കേരള സാമൂഹ്യ നീതി വകുപ്പിന്റെ സ്നേഹപൂര്‍വ്വം പദ്ധതി വിവരിക്കാമോ ?






മാതാപിതാക്കള്‍ ഇരുവരും അഥവാ ഇവരില്‍ ഒരാള്‍ മരിച്ചു പോവുകയും ജീവിച്ചിരിക്കുന്നയാള്‍ക്ക് സാമ്പത്തിക പരാധീനതയാല്‍ കുട്ടികളെ സംരക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ഇത്തരം കുട്ടികളെ സ്വഭവനങ്ങളില്‍/ ബന്ധു ഭവനങ്ങളില്‍ താമസിപ്പിച്ച് വിദ്യാഭ്യാസം നല്‍കി സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക്കൊണ്ടു വരുന്നതിനുള്ള പ്രതിമാസ ധനസഹായ പദ്ധതിയാണിത്. BPL കുടുംബങ്ങളിലെ അല്ലെങ്കിൽ നഗരപ്രദേശങ്ങളില്‍ 22,375/- രൂപയും ഗ്രാമപ്രദേശങ്ങളില്‍ 20,000/-രൂപയുംവരെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലെ സര്‍ക്കാര്‍/ എയ്ഡഡ് സ്ഥാപനങ്ങളില്‍ ഡിഗ്രി/ പ്രൊഫഷണല്‍ ക്ലാസ്സുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ക്ക് ചുവടെ പറയുന്നനിരക്കില്‍ പ്രതിമാസ ധനസഹായം അനുവദിക്കുന്നു.

  • 5 വയസ്സിനുതാഴെ ഉള്ള കുട്ടികൾക്കും, 1 മുതല്‍ 5 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികൾക്കും പ്രതിമാസം 300/-രൂപ

  • 6 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികൾക്ക്  പ്രാതിമാസം 500/- രൂപ

  • 11, 12 ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികൾക്ക് പ്രതിമാസം 750/- രൂപ . 

  • ഡിഗ്രി/ പ്രൊഫഷണല്‍ കോഴ്സുകള്‍  പഠിക്കുന്നവര്‍ക്ക് പ്രതിമാസം 1000/-  രൂപ

മാനദണ്ഡങ്ങള്‍

  • മാതാപിതാക്കള്‍  ഇരുവരും അഥവാ ഇവരില്‍  ഒരാള്‍ മരിച്ചു പോവു കയും ജീവിച്ചിരിക്കുന്നയാള്‍ക്ക് സാമ്പത്തിക പരാധീനതയാല്‍  കുട്ടികളെ സംരക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയുള്ള കുടുംബങ്ങൾക്ക് ധനസഹായത്തിന് അർഹതയുണ്ടായിരിക്കും.

  • ബിപിഎൽ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കാണ് ഈപദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. എന്നിരുന്നാലും എപിഎൽ വിഭാഗത്തിൽപ്പെട്ട വാർഷിക വരുമാനം ഗ്രാമീണ (തദ്ദേശസ്വയംഭരണ  / ഗ്രാമപഞ്ചായത്ത്) മേഖലയിൽ 20,000 വരെയും നഗരങ്ങളിൽ 22,375 വരെയുമുള്ള കുട്ടികൾക്കും ഈപദ്ധതിയുടെ പ്രയോജനം ലഭിക്കപ്പെടും.

  • എച്ച്.ഐ.വിഎയ്ഡ്സ് ബാധിതരായ കുട്ടികളെയും സ്നേഹപൂര്‍വ്വം പദ്ധതിയിൽ ഉൾപ്പെടിത്തിയിട്ടുണ്ട് .എയ്ഡ്സ്  കൺട്രോൾ സൊസൈറ്റി മുഖേന അപേക്ഷ നൽകേണ്ടതാണ്.

മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

  • നിലവിലുള്ള രക്ഷാ കര്‍ത്താവിന്‍റെയും കുട്ടിയുടെയും പേരില്‍  നാഷണലൈസ്ഡ് ബാങ്കില്‍ അക്കൗണ്ട് തുടങ്ങി ലഭിച്ച പാസ്സ്ബുക്കിന്‍റെ പകര്‍പ്പ്   ഉള്ളടക്കം ചെയ്തിരിക്കണം.

  • മാതാവിന്‍റെ/ പിതാവിന്‍റെമരണ സര്‍ട്ടിഫിക്കറ്റ്,  ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ്/ ബി.പി.എല്‍ റേഷന്‍ കാര്‍ഡിന്‍റെ കോപ്പി/ വില്ലേജ്   ആഫീസറില്‍ നിന്നുളള വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഉള്ളടക്കം ചെയ്തിരിക്കണം.

  • ആധാര്‍ / തിരിച്ചറിയൽ കാര്‍ഡിന്‍റെ പകര്‍പ്പ്സമര്‍പ്പിക്കേണ്ടതാണ്.

  • സ്നേഹപൂര്‍വ്വം പദ്ധതി ആനുകൂല്യം വരും വര്‍ഷങ്ങളിലും തുടര്‍ന്ന് ലഭിക്കുന്നതിന് ഓരോ അദ്ധ്യായന വർഷവും 1 മുതൽ 5 വരെ ക്ലാസ്സുകളിൽ പഠിക്കുന്നവർ ഓൺലൈൻ ആയി അപേക്ഷിക്കേണ്ടതാണ്.

  • അപേക്ഷയോടൊപ്പം ചേര്‍ക്കേണ്ട രേഖകളുടെ പകര്‍പ്പ് ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തേണ്ടതാണ്.

അപേക്ഷിക്കേണ്ടവിധം      

  • ഗുണഭോക്താവ് 5 വയസ്സിനു മുകളിലുള്ള  കുട്ടിയാണെങ്കില്‍ കേരള സാമൂഹ്യ സുരക്ഷാ മിഷൻ  ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്ന സമയത്ത് ആവശ്യമായ രേഖകള്‍ സഹിതം വെള്ളക്കടലാസില്‍  തയ്യാറാക്കിയ അപേക്ഷ സ്ഥാപന മേധാവികള്‍ക്ക് നല്‍കേണ്ടതാണ്. സ്ഥാപന മേധാവികള്‍ രേഖകള്‍ പരിശോധിച്ച് പദ്ധതി മാനദണ്ഡങ്ങള്‍ പ്രകാരം ധനസഹായത്തിന് അര്‍ഹതയുള്ള അപേക്ഷകള്‍ ഓണ്‍ ലൈനായി കേരള സാമൂഹ്യ സുരക്ഷാമിഷന്‍  എക്സിക്യൂട്ടീവ് ഡയറക്ടര്‍ ക്ക് അയക്കേണ്ടതാണ്. എക്സിക്യൂട്ടീവ് ഡയറക്ടര്‍ തുക അനുവദിച്ച്ഗുണ ഭോക്താക്കളുടെ പേരിലുള്ള ബാങ്ക്അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്ത് നല്‍കുന്നതാണ്.

  • ഗുണഭോക്താവ് 5 വയസ്സിനുതാഴെയുള്ള കുട്ടിയാണെങ്കില്‍  ജില്ലാ ചൈല്‍ ഡ്വെല്‍ഫെയര്‍ കമ്മിറ്റി ചെയർമാന്‍റെ സാക്ഷ്യപത്രം  ഉള്‍പ്പെടെ ആവശ്യമായ രേഖകള്‍ സഹിതം കേരളസാമൂഹ്യ സുരക്ഷാ മിഷന്‍ എക്സിക്യൂട്ടീവ്     ഡയറക്ടര്‍ക്ക് നേരിട്ട് അപേക്ഷ നല്‍കേ ണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കായി snehapoorvamonline@gmail.com  എന്ന  ഈമെയിലിൽ ബന്ധപ്പെടാവുന്നതാണ്.

സ്നേഹപൂര്‍വ്വം അപേക്ഷാഫോം ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക (ഈ അപേക്ഷ  5 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മാത്രം ബാധകം ).

5 വയസ്സിന് മുകളിൽ പ്രായമുള്ളവർ School / College മുഖാന്തരം ഓൺലൈനായി  അപേക്ഷിക്കേണ്ടതാണ് .ഇൻസ്റ്റിട്യൂഷൻ ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. ഇൻസ്റ്റിറ്റ്യൂഷനു കൾകുള്ള ഇൻറ്റർനെറ്റ് പൊർട്ടൽ ലൈഫ്സ്കിൽ ട്രൈനിങ്ങിനായി സ്ഥാപന മേധാവിക്കുള്ള അപേക്ഷ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക്  ചെയ്യുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide