ജനന സർട്ടിഫിക്കറ്റിൽ പേര് ചേർക്കാൻ എന്താണ് ചെയ്യേണ്ടത്. എന്റെ ജനന സർട്ടിഫിക്കറ്റിൽ എന്റെ പേര് ചേർത്തിട്ടില്ല - അതിൽ 'പേര് രജിസ്റ്റർ ചെയ്‌തിട്ടില്ല / Name Not Registered' എന്നാണ് കാണിക്കുന്നത്. ഇപ്പോൾ ഒരു അത്യാവശ്യ കാര്യത്തിന് എന്റെ പേരുള്ള ജനന സർട്ടിഫിക്കറ്റ് വേണമായിരുന്നു. ഞാൻ ഇപ്പോൾ ദുബായിൽ ആണ് ജോലി ചെയ്യുന്നതു. നാട്ടിൽ പോവാതെ ഇവിടെ നിന്നും ജനന സർട്ടിഫിക്കറ്റിൽ പേര് ചേർക്കാൻ പറ്റുമോ? എന്റെ അച്ഛനും, അമ്മയും ഇപ്പോൾ ജീവിച്ചിരിപ്പില്ല. ഒരു ചേച്ചി മാത്രം നാട്ടിൽ ഉണ്ട്. അവർക്കു എന്റെ പകരം മുൻസിപ്പാലിറ്റിയിൽ പോയി കാര്യങ്ങൾ ചെയ്യാൻ പറ്റുമോ?






ജനന രജിസ്റ്ററിൽ പേര് ചേർക്കുന്നതിന് ഏതു തദ്ദേശ ഭരണ സ്ഥാപനത്തിലാണോ ജനനം രജിസ്റ്റർ ചെയ്തിട്ടുള്ളത് ആ സ്ഥാപനത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
മാതാപിതാക്കളുടെ രേഖാമൂലമായ സംയുക്‌ത അപേക്ഷയുടെ അടിസ്ഥാനത്തിലാണ് പേര് ചേർത്ത് നൽകുന്നത്. സംയുക്ത അപേക്ഷയിൽ ഒപ്പിട്ടിട്ടുള്ളവരുടെ തിരിച്ചറിയൽ രേഖയുടെ പകർപ്പും അപേക്ഷയോടൊപ്പം നൽകണം. സ്കൂൾ രേഖയിലേതുപോലെ മാത്രമേ ജനന രജിസ്റ്ററിൽ പേര് ചേർക്കാൻ കഴിയൂ എന്നതിനാൽ സ്കൂൾ രേഖയുടെ പകർപ്പ് കൂടി നൽകണം. സംയുക്ത അപേക്ഷ നൽകാൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ അത് ബോധ്യപ്പെടുത്തിയാൽ മാതാപിതാക്കളിൽ ഒരാളുടെ അപേക്ഷയും മതിയാവും. പ്രായപൂർത്തിയായിട്ടുണ്ടെങ്കിൽ അയാൾ തന്നെ അപേക്ഷ നൽകിയാലും മതി.

ആറു വയസ്സ് പൂർത്തിയായതിനു ശേഷമാണ് പേര് ചേർക്കുന്നതെങ്കിൽ മാതാപിതാക്കൾക്ക് ജനിച്ചിട്ടുള്ള എല്ലാ കുട്ടികളുടെയും പേര്, ജനന തീയതി, ജനനക്രമം, ജീവിച്ചിരിക്കുന്നുവോ ഇല്ലയോ എന്നിവ വ്യക്തമാക്കുന്ന സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തി നൽകണം. ജനന രജിസ്റ്ററിലെയും സ്കൂൾ രേഖയിലെയും ജനന തീയതികൾ തമ്മിൽ പത്തു മാസത്തിലധികം വ്യത്യാസമുണ്ടെങ്കിൽ ജില്ലാ രജിസ്ട്രാറുടെ അനുമതിയോടെ മാത്രമേ പേര് ചേർക്കാൻ കഴിയൂ. അതിനായി നേരത്തെ പറഞ്ഞ രേഖകളോടൊപ്പം മാതാപിതാക്കൾക്ക് ജനിച്ചിട്ടുള്ള എല്ലാ കുട്ടികളുടെയും ജനന തീയതി തെളിയിക്കുന്ന രേഖകൾ കൂടി നൽകേണ്ടി വരും. 23.06.2015 ന് മുൻപ് ഒരു പേരും ചേർക്കാതെ ജനനം രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിൽ 22.06.2020 നു ശേഷം ജനന രജിസ്ട്രേഷനിൽ പേരു ചേർക്കാൻ കഴിയുമായിരുന്നില്ല.
എന്നാൽ 23.06.2015 ന് മുൻപ് ജനനം രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിൽ പേരു ചേർക്കുന്നതിനുള്ള അവസരം 22.06.2021 വരെ ദീർഘിപ്പിച്ചുകൊണ്ട് ചീഫ് രജിസ്ട്രാർ 20.10.2020 ൽ ഉത്തരവായിട്ടുണ്ട്. ഈ വസ്തുത കൂടി പരിശോധിച്ച ശേഷം കാലതാമസം കൂടാതെ അപേക്ഷ നൽകുക. അപേക്ഷ തപാൽ വഴി അയച്ചു കൊടുക്കുക. അതിനുശേഷം ഓഫീസിൽ ടെലിഫോൺ വഴി ബന്ധപ്പെട്ട് കാര്യങ്ങൾ അന്വേഷിച്ചാൽ മതി.

സേവനങ്ങൾ ഓൺലൈനിൽ നൽകുന്ന പ്രവർത്തനങ്ങൾ നടന്നുവരുന്നതിനാൽ ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപനത്തിൽ ഓൺലൈനായി ഇതിനുള്ള അപേക്ഷ നല്കാൻ കഴിയുമോ എന്ന് അന്വേഷിച്ച ശേഷം അപേക്ഷ നൽകുന്ന രീതി തീരുമാനിക്കുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to get a Birth Certificate in Kerala?

A birth certificate (janana certificate) is the most important identity document that makes it possible for anyone in possession of it to benefit from a gamut of services offered by the Indi..
  Click here to get a detailed guide

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide