ഞങ്ങൾക്ക് ആധാരത്തിൽ ഉള്ളതിനേക്കാൾ ഒരു cent കൂടുതൽ FMB അളവിലും കരം കെട്ടുന്ന രസീതിലും ഉണ്ട് . ഇത് ആധാരത്തിൽ ചേർക്കാൻ പറ്റുമോ?70 മീറ്റർ നീളത്തിൽ കിടക്കുന്ന വസ്തു ആണ് . ഇട ഭാഗത്ത് അയൽക്കാരന്റെ മരം കാരണം അത്യാവശ്യം വളവ് ഉള്ള ഒരു കാട്ട് കല്ല് കൊണ്ട് കെട്ടിയ പഴയ കയ്യാലക്ക് ഉണ്ട്. മരം ഒക്കെ വലുതായ ശേഷം കയ്യാല കെട്ടിയ സമയത്താണ് വ്യത്യാസം മനസിലായത്. മരം ഒക്കെ വെട്ടി മാറ്റി. ഇനി പാറകല്ല് കൊണ്ട് കെട്ടാൻ ആണ്. അങ്ങനെ വളവിൽ പോയ സ്ഥലം നിയമപരമായി കിട്ടുമോ ? അയൽക്കാരന് വലിയ എതിർപ്പില്ല. കയറ് വലിച്ച് കെട്ടാൻ പറയുന്നുണ്ട്. എന്നാൽ അയൽക്കാരൻ എതിർത്താൽ 20 കൊല്ലം മരoവച്ച് കൈവശം വച്ചത് നിയുപരമായി നമ്മളെക്കാൾ അവകാശം ഉണ്ടോ ? 12 കൊല്ലം കൈവശം വച്ചാൽ സ്വന്തം പേരിൽ ആക്കി കിട്ടും എന്ന് കേട്ടിട്ടുണ്ട്. അത്തരം നിയമം വല്ലതും ബാധകമാണോ ? അത് മരം വച്ചും മറ്റ് കോൺക്രീറ്റ് നിർമ്മാണം നടത്തിയും കയ്യേറി കൈവശം വയ്ക്കുന്നവന് അനുകൂലമാണോ ? അതോ ആര് എവിടെ കയ്യേറിയാലും FMB യിൽ ഉള്ള സ്ഥലം പൂർണമായും നമുക്ക് തന്നെ ലഭിക്കുമോ?






പ്രമാണത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടി പോക്കുവരവും കരം അടവും നിഷേധിക്കാൻ പാടുണ്ടോ ? പ്രമാണത്തിലെ സർവെ നമ്പർ തെറ്റിയാൽ  കരം അടവ് നിഷേധിക്കാമോ?

പ്രമാണത്തിൽ ഇല്ലാത്ത അധിക വിസ്തീർണത്തിനു കരമടയ്ക്കാൻ കഴിയുമോ ?

ഒരു വസ്തു പോക്കുവരവ് ചെയ്യുന്നത് നിയമമനുസരിച്ചാണ്, ഓഫീസറുടെ മനോധർമ്മമനുസരിച്ചല്ല . Kerala Transfer of Registry Rules പ്രകാരമാണ് വസ്തു പോക്കുവരവ് ചെയ്യേണ്ടത് . നിയമത്തിൽ ഒരിടത്തും പ്രമാണം ലാബറട്ടറി ടെസ്റ്റിന് വിധേയമാക്കണമെന്ന് പറയുന്നില്ല . കൈമാറ്റം ചെയ്യപ്പെട്ട വസ്തു, വസ്തു, കൊടുത്ത ആൾ, വാങ്ങിയ ആൾ , കൈമാറ്റവ്യവസ്ഥകൾ തുടങ്ങിയവ തിരിച്ചറിയാമോ എന്നതാണ് പ്രസക്തമായിട്ടുള്ള ചോദ്യം. പ്രമാണം ഇല്ലാത്ത വസ്തു പോലും മറ്റ് വിഷയങ്ങൾ പരിശോധിച്ച് പോക്കു വരവു ചെയ്യാൻ നിയമത്തിൽ വ്യവസ്ഥ ഉണ്ട്.

ഭൂമിയുടെ തർക്കമറ്റ കൈവശക്കാരൻ ആണ് എന്ന് തെളിയിക്കാനുള്ള ഒരു മാർഗ്ഗം എന്ന നിലയിൽ മാത്രം ആണ് പ്രമാണം പരിശോധിക്കപ്പെടേണ്ടത് . പരിശോധനാ വേളയിൽ ഒരു റവന്യൂ ഓഫീസർ അതുവരെ ഇല്ലാത്ത ഒരു തർക്കം കൃത്രിമമായി ഉന്നയിച്ച് കരം അടവ് നിഷേധിക്കാൻ പാടില്ല. പ്രമാണം പരിശോധിച്ച് പിഴവുകൾ പ്രമാണത്തെ അസാധുവാക്കുന്നുണ്ടോ ഇല്ലയോ എന്ന് കണ്ടെത്തുവാൻ കോടതിക്ക് മാത്രമേ അധികാരമുള്ളൂ. .പിഴവുകളെ സംബന്ധിച്ചും കൈ വശത്തെ സംബന്ധിച്ചും തർക്കം ഉണ്ടോ എന്നതാണ് ആണ് പരിശോധിക്കപ്പെടേണ്ടത്. ചില സാഹചര്യങ്ങളിൽ തർക്കം ആർക്കെങ്കിലും ഉണ്ടെങ്കിൽ അത് ഉന്നയിക്കുന്നതിനു വേണ്ടിയുള്ള അവബോധം നൽകുന്നതിന് നോട്ടീസുകൾ പരസ്യപ്പെടുത്തി നിശ്ചിത കാലാവധിക്ക് ശേഷം മാത്രം പോക്കുവരവ് നടത്തുവാൻ വ്യവസ്ഥയുണ്ട്. ഇനി ലേശം തർക്കം ഉണ്ടായാലും കുഴപ്പമില്ല. ആക്ഷേപം ഒരു സിവിൽ കോടതിയുടെ മുമ്പാകെ ഉന്നയിച്ച്പരിഹാരത്തിന് ആക്ഷേപകൻ ശ്രമിച്ചില്ലെങ്കിൽ പോക്കുവരവ് ചെയ്ത് നൽകാനാണ് നിയമം പറയുന്നത്. സിവിൽ കോടതി മുമ്പാകെ തർക്കരഹിതമായും, നിരോധിത വിഭാഗത്തിൽ പെട്ട ഭൂമി ഉൾപ്പെടാതെ പുറമ്പോക്ക് രഹിതമായും വ്യക്തമായ അതിർത്തികളോടെ ഒരാൾ കൈവശം വച്ചിരിക്കുന്ന വസ്തു പോക്കുവരവ് ചെയ്തു നൽകേണ്ടതുണ്ട്. ഒരു പ്രമാണവും ഇല്ലാത്ത സാഹചര്യത്തിൽ പോലും വസ്തു പോക്കുവരവ് ചെയ്ത് നൽകേണ്ടത് എങ്ങനെയാണ് എന്ന് വ്യക്തമായ നടപടിക്രമങ്ങളിലൂടെ നിയമം അനുശാസിക്കുമ്പോൾ മറ്റ് ഘടകങ്ങൾ ഒന്നും പരിശോധിക്കാതെ പ്രമാണത്തിലെ പിഴവ് മാത്രം ചൂണ്ടിക്കാട്ടി മറ്റുള്ളവർ ഉന്നയിക്കാത്ത ഒരു തർക്കം ഉന്നയിച്ചു കരമടവിൽ നിന്നും ഭൂമി ഒഴിവാക്കുന്നത് ശിക്ഷാർഹമായ പ്രവർത്തിയാണെന്ന് നിയമത്തിൽ പറയുന്നുണ്ട്. കരം അടവ് നിഷേധിച്ച് ഉത്തരവ് നൽകുമ്പോൾ അത് ഏതു നിയമം ഏത് സെക്ഷൻ പ്രകാരമാണ് എന്നുകൂടി രേഖപ്പെടുത്തി നൽകുവാൻ റവന്യൂ ഓഫീസർക്ക് കടമയുണ്ട്. പ്രമാണത്തിലെ സർവെ നമ്പർ തെറ്റാണ് എന്നു കണ്ടെത്തിയാൽ മറ്റേതെങ്കിലും പ്രമാണ പരാമർശങ്ങളിലൂടെ കൈമാറ്റം ചെയ്ത ഭൂമി തിരിച്ചറിയാൻ കഴിയുമോ എന്നു പരിശോധിക്കണം . തിരുത്താ ധാരം എഴുതിക്കൊണ്ടു വന്നാലേ പോക്കുവരവു ചെയ്തു തരികയുള്ളു എന്ന് ശഠിക്കുന്നതും നിയമ വിരുദ്ധമാണ്.

ഒരു വസ്തു കരമടയ്ക്കുന്നതിനുവേണ്ടി തണ്ടപ്പേർ പിടിക്കുന്നത് ഉടമസ്ഥാവകാശം പരിശോധിച്ചിട്ടല്ല. നിയമപരമായ കൈവശം പരിശോധിച്ചിട്ടാണ്. വസ്തു വിൽക്കുന്നതിന് ROR നൽകിയ ശേഷം വസ്തു കൈമാറ്റം രജിസ്റ്റർ ചെയ്ത് ഓൺ ലൈൻ ആയി വില്ലേ ജാഫീസിൽ ലഭിച ശേഷം കൈവശം പരിശോധിച്ച് പോക്കുവരവു ചെയ്തു നൽകുവാൻ വില്ലേജാഫീസർ ബാധ്യസ്ഥനാണ് . മറ്റ് അടിയാധാരങ്ങൾ ആവശ്യപ്പെട്ടു അതുവരെ ഇല്ലാത്ത ഒരു തർക്കം വില്ലേജാഫീസറായിട്ടു ഉണ്ടാക്കേണ്ടതില്ല. മറ്റാരും തർക്കമുന്നയിച്ചു വരാത്ത പിശകുകളോ അപാകതകളോ പരിശോധിച്ച് പ്രമാണം നിയമപരമായി നിലനിൽക്കില്ല എന്നു പ്രഖ്യാപിക്കാൻ വില്ലേജാഫീസർ പരിശ്രമിക്കേണ്ടതില്ല അതിനിവിടെ കോടതികളും ഞങ്ങൾ ചില ജഡ്ജിമാരും ഇവിടെ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്നു പരാമർശിക്കുന്ന ഡസൻ കണക്കിനു വിധിന്യായങ്ങൾ ഉണ്ട് .

എന്നാൽ പിശകുള്ള പ്രമാണം കൈവശം സൂക്ഷിക്കുന്നത് വസ്തു ഉടമയ്ക്ക് ഗുരുതരമായ മറ്റു ബുദ്ധിമുട്ടുകൾ ഉണ്ടാക്കും.ഇതൊന്നും പോക്കുവരവ് എന്ന പരിമിത ലക്ഷ്യം മാത്രം ഉള്ള റവന്യൂ ഓഫീസർക്ക് ബാധകമല്ല. മറ്റ് ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ അപേക്ഷകൻ വേണമെങ്കിൽ എങ്കിൽ തിരുത്താധാരം എഴുതിക്കോളും . അത് അയാളുടെ കാര്യം. റവന്യൂ ഓഫീസർ അതിൽ ബേജാറാകേണ്ട കാര്യമില്ല.

ഇതു പോലെ തന്നെ പ്രമാണത്തിലുള്ളതിനെക്കാൾ അധികമായി കൈവശം വച്ചിരിക്കുന്ന വിസ്തീർണവും കരമടച്ചു ലഭിക്കുവാൻ കൈവശക്കാരന് അവകാശമുണ്ട്. അധിക വിസ്തീർണത്തിന് പട്ടയം വാങ്ങിക്കൊണ്ടു വാ പ്രമാണം എഴുതി കൊണ്ടു വാ എന്നു ശഠിക്കുവാൻ ആർക്കും അധികാരം ഇല്ല. പ്രമാണവസ്തു തർക്ക രഹിതമായി പുറമ്പോക്കു രഹിതമായി വ്യക്തമായ അതിർത്തിക്കുള്ളിൽ കൈവശം വച്ചിരിക്കണമെന്നു മാത്രം.

നിങ്ങളുടെ ഭൂമിയുടെ പ്രശ്നങ്ങൾ എന്തുമാകട്ടെ, കൃത്യമായ മാർഗ നിർദ്ദേശങ്ങൾക്കും ഇടപെടലുകൾക്കും പ്രശ്നപരിഹാരത്തിനും.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to do Property Registration in Kerala?

Registration of the property is a full and final agreement signed between two parties. Once a property is registered, it means that the property buyer..
  Click here to get a detailed guide

Guide

Aadhaaram, Pattayam, Pokkuvaravu, Databank

Aadhaaram (Sale Deed) Sale Deed or Adharam is the registered document by which the title of a property is transferred or conveyed from one person to another. In a purchase or sale of a prop..
  Click here to get a detailed guide

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide