മത്സ്യത്തൊഴിലാളി ഭവന നിർമ്മാണ പദ്ധതി വിവരിക്കാമോ ?






Vinod Vinod
Answered on June 24,2020

രണ്ടുസെന്റ് വസ്തുവെങ്കിലും സ്വന്തം പേരിലോ ജീവിതപങ്കാളിയുടെ പേരിലോ ഉള്ള മത്സ്യത്തൊഴിലാളികൾക്ക് വീടു നിർമ്മിക്കാൻ ധനസഹായം നൽകുന്ന പദ്ധതി

അർഹതാ മാനദണ്ഡം:

1. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗവും നിലവിൽ വിഹിതം പൂർണ്ണമായും അടച്ചുകൊണ്ടിരിക്കുന്ന സജീവ മത്സ്യത്തൊഴിലാളിയും ആയിരിക്കണം.
 
2. വിവാഹിതരായിരിക്കണം.
 
3. സ്വന്തമായോ ജീവിതപങ്കാളിയുടെയോ മക്കളുടെയോ പേരിലോ വാസയോഗ്യമായ വീട് ഉണ്ടായിരിക്കരുത്.
 
4. അപേക്ഷകർക്കോ ജീവിതപങ്കാളിക്കോ സ്വന്തമായി രണ്ടുസെന്റ് ഭൂമിയെങ്കിലും ഉണ്ടായിരിക്കണം (കൈവശരേഖ മതിയാകും). പ്രസ്തുത സ്ഥലം തീരത്തുനിന്നു 100 മീറ്റർ ദൂരപരിധിക്കു വെളിയിലായിരിക്കണം.
 
5. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള ആളായിരിക്കണം.
 
6. സർക്കാരിൽനിന്നോ കമ്പനികളിൽനിന്നോ സഹകരണസ്ഥാപനങ്ങളിൽനിന്നോ മത്സ്യബന്ധനമല്ലാത്ത തൊഴിലിൽ ഏർപ്പെടുന്നതിനു വേതനം കൈപ്പറ്റുന്ന ആളായിരിക്കരുത്.
 
7. ലഭിക്കുന്ന സാമ്പത്തികസഹായം വിനിയോഗിച്ച് 35 ചതുരശ്രമീറ്ററിൽ കുറയാത്തതും 1‌0‌0 ചതുരശ്ര മീറ്ററിൽ കവിയാത്തതുമായ തറവിസ്തീർണ്ണമുള്ള വീട് സ്വന്തം മേൽനോട്ടത്തിൽ നിർമ്മിക്കാൻ സമ്മതമായിരിക്കണം.

മുൻഗണനാ മാനദണ്ഡം:

ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാൻ അനുവർത്തിക്കേണ്ട മുൻഗണനാമാനദണ്ഡങ്ങൾ (സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ)

ക്രമ നം. മാനദണ്ഡം മാർക്ക്
1 സർക്കാർധനസഹായത്തോടെ ഭവനനിർമ്മാണത്തിന് ഭൂമി കണ്ടെത്തിയ കുടുംബം 25
2 കടലാകാമണത്തിൽ ഭൂമിയും വീടും നഷ്ടപ്പെട്ട കുടുംബം 15
3 തീരത്തനിന്ന് 50 മീറ്ററിനുള്ളിൽ കുടിൽ കെട്ടി താമസിക്കുന്ന കുടുംബം 10
4 മത്സ്യത്തൊഴിലാളി വിധവ/ഉപേക്ഷിയ്ക്കപ്പെട്ടവർ 15
5 കാൻസർ/വൃക്ക സംബന്ധമായ മാരക രോഗത്തിന് ചികിത്സ തേടുന്ന നിത്യരോഗികൾ ഉൾപ്പെട്ട കുടുംബം 15
6 1) വിവാഹം കഴിഞ്ഞ് 15 വർഷത്തിലധികമായ കുടുംബം 25
  2) വിവാഹം കഴിഞ്ഞ് 10 മുതൽ 15 വരെ വർഷമായ കുടുംബം 10
  3) വിവാഹം കഴിഞ്ഞ് 5 മുതൽ 10 വരെ വർഷമായ കുടുംബം 5
  4) വിവാഹം കഴിഞ്ഞ് 5 വർഷത്തിൽ താഴെയുളള കുടുംബം 1‌
7 മത്സ്യബന്ധനത്തിനിടയിലോ അല്ലാതെയോ അപകടത്തിൽപ്പെട്ട, ഫിഷറീസിന്റെ ആക്‌സിഡന്റ് ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിവഴി ധനസഹായം ലഭിച്ച മത്സ്യത്തൊഴിലാളി ഉൾപ്പെടുന്ന കുടുംബം 10
8 ശാരീരികവെല്ലുവിളി നേരിടുന്ന മത്സ്യത്തൊഴിലാളി 10
9 ബുദ്ധിമാന്ദ്യം ബാധിച്ച കുട്ടികളോ അംഗങ്ങളോ ഉൾപ്പെട്ട കുടുംബം 5
10 ഒന്നിലധികം കുടുംബങ്ങൾ ഉൾപ്പെടുന്ന കൂട്ടുകുടുംബം 5
11 (എ) വാർദ്ധക്യം ബാധിച്ച മത്സ്യത്തൊഴിലാളിപ്പെൻഷനർ ഉൾപ്പെടുന്ന കുടുംബം 5
  (ബി) വാർദ്ധക്യം ബാധിച്ച അമ്മയും അച്ഛനും ഉൾപ്പെട്ട കുടുംബം 2
12 22 വയസ്സിനു മുകളിൽ പ്രായമുള്ളതും അവിവാഹിതരുമായ
  (എ) രണ്ടോ അതിൽക്കൂടുതലോ പെൺമക്കൾ ഉള്ള കുടുംബം 5
  (ബി) ഒരു പെൺകുട്ടി ഉള്ള കുടുംബം 2
13 ഉന്നതവിദ്യാഭ്യാസത്തിനു പഠിക്കുന്ന മക്കൾ ഉൾപ്പെടുന്ന കുടുംബം (ഡിഗ്രിതലം മുതൽ)
  (എ) രണ്ടോ അതിൽക്കൂടുതലോ മക്കൾ ഉള്ള കുടുംബം 5
  (ബി) ഒരാൾ മാത്രം 1
  ആകെ 150

ഗുണഭോക്തൃ തെരഞ്ഞെടുപ്പ്:

ലഭിക്കുന്ന അപേക്ഷയിന്മേൽ അന്വേഷണം നടത്തി അർഹരായവരുടെ പ്രാഥമികലിസ്റ്റ് മത്സ്യഗ്രാമാടിസ്ഥാനത്തിൽ തയ്യാറാക്കി മത്സ്യഭവൻ, തദ്ദേശസ്വയംഭരണസ്ഥാപനം, മറ്റു പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ പ്രസിദ്ധീകരിച്ച് പരാതികൾ പരിഹരിച്ച് അന്തിമ അർഹതാലിസ്റ്റ് തയ്യാറാക്കുന്നു. ആ ലിസ്റ്റ് കളക്ടർ ചെയർമാനായ ജില്ലാതല ബെനിഫിഷ്യറി സെലക്‌ഷൻ കമ്മിറ്റിയിൽ വയ്ക്കുന്നു.

അനുവദിക്കാനുള്ള യൂണിറ്റുകളെക്കാൾ കൂടുതൽ അപേക്ഷകൾ ഉള്ളപക്ഷം നറുക്കെടുപ്പിലൂടെ അർഹതയുടെ അടിസ്ഥാനത്തിൽ ജില്ലാതല ബെനിഫിഷ്യറി സെലക്‌ഷൻ കമ്മിറ്റി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കണം. എന്നാൽ ഓരോ ജില്ലയിലും അനുവദിക്കുന്ന ആകെയുള്ള യൂണിറ്റുകളുടെ 90 ശതമാനമേ ഇത്തരത്തിൽ തെരഞ്ഞെടുക്കാൻ പാടുള്ളൂ. ബാക്കി 10 ശതമാനം, നറുക്കെ‌ടുക്കപ്പെടാതെപോ‌യ‌ അപേക്ഷകരിൽ പ്രത്യേകപരിഗണന അർഹിക്കുന്ന ഗണത്തിൽപ്പെടുന്ന, പ്രകൃതിദുരന്തത്തിൽ വീടു നഷ്ടപ്പെട്ടവർ, വികലാംഗർ, വിധവകൾ, ഭർത്താവ് ഉപേക്ഷിച്ചവർ, മാരകരോഗബാധിതർ തുടങ്ങിയവർ ഉണ്ടെങ്കിൽ അവരിൽനിന്നു വിവേചനാധികാരം ഉപയോഗിച്ചു സർക്കാർ തെരഞ്ഞെടുക്കും.

മത്സ്യത്തൊഴിലാളിഗ്രാമം തിരിച്ചു ലഭിച്ച യോഗ്യതയുള്ള അപേക്ഷകളുടെ എണ്ണവും ആകെ ജില്ലയ്ക്ക് അനുവദിച്ചിട്ടുള്ള യൂണിറ്റുകളുടെ എണ്ണവും തമ്മിലുള്ള അനുപാതം ആയിരിക്കണം ഭവനനിർമ്മാണഗ്രാന്റിനുള്ള ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുമ്പോൾ ഓരോ ഗ്രാമത്തിനുമുള്ള ക്വാട്ട നിശ്ചയിക്കുന്നന്റെ അടിസ്ഥാനം. ഓരോ ഗ്രാ‌മ‌ത്തിലെയും അപേക്ഷകൾ പ്രത്യേകം പ്രത്യേകം വേണം നറുക്കെടുക്കാൻ.

അപേക്ഷയോടൊപ്പം വേണ്ട രേഖകൾ:

(എ) മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ്‌ബുക്കിന്റെ പകർപ്പ്
 
(ബി) റേഷൻ കാർഡിലെ 1, 2, 3 പേജുകളുടെ പകർപ്പ്
 
(സി) ആധാർ കാർഡ്/തിരിച്ചറിയൽ രേഖയുടെ പകർപ്പ്
 
(ഡി) അപേക്ഷകർ വിധവയോ ഭർത്താവ് ഉപേക്ഷിച്ചവരോ വികലാംഗരോ മാരകരോഗമുള്ളവരോ പ്രകൃതി ദുരന്തത്തിൽ വീടു നഷ്ടപ്പെട്ടവരോ ആണെങ്കിൽ ബന്ധ‌പ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പ്
 
(ഇ) അപേക്ഷകർക്കു സ്വന്തമായോ ജീവിതപങ്കാളിയുടെയോ മക്കളുടെയോ പേരിലോ സ്ഥലം ഉണ്ടെന്ന് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണസ്ഥാപനത്തിന്റെ അധികാരപ്പെട്ട ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ്
 
(എഫ്) അപേക്ഷകരുടെ ബാങ്ക് പാസ്സ് ബുക്കിന്റെ അക്കൗണ്ട് നമ്പരും അഡ്രസ്സും വ്യക്തമാക്കിയിട്ടുള്ള പേജിന്റെ പകർപ്പ്

tesz.in
Hey , can you help?
Answer this question

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide