പഴയ വീട് പൂർണമായും പൊളിച്ചുമാറ്റി യഥാസ്ഥാനത്ത് പുതിയ വീട് നിർമിച്ചു. ഇപ്പോൾ ഏതാണ്ട് രണ്ടു വർഷം കഴിഞ്ഞു. പുതിയ വീടിന്റെയും പുരയിടത്തിന്റെയും Tax എല്ലാം വില്ലേജിലും പഞ്ചായത്തിലും അതാത്കൃ സമയത്ത് കൃത്യമായി അടച്ചു വന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ പൊളിച്ചുമാറ്റപ്പെട്ട പഴയ വീടിനു Tax കെട്ടാൻ പറഞ്ഞു കൊണ്ട് പഞ്ചായത്തിൽ നിന്നും അറിയിപ്പ് വന്നിരിക്കുന്നു. നിലവിലില്ലാത്ത പഴയ വീടിനു ഞാൻ Tax അടക്കേണ്ടതുണ്ടോ?






2011 ലെ കേരള പഞ്ചായത്ത് (വസ്തുനികുതിയും സേവന ഉപ നികുതിയും സർചാര്ജും) ചട്ടങ്ങളിലെ ചട്ടം24 അനുസരിച്ച്  ഗ്രാമപഞ്ചായത്ത് പ്രദേശത്തു നിലവിലുള്ള ഏതെങ്കിലും കെട്ടിടം പൊളിച്ചു മാറ്റിയാൽ  കെട്ടിടം പൊളിച്ചു മാറ്റിയ വിവരം സംബന്ധിച്ച അറിയിപ്പ് കെട്ടിട ഉടമസ്ഥൻ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നൽകേണ്ടതുണ്ട്. അങ്ങനെ അറിയിപ്പ് നൽകിയാൽ അറിയിപ്പ് നൽകുന്നതിന് തൊട്ടടുത്ത അർദ്ധ വർഷം മുതലുള്ള വസ്തുനികുതി(കെട്ടിട നികുതി) ഒഴിവാക്കി നല്കാൻ പഞ്ചായത്തിന് കഴിയും. അങ്ങനെ താങ്കൾ യഥാസമയം അറിയിപ്പ് നൽകിയിട്ടുണ്ടെങ്കിൽ അത് സംബന്ധിച്ച രേഖ സഹിതം വസ്തുനികുതി ഒഴിവാക്കി നൽകുവാൻ ഒന്നുകൂടി അപേക്ഷ നൽകുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide