ഗ്രാമപഞ്ചായത്ത് ഓഫീസിൽ വിവരാവകാശ അപേക്ഷ കൊടുത്തപ്പോൾ ലഭിച്ച രസീതിൽ  09/03/2021 ന് നൽകിയ അപേക്ഷക്ക്  Date of delivery ആയി കൊടുത്തിരിക്കുന്നത് 20/04/2021 എന്ന തീയതി. 43 ദിവസത്തെ സമയമാണ് RTI അപേക്ഷക്ക് നൽകിയിരിക്കുന്നത്. ഈ അപേക്ഷക്ക് എനിക്ക് മറുപടി ലഭിച്ചത് 39 ആമത്തെ ദിവസമാണ്. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇപ്രകാരം തന്നെയാണോ? LSGD കൾക്ക് വിവരാവകാശനിയമത്തിൽ ഇളവ് നൽകിയിട്ടുള്ളതായി സർക്കുലർ എന്തെങ്കിലും ഇറങ്ങിയതായി അറിയാമോ?






വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളിൽ തീർപ്പാക്കുന്നതിനുള്ള സമയപരിധിയിൽ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കായി പ്രത്യേകം ഇളവൊന്നും നൽകിയിട്ടില്ല.

മൂന്നാം കക്ഷിയാൽ നൽകപ്പെട്ടിട്ടുള്ള വിവരങ്ങൾ നൽകുന്നതിന് വകുപ്പ് 11 (3) പ്രകാരം 40 ദിവസത്തെ സമയം അനുവദനീയമാണ് എന്ന വസ്തുത ഈ കേസിൽ ബാധകമാണോ എന്ന് കൂടി പരിഗണിക്കേണ്ടതുണ്ട്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide