്ഡം:

1. ഒരു വർഷം മുമ്പെങ്കിലും ക്ഷേമനിധിയിൽ അംഗമായിരിക്കണം
 
2. ആദ്യരണ്ടു പ്രസവങ്ങൾക്കു മാത്രമേ ആനുകൂല്യം ലഭിക്കൂ.

അപേക്ഷയോടൊപ്പം വേണ്ട രേഖകൾ:

1. എം.ബി.ബി.എസ്. അടിസ്ഥാനയോഗ്യതയുള്ള ഡോക്ടറിൽനിന്നു ലഭിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ്
 
2. പാസ്‌ബുക്കിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്
 
3. പ്രതീക്ഷിക്കുന്ന പ്രസവത്തീയതിക്ക് 60 ദിവസം മുമ്പോ 60 ദിവസത്തിനുള്ളിലോ അപേക്ഷ ഫിഷറീസ് ഓഫീസർക്കു നൽകണം.

എസ്.എസ്.എൽ.സി./ഹയർ സെക്കൻഡറി ഉന്നതവിജയത്തിനു ക്യാഷ് അവാർഡ്

ആനുകൂല്യം:

(എ) സംസ്ഥാനതലത്തിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടുന്നവർക്ക് : 5,000 രൂപ
 
(ബി) സംസ്ഥാനതലത്തിൽ 9 വിഷയങ്ങളിൽ എ പ്ലസ് നേടുന്നവർക്ക്: 4,000 രൂപ
 
(സി) സംസ്ഥാനതലത്തിൽ 8 വിഷയങ്ങളിൽ എ പ്ലസ് നേടുന്നവർക്ക്: 3000 രൂപ
 
(ഡി) റീജിയണൽ ഫിഷറീസ് ടെക്‌നിക്കൽ സ്ക്കൂളിൽനിന്ന് ഏറ്റവും ഉയർന്ന ഗ്രേഡു ലഭിക്കുന്ന മൂന്നുവിദ്യാർത്ഥികൾക്ക് (ഓരോ സ്ക്കൂളിലെയും) ക്യാഷ് അവാർഡിനു (3000 രൂപ) പുറമെ മെറിറ്റ് സർട്ടിഫിക്കറ്റുകളും നൽകും.

മാരകരോഗചികിൽസാധനസഹായം

ആനുകൂല്യം:

1. ഹൃദ്രോഗം: പരമാവധി 25,000 രൂപ
 
2. വൃക്കരോഗം: പരമാവധി 25,000 രൂപ
 
3. ക്യാൻസർ: പരമാവധി 25,000 രൂപ
 
4. തലച്ചോറിലെ ട്യൂമർ: പരമാവധി 25,000 രൂപ
 
5. തളർവാതം: പരമാവധി 10,000 രൂപ
 
6. മാനസികരോഗം: പരമാവധി 10,000 രൂപ
 
7. ഗർഭാശയസംബന്ധമായ രോഗം: പരമാവധി 5,000 രൂപ

അർഹതാമാനദണ്ഡം:

1. അപേക്ഷകർ 23 വയസ്സിനും 60 വയസ്സിനും ഇടയിലുള്ളവരായിരിക്കണം
 
2. മത്സ്യബോർഡിൽ അംഗത്വമുള്ളവരായിരിക്കണം. തുടർച്ചയായി രണ്ടുവർഷമെങ്കിലും കുടിശ്ശികയില്ലാതെ വിഹിതങ്ങളെല്ലാം അടയ്ക്കുകയും ചെയ്തിരിക്കണം
 
3. വാർഷികവരുമാനം 50,000 രൂപയിൽ കൂടുതലാകരുത്.
 
4. സർക്കാരാശുപത്രിയിലെയും സഹകരണാശുപത്രിയിലെയും ചികിത്സയ്ക്കുമാത്രമേ ധനസഹായം ലഭിക്കൂ. സർക്കാരാശുപത്രിയിൽനിന്നു റഫർ ചെയ്യുന്ന കേസുകളിൽ സ്വകാര്യാശുപത്രിയിലെ ചികിൽസയ്ക്കും മണിപ്പാൽ മെഡിക്കൽ കോളേജിലേക്കു റഫർ ചെയ്യുന്ന കേസ്സുകളിൽ അവിടുത്തെ ചികിൽസയ്ക്കും ധനസഹായം അനുവദിക്കും.

അപേക്ഷയോടൊപ്പം വേണ്ട രേഖകൾ:

1. റേഷൻകാർഡി‌ന്റെ‌ പകർപ്പ്‌ — ഫിഷറീസ് ഓഫീസർ സാക്ഷ്യപ്പെടുത്തിയത്‌
 
2. സർക്കാരാശുപത്രിയിൽ ചികിത്സിച്ച ഡോക്ടർ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്
  
3. സർക്കാരാശുപത്രിയിൽനിന്നു സ്വകാര്യാശുപത്രിയിലേക്കു റഫർ ചെയ്തിട്ടുണ്ടെങ്കിൽ അതിതിനുള്ള രേഖ
 
4. ചികിത്സാച്ചെലവിലേക്കുള്ള ബില്ലുകൾ ചികിത്സിച്ച ഡോക്ടർ സാക്ഷ്യപ്പെടുത്തി നല്കണം
 
5. രോഗിയുടെ വയസ്സ് തെളിയിക്കാൻ സ്ക്കൂളിൽനിന്നു ലഭിച്ച രേഖയുടെ പകർപ്പ്/ജനന-മരണരജിസ്ട്രാറിൽ നിന്നുള്ള സർട്ടിഫിക്കറ്റ്/ജ്ഞാനസ്നാനസർട്ടിഫിക്കറ്റ്. ഇവയൊന്നും ലഭിച്ചില്ലെങ്കിൽ നിശ്ചിതഫോമിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്.
 
6. മത്സ്യബോർഡ് പാസ്‌ബുക്കിന്റെ ഫോട്ടോസ്റ്റാറ്റ് — ഫിഷറീസ് ഓഫീസർ സാക്ഷ്യപ്പെടുത്തിയത്
 
7. ചികിത്സിക്കുന്ന ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്റെ പകർപ്പ്

അപേക്ഷിക്കേണ്ട വിധം:നിശ്ചിതഫോമിൽ മൂന്നുപകർപ്പുകൾ തയ്യാറാക്കി ബന്ധപ്പെട്ട ഫിഷറീസ് ഓഫീസർക്കു നൽകണം

അപ്പീൽ:കമ്മിഷണറാണ് ഈ പദ്ധതിപ്രകാരമുള്ള ധനസഹായം അനുവദിക്കുന്നത്. കമ്മിഷണറുടെ തീരുമാനത്തിന്മേൽ ആക്ഷേപമുണ്ടെങ്കിൽ അപ്പീൽ ബോർഡിന്റെ പരിഗണനയ്ക്കായി ബോർഡ് ചെയർമാനു നല്കാം. ബോർഡിന്റെ തീരുമാനം അന്തിമമായിരിക്കും.

അനുബന്ധത്തൊഴിലാളികളുടെ പെൺമക്കളുടെ വിവാഹധനസഹായം

സാമ്പത്തികസഹായം:പരമാവധി 15,000 രൂപ

അർഹതാമാനദണ്ഡം:

1. അനുബന്ധത്തൊഴിലാളിയുടെ ഒരു മകളുടെ മാത്രം വിവാഹത്തിനു ധനസഹായം നല്കുന്നു.
 
2. വിവാഹത്തിനു മുമ്പ് അപേക്ഷിക്കണം
 
3. 60 വയസ്സിൽ താഴെയുള്ള അനുബന്ധത്തൊഴിലാളിയായിരിക്കണം

അപ്പീൽ:തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ മേഖലകളിലെ റീജിയണൽ എക്സിക്യുട്ടീവ്/ജൂനിയർ എക്സിക്യുട്ടീവ് ആണ് ഈ പദ്ധതിപ്രകാരം ധനസഹായം അനുവദിക്കുന്നത്. അപേക്ഷകൾ 90 ദിവസത്തിനകം കമ്മിഷണർക്കു നൽകണം.

കുടുംബസംവിധാനത്തിനു ധനസഹായം

സാമ്പത്തികസഹായം:പരമാവധി 500 രൂപ

വന്ധീകരണശസ്ത്രക്രിയയ്ക്കു വിധേയരാകുന്ന അനുബന്ധത്തൊഴിലാളിസ്ത്രീകൾക്കും പുരുഷൻമാർക്കും സാമ്പത്തികസഹായം നൽകും. റീജിയണൽ എക്സിക്യുട്ടീവ്/ജൂനിയർ എക്സിക്യുട്ടീവ് ആണ് ഈ ധനസഹായം അനുവദിക്കുന്നത്. അപ്പീലപേക്ഷകൾ 90 ദിവസത്തിനകം കമ്മിഷണർക്കു നൽകണം.

ഉന്നതവിദ്യാഭ്യാസപ്രോൽസാഹനപദ്ധതി

സാമ്പത്തികസഹായംഹയർ സെക്കൻഡറി (പ്ലസ് ടൂ)/വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങുന്ന വിദ്യാർത്ഥികൾക്ക് 5,000 രൂപ വീതം.


tesz.in
Hey , can you help?
Answer this question

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide