ക്യാൻസർരോഗികൾക്കുള്ള സർക്കാർ ധനസഹായം എങ്ങനെ ലഭിക്കും?






Vinod Vinod
Answered on June 07,2020

അഗതികളായ ക്യാൻസർരോഗികൾക്കുള്ള ധനസഹായപദ്ധതി.

ധനസഹായം:

പ്രതിമാസം 1000 രൂപ പെൻഷൻ. (10-07-2014-ലെ സ.ഉ (സാധ.) നമ്പർ 2352/2014/ആ.കു.വ.)

അർഹത:

1. തുടർച്ചയായി രണ്ടുവർഷത്തിൽ കുറയാതെ കേരളത്തിൽ സ്ഥിരതാമസക്കാരായിരിക്കണം.

2. വാർഷികവരുമാനപരിധി 1,00,000 രൂപ. (ഉത്തരവ് സ.ഉ.(കൈ) നം.485/2013/ആ.കു.വ തീയതി 13.12.2013).

3. ഒരു ലക്ഷം രൂപയ്ക്കു താഴെ വാർഷികവരുമാനമുള്ള എല്ലാ ക്യാൻസർരോഗികൾക്കും ക്യാൻസർപെൻഷൻ നൽകാമെന്ന് സ. ഉ. (കൈ) 192/2014/ആ.കു.വ.തീയതി 25/6/2014 പ്രകാരം ഉത്തരവായിട്ടുണ്ട്.

അപേക്ഷിക്കേണ്ട രീതി:

നിശ്ചിതമാതൃകയിലുള്ള അപേക്ഷയിൽ മതിയായ രേഖകൾ സഹിതം വില്ലേജോഫീസ്, താലൂക്കോഫീസ്, കളക്ടറേറ്റ് എന്നിവിടങ്ങളിൽ നൽകാം.

അപേക്ഷയോടൊപ്പം വേണ്ട രേഖകൾ:

1. അപേക്ഷയിലെ രോഗിക്കു ക്യാൻസറാണെന്നതി‌നു‌ തിരുവനന്തപുരം റീജണൽ‌ ‌ക്യാൻസർ സെന്റർ, മലബാർ ക്യാൻസർ സെന്റർ, കൊ‌ച്ചി‌ ക്യാൻസർ സെന്റർ, മെഡിക്കൽ കോളേജുകളി‌ലെ‌ രജിസ്ട്രേ‌ഡ്‌ ഓങ്കോളജിസ്റ്റുകൾ, ജില്ലാ‌/ജനറൽ ആശുപത്രികളി‌ലെ‌ കീ‌മോ‌ തെറാ‌പ്പി‌ (ക്യൂറേറ്റീ‌വ്‌ & പാലിയേറ്റീ‌വ്‌)/റേഡി‌യോ‌ തെറാപ്പിയുമാ‌യി‌ ബന്ധപ്പെ‌ട്ട‌ മെഡിക്കൽ ഓഫീസർമാർ എന്നിവരിലാരെങ്കിലും ചികി‌ത്സ‌ തേടി‌യ‌ ആശുപത്രിയു‌ടെ‌ പേ‌രു‌ കൃത്യമാ‌യി‌ രേഖപ്പെടു‌ത്തി‌ നൽകു‌ന്ന‌ മെഡിക്കൽ സർട്ടിഫിക്ക‌റ്റ്‌.

2. വരുമാനസർട്ടിഫിക്കറ്റ്

3. അപേക്ഷിക്കുന്നയാളുടെ സത്യപ്രസ്താവന

നടപടിക്രമം:

മാനദണ്ഡങ്ങൾക്കനുസൃതമായി നിശ്ചിത രേഖകൾ സഹിതം വില്ലേജോഫീസിൽ ലഭിക്കുന്ന അപേക്ഷ പരമാവധി രണ്ടുദിവസത്തിനുള്ളിൽ നിർദ്ദിഷ്ട പ്രൊഫോർമയിൽ റിപ്പോർട്ട്, ശുപാർശ എന്നിവ സഹിതം മേലധികാരിക്ക് അയയ്ക്കണം. താലൂക്കോഫീസ്, കളക്ടറേറ്റ് എന്നിവിടങ്ങളിൽ ലഭിക്കുന്ന അപേക്ഷകൾ അന്നുതന്നെ പ്രാഥമികാന്വേഷണത്തിനായി ബന്ധപ്പെട്ട വില്ലേജോഫീസർക്കു കൈമാറണം.


tesz.in
Hey , can you help?
Answer this question

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide