പട്ടിക ജാതി/പട്ടിക വർഗ്ഗ വിഭാഗത്തിൽ പെടുന്ന മിശ്രവിവാഹിതരുടെ ധനസഹായത്തിന് അപേക്ഷിക്കുന്നതിനുള്ള കാലയളവ് എത്രയാണ്? സമയപരിധി കഴിഞ്ഞ് മാപ്പപേക്ഷ നല്‍കിയാല്‍ ധനസഹായം ലഭിക്കുമോ? എന്തൊക്കെ രേഖകൾ ഹാജരാക്കണം?






ഒരാൾ പട്ടിക ജാതി വിഭാഗത്തിൽ ഉൾപെടുന്ന  മിശ്രവിവാഹിതർക്ക് അനുവദിക്കുന്ന ധനസഹായത്തിനായി വിവാഹം കഴിഞ്ഞ് മൂന്നുവർഷത്തിനുള്ളിൽ അപേക്ഷ നൽകണം. അത് കഴിഞ്ഞാൽ ഒരു വർഷം വരെയുള്ള കാലതാമസം പട്ടിക ജാതി വികസന വകുപ്പ് ഡയറക്ടർക്ക് മാപ്പാക്കി നൽകാൻ കഴിയും. (സ.ഉ.(കൈ) നം.443/2018/ പജപവവിവ തീയതി:05/04/2018, സ.ഉ.(കൈ) നം. 20/2017/ പജപവവിവ തീയതി:22/03/2017 എന്നിവ കാണുക.) കൂടുതൽ കാലതാമസം ഉണ്ടായാൽ അത് മാപ്പാക്കിനൽകുന്നതിന് സർക്കാരിന് കഴിയുന്നതാണ്. 

ഒരാൾ പട്ടിക വർഗ്ഗ വിഭാഗത്തിൽ ഉൾപെടുന്ന  മിശ്രവിവാഹിതർക്ക് അനുവദിക്കുന്ന ധനസഹായത്തിനായി  വിവാഹ തീയതിക്ക് ഒരു വർഷം കഴിഞ്ഞ ശേഷം മൂന്ന് വർഷത്തിനുള്ളിൽ അപേക്ഷ നൽകണം. അത് കഴിഞ്ഞാൽ ആറ് മാസം വരെയുള്ള കാലതാമസം പട്ടിക വർഗ്ഗ വികസന വകുപ്പ് ഡയറക്ടർക്കും പിന്നീടുള്ള കാലതാമസം സർക്കാരിനും മാപ്പാക്കി നൽകാൻ കഴിയും. (സ.ഉ.(കൈ) നം.39/2015/ പജപവവിവ തീയതി:01 /06 /2015 കാണുക.)

ജാതി, വരുമാന, വിവാഹ സർട്ടിഫിക്കറ്റുകൾ, വിവാഹ ശേഷം ദമ്പതികൾ ഒന്നിച്ചു താമസിക്കുന്നുണ്ടെന്ന സാക്ഷ്യപത്രം, ജനന തീയതി തെളിയിക്കുന്ന രേഖ  തുടങ്ങിയവ അപേക്ഷയോടൊപ്പം നൽകണം,

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide