കേരള സാമൂഹ്യ നീതി വകുപ്പിന്റെ സമാശ്വാസം പദ്ധതി വിവരിക്കാമോ ?






വൃക്ക തകാര്‍ സംഭവിച്ച് സ്ഥിരമായി ഡയാലിസിസില്‍ ഏര്‍പ്പെടുന്നവര്‍, വൃക്ക, കരള്‍ മാറ്റിവയ്ക്കല്‍ സര്‍ജറിക്ക് വിധേയരായവര്‍, ഹീമോഫീലിയ രോഗികള്‍, സിക്കിള്‍ സെല്‍ അനീമിയ രോഗികള്‍ എന്നിവര്‍ക്ക് പ്രതിമാസ ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് സമാശ്വാസം.

സമാശ്വാസം പദ്ധതി - I

വൃക്കയ്ക്ക് തകരാർ സംഭവിച്ച് മാസത്തില്‍ ഒരു പ്രാവശ്യമെങ്കിലും ഡയാലിസിസിനു വിധേയരാകുന്ന ബി.പി.എല്‍  വിഭാഗത്തി ല്‍പ്പെടുന്ന രോഗികള്‍ക്ക് പ്രതിമാസം 1100/- രൂപ നിരക്കില്‍ ധനസഹായം അനുവദിക്കുന്നു.

മാനദണ്ഡങ്ങള്‍

  1. അപേക്ഷകന്‍ മാസത്തിലൊരിക്കലെങ്കിലും സ്ഥിരമായി ഡയാലിസിസിന്വിധേയരാകുന്ന ബി.പി.എല്‍ കുടുംബാംഗമായിരിക്കണം.

  2. അപേക്ഷകന്‍റെ പേരില്‍ നാഷണലൈസ്ഡ് ബാങ്കില്‍  അക്കൗണ്ട് ഉണ്ടായിരിക്കണം

  3. മറ്റ് സർക്കാർ ആനുകൂല്യം ലഭിക്കുന്നവർക്കും ഈ പ്രത്യേക ധനസഹായത്തിന് അർഹതയുണ്ടായിരിക്കും.

മാ൪ഗ്ഗ നിര്‍ദ്ദേശങ്ങള്‍

  1. ബി.പി.എല്‍ വിഭാഗത്തില്‍പെടുന്നുവെന്ന് തെളിയിക്കുന്ന ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ് ബി.പി.എല്‍ റേഷന്‍ കാര്‍ഡിന്‍റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഉള്ളടക്കം  ചെയ്തിരിക്കണം.

  2. രോഗി മാസത്തില്‍ ഒരു തവണയെങ്കിലും ഡയാലിസിസിനു വിധേയമാകുന്നുവെന്നുള്ള സര്‍ക്കാര്‍/ സ്വകാര്യ ആശുപത്രിയിലെ വൃക്കരോഗവിദഗ്ധര്‍ നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്. സര്‍ട്ടിഫിക്കറ്റില്‍ ഡയാലിസിസ് ആരംഭിച്ച തീയതി കൂടി രേഖപ്പെടുത്തേണ്ടതാണ്.

  3. അപേക്ഷകന്‍റെ ലൈഫ്സര്‍ട്ടിഫിക്കറ്റും തുടര്‍ ചികിത്സാ സര്‍ട്ടിഫിക്കറ്റും സര്‍ക്കാര്‍ സ്വകാര്യ ആശുപത്രിയിലെ വൃക്കരോഗവിദഗ്ദ്ധനില്‍ നിന്നും ശേഖരിച്ച് 6 മാസത്തിലൊരിക്കല്‍ എക്സിക്യൂട്ടീവ് ഡയറക്ടർക്ക് (കേരളസോഷ്യൽ സെക്യൂരിറ്റിമിഷൻ) സമര്‍പ്പിക്കേണ്ടതാണ്. വിലാസം ചുവടെ ചേര്‍ക്കുന്നു.

  4. അപേക്ഷകന്‍റെ പേരില്‍ നാഷണലൈസ്ഡ് ബാങ്കില്‍  അക്കൗണ്ട് ഉണ്ടായിരിക്കണം. ബാങ്ക്പാസ്സ് ബുക്ക്കിന്‍റെ പകര്‍പ്പ് അപേക്ഷയോടൊപ്പം ചേര്‍ക്കേണ്ടതാണ്. ബാങ്ക് അക്കൗണ്ട്  നമ്പര്‍, ബാങ്കിന്‍റെ പേര്, ബ്രാഞ്ചിന്‍റെപേര് , IFS കോഡ് എന്നിവ അപേക്ഷയില്‍ നിര്‍ബന്ധമായും രേഖപ്പെടുത്തണം.

  5. അപേക്ഷകന്‍ ഡയാലിസിസ് ആരംഭിച്ച തീയതി തെളിയിക്കുന്നതിനായി ഡയാലിസിസ് രേഖപ്പെടുത്തുന്ന ബുക്കിന്‍റെ പകര്‍പ്പ് മെഡിക്കല്‍  ആഫീസര്‍ സാക്ഷ്യപ്പെടുത്തി സമര്‍പ്പിക്കേണ്ടതാണ്.

  6. ആധാര്‍ കാര്‍ഡിന്‍റെ പകര്‍പ്പ് സമര്‍പ്പിക്കേണ്ടതാണ്.

അപേക്ഷിക്കേണ്ടവിധം               

അപേക്ഷാ ഫോറം, ഐ.സി.ഡി.എസ്‌ പ്രോജെക്ട് ആഫീസുകള്‍, പഞ്ചായത്താഫീസുകള്‍, കോര്‍പ്പറേഷന്‍/ മുനിസിപ്പല്‍ ഓഫീസുകള്‍/ അംഗന്‍വാടികള്‍ എന്നിവിടങ്ങളില്‍ നിന്നും, സാമൂഹ്യ സുരക്ഷാ മിഷന്‍ വെബ്സൈറ്റ് / ഓഫീസില്‍ നിന്നും ലഭ്യമാണ്.പൂരിപ്പിച്ച അപേക്ഷ ഫോറം  ആവശ്യമായ രേഖകള്‍ സഹിതംബന്ധപ്പെട്ട ശിശുവികസന പദ്ധതി ഓഫീസര്‍ക്ക് നൽകേണ്ടതാണ്. ശിശുവികസന പദ്ധതി ഓഫീസര്‍ അന്വേഷണം നടത്തി ശുപാര്‍ശ സഹിതം അപേക്ഷ കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടർക്ക് നൽകേണ്ടതാണ്.

അപേക്ഷാഫോം ഡൗൺലോഡ്  ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

പൂരിപ്പിച്ച  അപേക്ഷകൾ തപാൽ  മാർഗം അയക്കേണ്ട  മേൽവിലാസം

                 എക്സിക്യൂട്ടീവ് ഡയറക്ടർ,

                 കേരള സാമൂഹ്യ സുരക്ഷാ മിഷന്‍,

                 രണ്ടാംനില, വയോജന പകല്‍ പരിപാലന കേന്ദ്രം,

                 പൂജപ്പുര, തിരുവനന്തപുരം - 695012

             Ph- 0471-2341200, 2346016 (FAX)

         

സമാശ്വാസം - II

രക്തം കട്ട പിടിക്കാന്‍ ആവശ്യമായ ക്ലോട്ടിംഗ് ഫാക്ടറുകളായ 8, 9, 11, 13 എന്നിവയുടെ കുറവു മൂലം ഹീമോഫീലിയായും അനുബന്ധരോഗങ്ങളും ബാധിച്ചവര്‍ക്ക് പ്രതിമാസം 1000/- രൂപ നിരക്കില്‍ ധനസഹായം അനുവദിക്കുന്നു. വരുമാനപരിധി ബാധകമാക്കാതെയാണ് ധനസഹായം അനുവദിക്കുന്നത്.

മാനദണ്ഡങ്ങള്‍

അപേക്ഷകന്‍ ഹീമോഫീലിയ അല്ലെങ്കില്‍ അതിന്‍റെ അനുബന്ധ രോഗബാധിതനായിരിക്കണം.

മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

  1. ഹീമോഫീലിയ രോഗിയാണെന്ന് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ / ആലുവ ജില്ലാ ആശുപത്രിയിലെ/പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മെഡിസിന്‍/ പീഡിയാട്രിക്/ ഹെമറ്റോളജി  വിഭാഗങ്ങളിലെ ഏതെങ്കിലും ഡോക്ടര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ് . സര്‍ട്ടിഫിക്കറ്റില്‍ വകുപ്പ് തലവനോ ആശുപത്രി സൂപ്രണ്ടോ മേലൊപ്പിട്ടിരിക്കേണ്ടതാണ്.

  2. അപേക്ഷകന്‍റെ പേരില്‍ ആരംഭിച്ച നാഷണലൈസ്ഡ് ബാങ്ക് പാസ്ബുക്കിന്‍റെ ബാങ്ക് അക്കൗണ്ട് നമ്പര്‍, ബാങ്കിന്‍റെ പേര്, ബ്രാഞ്ചിന്‍റെ പേര്, IFS  കോഡ് നമ്പര്‍ എന്നിവടങ്ങിയ പേജിന്‍റെ പകര്‍പ്പ് അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. അപേക്ഷകന്‍ പ്രായപൂര്‍ത്തിയാവാത്ത ആളാണെങ്കില്‍ കുട്ടിയുടെയും രക്ഷിതാവിന്‍റെയും പേരില്‍ സംയുക്തമായി ആരംഭിച്ച ബാങ്ക് അക്കൗണ്ടിന്‍റെ  വിശദാംശങ്ങള്‍ ഹാജരാക്കേണ്ടതാണ്.

  3. ചികിത്സിക്കുന്ന സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ലൈഫ് സര്‍ട്ടി ഫിക്കറ്റ് എല്ലാ ജനുവരി മാസത്തിലും ജൂണ്‍  മാസത്തിലും മിഷന്‍റെ തിരുവനന്തപുരം ആസ്ഥാന ഓഫീസിലേക്ക് നേരിട്ട് അയച്ചു തരേണ്ടതാണ്. വിലാസം ചുവടെ ചേര്‍ക്കുന്നു.  ലൈഫ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന മുറക്ക് മാത്രമേ തുടര്‍ന്നുളള മാസങ്ങളിലെ ധനസഹായം അനുവദിക്കുകയുളളു.

  4. അപേക്ഷകള്‍ സംബന്ധിച്ചുളള എല്ലാ കത്തിടപാടുകളിലും കേരള സാമൂഹ്യ സുരക്ഷ മിഷനില്‍ നിന്നും അനുവദിക്കുന്ന രജിസ്റ്റര്‍  നമ്പ ര്‍ നിര്‍ബന്ധമായും ചേര്‍ക്കേണ്ടതാണ്.

  5. ആധാര്‍ കാര്‍ഡ് ലഭിച്ചവര്‍ ആയതിന്‍റെ ഫോട്ടോസ്റ്റാറ്റ് ഉളളടക്കം ചെയ്യണം. അല്ലാത്തവര്‍ ആധാര്‍ രജിസ്ട്രഷന്‍ സ്ലിപ്പിന്‍റെ ഫോട്ടോസ്റ്റാറ്റ് കോപ്പി ഉളളടക്കം ചെയ്യേണ്ടതാണ്.

  6. ആധാര്‍ കാര്‍ഡ് ലഭിക്കാത്തവര്‍ ഫോട്ടോ പതിച്ച ഏതെങ്കിലും അംഗീകൃത തിരിച്ചറിയല്‍ രേഖയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി ഉളളടക്കം ചെയ്യേണ്ടതാണ്.

അപേക്ഷിക്കേണ്ടവിധം              

നിശ്ചിതഫോറത്തില്‍ അപേക്ഷ ആവശ്യമായ രേഖകള്‍ സഹിതം കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് അയച്ചുതരേണ്ടതാണ്.

അപേക്ഷാഫോം ഡൗൺലോഡ്  ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക്  ചെയ്യുക.

പൂരിപ്പിച്ച  അപേക്ഷകൾ തപാൽ  മാർഗം അയക്കേണ്ട  മേൽവിലാസം

                                എക്സിക്യൂട്ടീവ് ഡയറക്ടര്‍,

                               കേരള സാമൂഹ്യ സുരക്ഷാ മിഷന്‍,

                               രണ്ടാംനില, വയോജന പകല്‍ പരിപാലന കേന്ദ്രം,

                               പൂജപ്പുര, തിരുവനന്തപുരം – 695012     

                                Ph- 0471-2341200, 2346016 (FAX)

സമാശ്വാസം - III

രക്തം കട്ട പിടിക്കാന്‍ ആവശ്യമായ ക്ലോട്ടിംഗ് ഫാക്ടറുകളായ 8, 9, 11, 13 എന്നിവയുടെ കുറവു മൂലം ഹീമോഫീലിയായും അനുബന്ധരോഗങ്ങളും ബാധിച്ചവര്‍ക്ക് പ്രതിമാസം 1000/- രൂപ നിരക്കില്‍ ധനസഹായം അനുവദിക്കുന്നു. വരുമാനപരിധി ബാധകമാക്കാതെയാണ് ധനസഹായം അനുവദിക്കുന്നത്.

മാനദണ്ഡങ്ങള്‍

അപേക്ഷകന്‍ ഹീമോഫീലിയ അല്ലെങ്കില്‍ അതിന്‍റെ അനുബന്ധ രോഗബാധിതനായിരിക്കണം.

മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

  1. ഹീമോഫീലിയ രോഗിയാണെന്ന് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ / ആലുവ ജില്ലാ ആശുപത്രിയിലെ/ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മെഡിസിന്‍/ പീഡിയാട്രിക്/ ഹെമറ്റോളജി  വിഭാഗങ്ങളിലെ ഏതെങ്കിലും ഡോക്ടര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ് . സര്‍ട്ടിഫിക്കറ്റില്‍ വകുപ്പ് തലവനോ ആശുപത്രി സൂപ്രണ്ടോ മേലൊപ്പിട്ടിരിക്കേണ്ടതാണ്.

  2. അപേക്ഷകന്‍റെ പേരില്‍ ആരംഭിച്ച നാഷണലൈസ്ഡ് ബാങ്ക് പാസ്ബുക്കിന്‍റെ ബാങ്ക് അക്കൗണ്ട് നമ്പര്‍, ബാങ്കിന്‍റെ പേര്, ബ്രാഞ്ചിന്‍റെ പേര്, IFS  കോഡ് നമ്പര്‍ എന്നിവയടങ്ങിയ പേജിന്‍റെ പകര്‍പ്പ് അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. അപേക്ഷകന്‍ പ്രായപൂര്‍ത്തിയാവാത്ത ആളാണെങ്കില്‍ കുട്ടിയുടെയും രക്ഷിതാവിന്‍റെയും പേരില്‍ സംയുക്തമായി ആരംഭിച്ച ബാങ്ക് അക്കൗണ്ടിന്‍റെ  വിശദാംശങ്ങള്‍ ഹാജരാക്കേണ്ടതാണ്.

  3. ചികിത്സിക്കുന്ന സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ലൈഫ് സര്‍ട്ടിഫിക്കറ്റ് എല്ലാ ജനുവരി മാസത്തിലും ജൂണ്‍  മാസത്തിലും മിഷന്‍റെ തിരുവനന്തപുരം ആസ്ഥാന ഓഫീസിലേക്ക് നേരിട്ട് അയച്ചു തരേണ്ടതാണ്. വിലാസം ചുവടെ ചേര്‍ക്കുന്നു.  ലൈഫ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന മുറക്ക് മാത്രമേ തുടര്‍ന്നുളള മാസങ്ങളിലെ ധനസഹായം അനുവദിക്കുകയുളളു.

  4. അപേക്ഷകള്‍ സംബന്ധിച്ചുളള എല്ലാ കത്തിടപാടുകളിലും കേരള സാമൂഹ്യ സുരക്ഷ മിഷനില്‍ നിന്നും അനുവദിക്കുന്ന രജിസ്റ്റര്‍  നമ്പ ര്‍ നിര്‍ബന്ധമായും ചേര്‍ക്കേണ്ടതാണ്.

  5. ആധാര്‍ കാര്‍ഡ് ലഭിച്ചവര്‍ ആയതിന്‍റെ ഫോട്ടോസ്റ്റാറ്റ് ഉളളടക്കം ചെയ്യണം. അല്ലാത്തവര്‍ ആധാര്‍ രജിസ്ട്രഷന്‍ സ്ലിപ്പിന്‍റെ ഫോട്ടോസ്റ്റാറ്റ് കോപ്പി ഉളളടക്കം ചെയ്യേണ്ടതാണ്.

  6. ആധാര്‍ കാര്‍ഡ് ലഭിക്കാത്തവര്‍ ഫോട്ടോ പതിച്ച ഏതെങ്കിലും അംഗീകൃത തിരിച്ചറിയല്‍ രേഖയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി ഉളളടക്കം ചെയ്യേണ്ടതാണ്.

അപേക്ഷിക്കേണ്ടവിധം              

നിശ്ചിതഫോറത്തില്‍ അപേക്ഷ ആവശ്യമായ രേഖകള്‍ സഹിതം കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് അയച്ചുതരേണ്ടതാണ്.

അപേക്ഷാഫോംഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക്  ചെയ്യുക.

പൂരിപ്പിച്ച  അപേക്ഷകൾ തപാൽ  മാർഗം അയക്കേണ്ട  മേൽവിലാസം

                                   എക്സിക്യൂട്ടീവ് ഡയറക്ടര്‍,

                                   കേരള സാമൂഹ്യ സുരക്ഷാ മിഷന്‍,

                                   രണ്ടാംനില, വയോജന പകല്‍ പരിപാലന കേന്ദ്രം,

                                   പൂജപ്പുര, തിരുവനന്തപുരം – 695012

                                   Ph- 0471-2341200, 2346016 (FAX)

             

സമാശ്വാസം - IV

സംസ്ഥാനത്തെ അരിവാള്‍ രോഗം ബാധിച്ച നോണ്‍ ട്രൈബല്‍ വിഭാഗത്തില്‍പ്പെട്ട രോഗികളാണ് പദ്ധതി ഗുണഭോക്താക്കള്‍. പ്രതിമാസം 2000/- രൂപ നിരക്കിൽ ധനസഹായം അനുവദിക്കുന്നു.

മാനദണ്ഡങ്ങള്‍

  1. സംസ്ഥാനത്ത് ട്രൈബല്‍ വിഭാഗത്തില്‍പ്പെടാത്ത അരിവാള്‍ രോഗം ബാധിച്ച ദാരിദ്ര്യരേഖക്ക് താഴെയുളള പൊതുവിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളിലെ രോഗബാധിതരാണ് ഗുണഭോക്താക്കള്‍.

  2. വാർഷിക കുടുംബ വരുമാനം 1 ലക്ഷത്തിൽ താഴെയായിരിക്കണം.

  3. (HBAS) Sickel Cell Trair Casesന് ചികിത്സ ആവശ്യമില്ല, അത്തരം കേസുകളെ ഈ പദ്ധതിയില്‍ പരിഗണിക്കുന്നതല്ല.

മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

  1. അപേക്ഷകര്‍ അരിവാള്‍ രോഗം (HBSS) ബാധിച്ചവരോ HBSCombination ബാധിച്ചവരോ ആണെന്ന് HPLC (High Performing Liquid Chromatography) വഴി കണ്ടെത്തിയവരായിരിക്കണം. കോഴിക്കോട്  മെഡിക്കല്‍ കോളേജ് പത്തോളജി വിഭാഗത്തില്‍ നിന്നും നിശ്ചിത മാതൃകയിലുള്ള സാക്ഷ്യപത്രം അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്.

  2. അപേക്ഷയോടൊപ്പം കോഴിക്കോട് മെഡിക്കല്‍ കോളേജ് പത്തോളജി വിഭാഗം വകുപ്പ് തല മേധാവിയുടെയോ, അദ്ദേഹം ചുമതലപ്പെടുത്തിയ ഡോക്ടറുടെയോ സര്‍ട്ടിഫിക്കറ്റ്നല്‍കണം.

  3. ബി.പി.എല്‍ റേഷന്‍കാര്‍ഡിന്‍റെ ഗസറ്റഡ് ആഫീസര്‍ അറ്റസ്റ്റ് ചെയ്ത കോപ്പി അല്ലെങ്കിൽ കുടുംബ വാർഷിക വരുമാനം തെളിയിക്കുന്ന വില്ലേജ് ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് ഉള്ളടക്കം ചെയ്യണം.

  4. വില്ലേജ് ആഫീസർ നൽകുന്ന ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.

  5. അപേക്ഷകന്‍റെ പേരില്‍ കോര്‍ ബാങ്കിംഗ് സൗകര്യമുളള നാഷണലൈസ്ഡ് ബാങ്കില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുള്ള പാസ്സ് ബുക്കിന്‍റെ അക്കൗണ്ട് നമ്പര്‍, അഡ്ഡ്രസ്സ് എന്നിവ ഉള്‍പ്പെട്ടപേജിന്‍റെ പകര്‍പ്പ് നല്‍കണം.

  6. അപേക്ഷകന്‍റെ ആധാറിന്‍റെ പകര്‍പ്പ് ഉളളടക്കം ചെയ്യേണ്ടതാണ്.ലൈഫ് സര്‍ട്ടിഫിക്കറ്റ് മിഷന്‍റെ തിരുവനന്തപുരം ആസ്ഥാന ആഫീസിലേക്ക് നേരിട്ട് അയച്ചു തരേണ്ടതാണ്. വിലാസം ചുവടെ ചേര്‍ക്കുന്നു.

  7. അപേക്ഷകള്‍ സംബന്ധിച്ചുള്ള എല്ലാ കത്തിടപാടുകളിലും രജിസ്റ്റര്‍ നമ്പര്‍ നിര്‍ബന്ധമായും ചേര്‍ക്കേണ്ടതാണ്.

  8. വില്ലേജ് ഓഫീസര്‍ നല്‍കുന്ന ജാതി സര്‍ട്ടിഫിക്കറ്റിന്‍റെയും വരുമാന സര്‍ട്ടിഫിക്കറ്റിന്‍റെയും രോഗാവസ്ഥ തെളിയിക്കുന്നതിന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പത്തോളജി വിഭാഗം നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെയും അടിസ്ഥാനത്തില്‍ ആനുകൂല്യം അനുവദിക്കുന്നതാണ്.

  9. രോഗി മരണപ്പെട്ടാല്‍ രോഗിയുടെ ആശ്രിതന് ധനസഹായം ലഭിക്കാന്‍ അര്‍ഹത ഉണ്ടായിരിക്കില്ല.

  10. ധനസഹായം തുടര്‍ന്ന് ലഭിക്കുന്നതിന് എല്ലാ വര്‍ഷവും  ജനു വരി / ജൂണ്‍ മാസങ്ങളില്‍ നിശ്ചിത മാതൃകയില്‍ ശിശു വികസന പദ്ധതി ഓഫീസറില്‍ നിന്നും ലൈഫ് സര്‍ട്ടിഫിക്കറ്റ് വാങ്ങി ഹാജരാക്കേതാണ്.

അപേക്ഷിക്കേണ്ടവിധം

അപേക്ഷാ ഫോറം സാമൂഹ്യ സുരക്ഷാ  മിഷന്‍റെ ആഫീസുകള്‍, സാമൂഹ്യ സുരക്ഷാ മിഷന്‍റെ വെബ്സൈറ്റ്, ജില്ലാ സാമൂഹ്യ നീതി ആഫീസുകള്‍,  സുരക്ഷാ മിഷന്‍റെ വയോമിത്രം പ്രോജക്ട് ഓഫീസില്‍ നിന്നും ലഭ്യമാണ്. നിശ്ചിത മാതൃകയിലുളള അപേക്ഷാ ഫോറം പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകള്‍ സഹിതം സുരക്ഷാ മിഷന്‍  എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.

അപേക്ഷാഫോംഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക്  ചെയ്യുക.

പൂരിപ്പിച്ച  അപേക്ഷകൾ തപാൽ  മാർഗം അയക്കേണ്ട  മേൽവിലാസം

 എക്സിക്യൂട്ടീവ് ഡയറക്ടര്‍,

കേരള സാമൂഹ്യ സുരക്ഷാ മിഷന്‍,

രണ്ടാംനില, വയോജന പകല്‍ പരിപാലന കേന്ദ്രം,

പൂജപ്പുര, തിരുവനന്തപുരം – 695012  

 

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide