പ്രവാസിയായ ഞാൻ ഫ്ളോർ മിൽ നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്നു. സർക്കാറിൻ്റ ഭാഗത്ത് നിന്നുള്ള ധനസഹായം, നിയമപരമായ വശം ഒന്ന് വിശദീകരിക്കാമോ?






Ramesh Ramesh
Answered on August 10,2020

നോർക്കയുടെ പ്രവാസികൾകുള്ള പുനരധിവാസ പദ്ധതി (Norka Department Project for Returned Emigrants (NDPREM)) വഴി നിലവിൽ ഈട് വെയ്ക്കാൻ നിവർത്തിയില്ലാത സംരംഭങ്ങൾ തുടങ്ങാൻ ബുദ്ധിമുട്ടുന്ന തിരികെ എത്തിയ പ്രവാസികൾക് 10 ലക്ഷം രൂപ വരെ  ഈടില്ലാതെ Bank of India മുഖാന്തിരം നൽകുന്നു. 

Norka Department Project for Returned Emigrants (NDPREM) പദ്ധതിയുടെ വിശദാംശങ്ങൾ 

ഉദ്ദേശ്യം:

തിരികെയെത്തിയ പ്രവാസികളെ സംരംഭകരാക്കാൻ മാർഗ്ഗനിർദ്ദേശവും മൂലധനസബ്‌സിഡിയും നൽകുക.

തിരികെയെത്തിയ പ്രവാസികൾക്കു സർക്കാർ നടപടിക്രമങ്ങൾ പാലിച്ചു പുതിയസംരംഭങ്ങൾ ആരംഭിക്കാൻ അവരെ പ്രത്യേക ഉപഭോക്താക്കളായി പരിഗണിച്ചു വേണ്ട കൈത്താങ്ങു നൽകുക.

തിരികെയെത്തിയ പ്രവാസികളുടെ ജീവിതമാർഗ്ഗത്തിനായി സുസ്ഥിരസംരംഭകമാതൃക വികസിപ്പിക്കുക.

അർഹത:

രണ്ടുവർഷമെങ്കിലും വിദേശത്തു ജോലിചെയ്തു മടങ്ങിയെത്തിയ പ്രവാസികൾക്കും അത്തരം പ്രവാസികൾ ഒത്തുചേർന്ന് ആരംഭിക്കുന്ന സംഘങ്ങൾക്കും.

മേഖലകൾ:

കാർഷികവ്യവസായം (മുട്ടക്കോഴി, ഇറച്ചിക്കോഴി വളർത്തൽ), മത്സ്യക്കൃഷി (ഉൾനാടൻ മത്സ്യക്കൃഷി, അലങ്കാരമത്സ്യക്കൃഷി), ക്ഷീരോല്പാദനം, ഭക്ഷ്യസംസ്‌കരണം, സംയോജിതകൃഷി, ഫാം ടൂറിസം, ആടുവളർത്തൽ, പച്ചക്കറിക്കൃഷി, പുഷ്പക്കൃഷി, തേനീച്ചവളർത്തൽ തുടങ്ങിയവ.

കച്ചവടം (പൊതുവ്യാപാരം — വാങ്ങുകയും വിൽക്കുകയും ചെയ്യൽ)

സേവനങ്ങൾ (റിപ്പേയർഷോപ്പ്, റസ്റ്റോറന്റുകൾ, ടാക്സി സർവ്വീസുകൾ, ഹോം സ്റ്റേ തുടങ്ങിയവ)

വാഹന വായ്പ (Taxi Services)

ഉത്പാദനം:

ചെറുകിട — ഇടത്തരം സംരംഭങ്ങൾ (പൊടിമില്ലുകൾ, ബേക്കറിയുല്പന്നങ്ങൾ, ഫർണിച്ചറും തടിവ്യവസായവും, സലൂണുകൾ, പേപ്പർ കപ്പ്, പേപ്പർ റീസൈക്ലിങ്, ചന്ദനത്തിരി, കമ്പ്യൂട്ടർ ഉപകരണങ്ങൾ തുടങ്ങിയവ)

ആനുകൂല്യം:

പരമാവധി ഇരുപതുലക്ഷം രൂപ അടങ്കൽ മൂലധനച്ചെലവു വരുന്ന പദ്ധതിയിൽ വായ്പത്തുകയുടെ 15 ശതമാനം (പരമാവ‌ധി‌ മൂന്നുലക്ഷം രൂപ) ’ബാക്ക് എൻഡ്’ സബ്‌സിഡിയും ഗഡുക്കൾ കൃത്യമായി തിരികെ അടയ്ക്കുന്നവർക്ക് ആദ്യ നാലുവർഷം മൂന്നുശതമാനം പലിശസബ്‌സിഡിയും ബാങ്കുവായ്പയിൽ ക്രമീകരിച്ചുനൽകും. ബാങ്കിന്റെ നിബന്ധനകൾക്കും ജാമ്യവ്യവസ്ഥകൾക്കും ബാങ്കുമായുള്ള നോർക്ക റൂട്ട്‌സിന്റെ ധാരണാപത്രത്തിലെ വ്യവസ്ഥകൾക്കും അനുസരിച്ചായിരിക്കും ലോൺ അനുവദിക്കുക. ലോൺതുകയുടെ മാസഗഡു കൃത്യമായി അടയ്ക്കുന്നവർക്കുത്രമേ പലിശയിളവു ലഭിക്കൂ. മാസഗഡു മുടക്കംവരുത്തുന്നവർ ബാങ്കുവ്യവസ്ഥകൾക്കു വിധേയമായി മാസഗഡു അടച്ചുതീർത്താലേ മേല്പറഞ്ഞ ആനുകൂല്യങ്ങൾ ലഭിക്കൂ. മാസഗഡു അടയ്ക്കാത്തപക്ഷം ഇത് നിഷ്ക്രിയാസ്തിയായി മാറുകയും ബാങ്കിന്റെ നിയമനടപടികൾ നേരിടേണ്ടിവരുകയും ചെയ്യും.

NORKA NDPREM Kerala

NDPREM പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നതിന്:

നോർക്ക റൂട്സ് വെബ്സൈറ്റ് വഴിയോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ അപേക്ഷിക്കാം

പാസ്പോര്ട്ട്, പദ്ധതിയുടെ വിവരണം , അപേക്ഷകന്റെ ഫോട്ടോ എന്നിവ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം.

കൈവശം ആവശ്യമായ രേഖകൾ :

  • 2 വര്‍ഷം വിദേശവാസം തെളിയിക്കുന്ന പാസ്പോര്‍ട്ട്‌, റേഷന്‍ കാര്‍ഡ്‌, ആധാര്‍ കാര്‍ഡ്‌, പാന്‍ കാര്‍ഡ്‌ എന്നിവയുടെ അസ്സലും പകര്‍പ്പും
  • 3 പാസ്പോര്‍ട്ട്‌ സൈസ്‌ ഫോട്ടോ.
  • തുടങ്ങാനുദ്ദേശിക്കുന്ന പദ്ധതിയുടെ ലഘു വിവരണം

പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ബാങ്കുകൾ 

  • സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ (എസ്‌ ബി.ഐ)
  • സത്ത്‌ ഉന്ത്യന്‍ ബാങ്ക്‌
  • യൂണിയന്‍ ബാങ്ക്‌ ഓഫ്‌ ഇന്ത്യ
  • ബാങ്ക്‌ ഓഫ്‌ ബറോഡ
  • സിന്‍ഡിക്കേറ്റ്‌ ബാങ്ക്‌
  • ഫെഡറല്‍ ബാങ്ക്‌
  • ഇന്‍ഡ്യന്‍ ഓവര്‍സീസ്‌ ബാങ്ക്‌
  • കേരള ഫിനാന്‍ഷ്യല്‍ കോര്‍ഷറേഷന്‍
  • കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ  വികസന കോര്‍ഷറേഷന്‍
  • കേരള സ്റ്റേറ്റ്‌ കോ- ഓഷറ്റീവ്‌ അഗ്രികള്‍ച്ചറല്‍ ആന്റ്‌ റൂറല്‍ ഡെവലക്ഠെന്റ്‌ ബാങ്ക്‌
  • കേരള സ്റ്റേറ്റ്‌ പിന്നോക്ക വിഭാഗ വികസന കോര്‍ഷറേഷന്‍
  • കേരള സ്റ്റേറ്റ്‌ പ്രവാസി വെല്‍ഫെയര്‍ ഡെവലപ്മെന്റ്  കോപ്പറേറ്റീവ് സൊസൈറ്റി മലപ്പുറം 
  • കോഴിക്കോട്‌ ഡിസ്ട്രിക്ട്‌ കോപ്പറേറ്റീവ് ബാങ്ക്‌
  • ബാങ്ക്‌ ഓഫ്‌ ഇന്ത്യ, യുകോ  ബാങ്ക്‌

Raghu Raghu
Answered on August 10,2020

കേന്ദ്ര  ഗവണ്മെന്റിന്റെ  മുദ്ര  ലോൺ  സ്കീം പ്രകാരം  പത്തു  ലക്ഷം  വരെയുള്ള വായ്‌പയ്ക് ഈടിന്റെ  ആവശ്യം  ഇല്ല.

NDPREM സ്‌കീമിൽ  നിലവിൽ  ബാങ്ക്  ഓഫ്  ഇന്ത്യ  ഈടില്ലാതെ  പത്തു  ലക്ഷം  വരെ  കൊടുക്കുന്നുണ്ട്.


Vinod Vinod
Answered on August 14,2020

Approvals Required:

  1. Building Permit for construction of building from Local Self Government Department (LSGD)
  2. Permission to install machinery from LSGD (Depends on the establishment being set up)
  3. Consent from Pollution Control Board
  4. Permit/License from Factories and Boilers
  5. Occupancy Certificate after the completion of construction from LSGD
  6. Utility Connections – KSEB & KWA
  7. Trade license from LSGD
  8. Registration under Goods and Service Tax (GST)
  9. Registration under Shops and Establishments Act from Labour

Note:

  1. If the project cost falls below INR 15 Cr, request the proponent to get in touch with District Industries Center or if the project cost exceeds INR 15 Cr, request the proponent to get in touch with KSIDC to understand the licensing process.
  2. List of approvals provided above are based on the limited information provided by the proponent. This might vary from case to case depending upon the project specifications.
  3. Approvals from Central and State Government Departments/Agencies are required for starting and running any enterprise in the state. To know the approvals required for specific project kindly fill up the questionnaire in the below link to know the approvals required for a particular project. This is an automated investor wizard that helps to identify the approvals. Investment Wizard
  4. To know more about individual approvals kindly view the standard operating procedures published in this link: Operating Procedures
  5. For MSME’s, Government of Kerala has enacted “The Kerala Micro Small Medium Enterprises Facilitation Act, 2019” for establishing a trusted environment between the Government and Entrepreneurs. The legislation exempts all MSME projects not falling under red category from licenses, approvals, permits etc. under various State legislations for the first three years. The workflow for MSME automated approvals is also integrated in KSWIFT. Link: KSwift

For Subsidies and Incentives:

Request the proponent to get in touch with District Industries Center to understand various Schemes/Subsidies/Incentives.

Industries Department Website

SourceThis answer is provided by Kerala State Industrial Development Corporation.


tesz.in
Hey , can you help?
Answer this question

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide

Guide

How to set up a business in India from scratch?

Setting up a Business in India involves the following steps Choosing the type of business Business Registration Process Central and State level Approvals / Compliances Wi..
  Click here to get a detailed guide

Guide

How to register on K-Swift website?

The government of Kerala has introduced an online single-window clearance mechanism,Kerala Single Window Interface for Fast and Transparent (K-SWIFT) clearance, to help entrepreneurs to set ..
  Click here to get a detailed guide

Guide

How to set up a business in Kerala from US or UK or Gulf?

Are you an NRI or NRK who wants to set up a business in Kerala. Then you have come to the right place.  Setting up a business in Kerala involves the following steps. Choosing the ..
  Click here to get a detailed guide