പഞ്ചായത്ത്‌ /മുൻസിപ്പാലിറ്റി വസ്തു നികുതിയിൽ കുടിശിക വരുത്തിയാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ്?






വസ്തുനികുതി കുടിശികയുള്ളവരുടെ പേരിൽ ജപ്തി-പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കേണ്ടത് 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ടിലെ വകുപ്പ് 210 , 1996-ലെ കേരള പഞ്ചായത്തിരാജ് ( നികുതി നിർണ്ണയവും ഈടാക്കലും അപ്പീലും) ചട്ടങ്ങൾ, ചട്ടം-27 എന്നിവ പ്രകാരമാണ്. വസ്തുനികുതി കുടിശികയുള്ളവരുടെ പേരിൽ ജപ്തി നടപടികൾ സെക്രട്ടറിക്കു സ്വീകരിക്കാവുന്നതും ജപ്തി അപ്രായോഗികമാണെങ്കിൽ വീഴ്ചക്കാരനെതിരെ ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്യാവുന്നതാണ്. വകുപ്പ് 211 പ്രകാരം കിട്ടേണ്ട നികുതികളും ഫീസും പിരിച്ചെടുക്കാൻ വില്ലജ് ഓഫീസറോട് ആവശ്യപ്പെടാനുള്ള അധികാരവും സെക്രട്ടറിയ്ക്കുണ്ട്.

ഡിമാൻഡ് നോട്ടീസ്

ജപ്തി നടപടികൾ ആരംഭിക്കുന്നതിനു മുമ്പ് ചട്ടം 14 പ്രകാരം ഒരു ഡിമാൻഡ് നോട്ടീസ് നേരിട്ടോ, പതിച്ചു നടത്തുകയോ, രജിസ്റ്റേർഡ് തപാൽ മാർഗമോ വീഴ്ചക്കാരനു 15 ദിവസത്തെ കാലാവധിയിൽ നൽകിയിരിക്കണം. നോട്ടീസ് ഫീസ് 2 രൂപയും രജിസ്റ്റേർഡ് തപാൽ ആണെങ്കിൽ അതിനുള്ള യഥാർത്ഥചെലവും നോട്ടീസിൽ പറഞ്ഞിരിക്കണം. വീഴ്ചക്കാരൻ നേരിട്ടു നോട്ടീസ് ഒപ്പിട്ടു കൈപ്പറ്റാൻ വിസമ്മതിക്കുകയാണെങ്കിൽ 1996-ലെ കേരള പഞ്ചായത്ത് രാജ് ( നോട്ടീസുകൾ നൽകേണ്ട രീതി ) ചട്ടങ്ങൾ , ചട്ടം 3(d) പ്രകാരം പതിച്ചു നടത്താവുന്നതാണ്.

കൈവശ ക്കാരനിൽ നിന്നും വസ്തുനികുതി ഈടാക്കൽ (ച.18)

കെട്ടിടഉടമ വസ്തുനികുതി ഒടുക്കുവാൻ വീഴ്ച വരുത്തുന്ന പക്ഷം കെട്ടിടം കൈവശം വെക്കുന്ന ആളിൽ നിന്നും 15 ദിവസത്തിൽ കുറയാത്ത നോട്ടീസ് നൽകി വസ്തുനികുതി ഒടുക്കുവാൻ ആവശ്യപ്പെടാവുന്നതാണ്. വസ്തു നികുതി ഒടുക്കാതിരുന്നാൽ ചട്ടങ്ങളിൽ വ്യവസ്ഥചെയ്തിട്ടുള്ള പ്രകാരം ജപ്തി , പോസിക്യൂഷൻ, വ്യവഹാരം എന്നീ നിയമാനുസൃത നടപടികൾ സ്വീകരിക്കാവുന്നതാണ്. കൈവശക്കാരന് അയാൾ ഒടുക്കിയ തുക ഉടമയിൽ നിന്നും ഈടാക്കാവുന്നതാണ്.

ജപ്തി നടപടികൾ

ലഭിക്കേണ്ട തുക 15 ദിവസത്തിനകം അടച്ചില്ലെങ്കിൽ ജപ്തിനടപടികൾ ചട്ടം 15 പ്രകാരം ആരംഭിക്കാം. ജപ്തി വാറണ്ട് പുറപ്പെടുവിക്കേണ്ട ഉദ്യോഗസ്ഥനെ ഓഫീസിൽ ഓർഡർ മുഖാന്തരമോ പ്രോസിഡിങ്സ് മുഖാന്തരമോ സെക്രട്ടറി ചുമതലപ്പെടുത്തണം. പഞ്ചായത്തുപ്രദേശത്തുള്ള സാധനങ്ങൾ മാത്രമേ ജപ്തി ചെയ്യുവാൻ പാടുള്ളു. ജപ്തി നടത്തുന്നതു സൂര്യോദയത്തിനും സൂര്യാസ്തമനത്തിനും ഇടയിലായിരിക്കണം. 1908-ലെ സിവിൽ നടപടി നിയമത്തിലെ വകുപ്പ് 60-ൽ പ്രതിപാദിച്ചിട്ടുള്ള ജംഗമവസ്തുക്കൾ ജപ്തി ചെയ്യാൻ പാടില്ല. ചുമതലപ്പെടുത്തിയ ഉദ്യൊഗസ്ഥൻ ഫോറം നമ്പർ 1-ൽ ജപ്തി വാറണ്ട് തയ്യാറാക്കി ഓരോ വാറണ്ടിനും 5 രൂപ വാറണ്ട്ഫീസ് ചുമത്തേണ്ടതും ആകുന്നു. വീട് പൂട്ടി കിടക്കുകയോ ഗേറ്റ് പൂട്ടി കിടക്കുകയോ മുതലായ കാരണങ്ങളാൽ ജപ്തി അപ്രായോഗികമാണെങ്കിൽ വാറണ്ട് നല്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ റിപ്പോർട്ട് എഴുതി ജപ്തി വാറണ്ട് മടക്കുകയും വേണം. വാറണ്ടിന് തുടർച്ചയായി ക്രമനമ്പർ നൽകുകയും അത് വാറണ്ടിൽ രേഖപ്പെടുത്തുകയും വേണം.

പ്രോസിക്യൂഷൻ നടപടി

ജപ്തി അപ്രായോഗികമാണെങ്കിൽ വീഴ്ചക്കാരനെതിരെ ജൂഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നേരിട്ടോ വക്കീൽ മുഖാന്തരമോ കേസ് ഫയൽ ചെയ്യാവുന്നതാണ്. കേസ് ഫയൽ ചെയ്യുവാനുള്ള അപേക്ഷ, ജപ്തി /പ്രോസിക്യൂഷൻ നടപടികൾക്ക് മുന്നോടിയായി നൽകിയിട്ടുള്ള നോട്ടിസുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, മടക്കിയ ജപ്തി വാറണ്ട്, കേസ് ഫയൽ ചെയ്യാൻ തീരുമാനിച്ച പഞ്ചായത്ത് കമ്മിറ്റി തീരുമാനം എന്നിവ സഹിതമാണ് കേസ് ഫയൽ ചെയ്യേണ്ടത്.

കേസ് ഫയൽ ചെയ്യുന്നതിനുള്ള അപേക്ഷ പൂരിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

വീഴ്ചക്കാരന്റെ പൂർണ്ണമായ പേരും തപാൽ മേൽവിലാസവും അപേക്ഷയിൽ രേഖപ്പെടുത്തണം. Particulars of charge against the accused എന്നുള്ള സ്ഥലത്തു അടയ്ക്കാനുള്ള തുക ഇനം തിരിച്ചു രേഖപ്പെടുത്തണം. വസ്തുനികുതി, ലൈബ്രറി സെസ് , നോട്ടീസ് ചാർജ് 2 രൂപ , പിഴ പലിശ, വാറണ്ട് ഫീ 5 രൂപ ഉൾപ്പെടെയുള്ള ആകെത്തുക രേഖപ്പെടുത്തണം. വീഴ്ച ക്കാരന് നൽകിയ നോട്ടീസുകളുടെ തീയതിയും നമ്പറും അപേക്ഷയിൽ രേഖപ്പെടുത്തണം. ജപ്തി വാറണ്ടിന്റെ മറുവശത്തു ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ ജപ്തിവാറണ്ട്, മടക്കാനുള്ള കാരണം രേഖപ്പെടുത്തി റിപ്പോർട്ട് എഴുതുയിരിക്കണം.

റവന്യൂ റിക്കവറി

വസ്തു ഉള്ള കുടിശികക്കാരിൽ നിന്നും തുക റവന്യൂ റിക്കവറി വഴി ഈടാക്കാം. 1968-ലെ റവന്യൂ റിക്കവറി നിയമ പ്രകാരം നടപടികൾ സ്വീകരിക്കുന്നതിനുള്ള ചുമതല ജില്ലാകളക്ടർക്കു ആണ്. വകുപ്പ് 71 പ്രകാരം സർക്കാർ പ്രഖ്യാപിക്കുന്ന സ്ഥാപനങ്ങളുടെയും കുടിശിക പിരിവിനു ഈ നിയമം ബാധകമാണ്.

https://rr.kerala.gov.in/എന്ന വെബ് സൈറ്റ് വഴി ഓൺലൈൻ ആയാണ് അപേക്ഷ നൽകേണ്ടത്

ക്ലർക്കിനും സെക്രട്ടറിയ്ക്കും യൂസർ id യും പാസ്‌വേർഡും അനുവദിച്ചു കിട്ടുന്നതിന് കളക്ടർക്കു അപേക്ഷ നൽകണം.കുടിശിക പിരിയ്ക്കുന്നതിനു ബന്ധപ്പെട്ട ഓഫീസിൽ നിന്നും റവന്യൂ റിക്കവറിയ്ക്കു വേണ്ടി റിക്വിസിഷൻ ( ഫോറം- 24) ഓൺലൈൻ ആയി കളക്ടർക്കു നൽകണം.കുടിശികക്കാരന്റെ ജംഗമ, സ്ഥാവര വസ്തുക്കളിൽ നിന്നും വില്ലേജ് ഓഫീസർ വഴി റിക്കവറി നടത്തുന്നു. അറസ്റ്ചെയ്തു ജയിലിൽ അടയ്ക്കാനും വ്യവസ്ഥയുണ്ട്. തുക വില്ലേജ്ഓഫീസർ പഞ്ചായത്തിൽ അടയ്ക്കും.

പ്രോസിക്യൂഷൻ / റെവന്യൂ റിക്കവറി സഞ്ചയയിൽ രേഖപ്പെടുത്തണം.

Operator ലോഗിനിൽ ഫയൽ വിവരങ്ങൾ രേഖപ്പെടുത്തി സെക്രട്ടറി approve ചെയ്യണം. പ്രോസിക്യൂഷൻ ഒഴികെയുള്ള തുക DCBയിൽ കാണിക്കും.

കേസ് പിൻവലിക്കൽ|

കേസ് ഫയൽ ചെയ്തു കഴിഞ്ഞതിനുശേഷം വീഴ്ചക്കാരനു തുക കോമ്പൗണ്ട് ചെയ്‌തു പഞ്ചായത്തിൽ അടച്ചു കേസ് പിൻവലിക്കാവുന്നതാണ്. കേസ് രാജിയാക്കാൻ വെള്ള പേപ്പറിലുള്ള അപേക്ഷയിൽ 5 രൂപ കോർട്ട്ഫീ സ്റ്റാമ്പ് ഒട്ടിച്ചു 10 രൂപ രാജിയാക്കൽ ഫീസ് സഹിതം ഫ്രണ്ട് ഓഫീസിൽ അടച്ചു സെക്രട്ടറിക്കു രേഖാമൂലം അപേക്ഷ നൽകണം. അപേക്ഷ ലഭിച്ചു 30 ദിവസത്തിനകം പ്രസിഡന്റിന്റെ അനുമതിയോടു കൂടി കേസ് പിൻവലിക്കുന്നതിന് പ്രോസിഡിങ്സ് തയ്യാറാക്കി 1996-ലെ കേരള പഞ്ചായത്ത് രാജ് (കുറ്റങ്ങൾ രാജിയാക്കൽ ) ചട്ടങ്ങൾ പ്രകാരം കേസ് പിൻവലിക്കാം. കേരളാ പഞ്ചായത്തു രാജ് ( കുറ്റങ്ങൾ രാജിയാക്കൽ ) ചട്ടങ്ങൾ, ചട്ടം 15 പ്രകാരം സെക്രട്ടറി കോടതിയുടെ അനുവാദം കൂടാതെ തന്നെ വസ്തുനികുതി സംബന്ധിച്ചു കോടതിയിൽ ഫയൽ ചെയ്ത കേസുകൾ പ്രസിഡന്റിന്റെ അനുവാദത്തോടുകൂടി രാജിയാക്കാവുന്നതാണ്. വീഴ്ചക്കാരനിൽ നിന്നും ഈടാക്കേണ്ട തുകയും ആ തുകയുടെ 50 ശതമാനത്തിൽ കുറയാതെയുള്ള തുക ഫൈനായി ഈടാക്കാതെ കേസ് പിന് വലിക്കുവാൻ പാടുള്ളതല്ല. വീഴ്ചക്കാരൻ ഫൈൻ പഞ്ചായത്തിൽ അടച്ചുകഴിഞ്ഞാൽ നിർദ്ദിഷ്ടഫോറത്തിൽ കോടതിയിൽ കേസ് പിൻവലിക്കുന്നതിനുള്ള അപേക്ഷ സെക്രട്ടറി കോടതിയിൽ നൽകേണ്ടതും ആ വിവരം വീഴ്ചക്കാരനെ അറിയിക്കേണ്ടതുമാണ്. തുക കോടതിയിൽ അടച്ചും വീഴ്ചക്കാരനു കേസിൽനിന്നും ഒഴിവാകാം.

For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to do Property Registration in Kerala?

Registration of the property is a full and final agreement signed between two parties. Once a property is registered, it means that the property buyer..
  Click here to get a detailed guide

Guide

Aadhaaram, Pattayam, Pokkuvaravu, Databank

Aadhaaram (Sale Deed) Sale Deed or Adharam is the registered document by which the title of a property is transferred or conveyed from one person to another. In a purchase or sale of a prop..
  Click here to get a detailed guide

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide