കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധിയെ കുറിച് വിവരിക്കാമോ ?






Vinod Vinod
Answered on June 24,2020

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടേയും സാമൂഹിക, സാമ്പത്തിക ഉന്നമനത്തിനായി കേരളസർക്കാർ ആവിഷ്കരിച്ചു നടപ്പാക്കിയ പദ്ധതിയാണ് 2008ലെ കേരളസംസ്ഥാനഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ആക്ട് പ്രകാരം നിലവിൽ‌വന്ന കേരളസംസ്ഥാനഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി.

ക്ഷേമനിധിയിൽ അംഗമാകാൻപ്രതിമാസം 10000 രൂപയുടെ അല്ലെങ്കിൽ ത്രൈമാസം 30,000 രൂപയിൽ കുറയാത്ത തുകയ്ക്ക് സംസ്ഥാനഭാഗ്യക്കുറിട്ടിക്കറ്റു വാങ്ങി വില്പന നടത്തുന്ന ഏജന്റുമാർക്കും വില്പനക്കാർക്കും പ്രതിമാസം 50 രൂപ അംശദായം ഒടുക്കി ക്ഷേമനിധിയംഗത്വമെടുക്കാനും തുടർന്നു പ്രതിമാസം 50 രൂപ അംശദായത്തുക ഒടുക്കി അംഗമായി തുടരാനും സാധിക്കും.

ചികിത്സാധനസഹായം

ലഭിക്കുന്ന ആനുകൂല്യം:പരമാവധി 20,000 രൂപ

അർഹതാമാനദണ്ഡം:ഇൻഷുറൻസ് പരിരക്ഷയില്ലാത്ത, ഒരു വർഷമെങ്കിലും തുടർച്ചയായി അംശദായം അടച്ചിട്ടുളള അംഗങ്ങൾക്ക് അഞ്ചുദിവസമോ അതിൽക്കൂടുതലോ ആശുപത്രിയിൽ കിടത്തി ചികിത്സ ചെയ്യുമ്പോൾ, ആദ്യത്തെ അഞ്ചുദിവസം 400 രൂപയും അതിനുശേഷമുളള ഓരോ ദിവസത്തിനും 75 രൂപവീതവും നൽകുന്നു. ഈ ചികിത്സയ്ക്കു 3,000 രൂപവരെ നൽകും. ഗുരുതരമായ രോഗബാധകൊണ്ടു കഷ്ടപ്പെടുന്ന അംഗങ്ങൾക്കു ബോർഡ് നിശ്ചയിക്കുന്ന വ്യവസ്ഥകൾക്കു വിധേയമായി 20,000 രൂപ വരെ ധനസഹായം ലഭിക്കും.

അപേക്ഷിക്കേണ്ട വിധം:ബന്ധപ്പെട്ട ജില്ലാ ക്ഷേമനിധി ഓഫീസിൽനിന്നു നിർദ്ദിഷ്ടഫോം വാങ്ങി പൂരിപ്പിച്ച് ഡിസ്ചാർജ്ജ് സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, ചികിത്സാരേഖകൾ എന്നിവസഹിതം ബന്ധപ്പെട്ട ജില്ലാ ക്ഷേമനിധിയോഫീസർക്കു നൽകണം.

വിവാഹ ധന സഹായം

ലഭിക്കുന്ന ആനുകൂല്യം:5,000 രൂപ

അർഹതാ മാനദണ്ഡം:മൂന്നുവർഷമെങ്കിലും തുടർച്ചയായി അംശദായം അടച്ചിട്ടുളള വനിതാംഗങ്ങളുടെയും അംഗങ്ങളുടെ പ്രായപൂർത്തിയായ പെൺമക്കളുടെയും വിവാഹച്ചെലവിനുള്ള ധനസഹായം. രണ്ടു തവണ മാത്രമേ ഈ ആനുകൂല്യത്തിന് അർഹതയുള്ളൂ.

അപേക്ഷിക്കേണ്ട വിധം:ബന്ധപ്പെട്ട ജില്ലാക്ഷേമനിധിയോഫീസിൽനിന്നു നിർദ്ദിഷ്ടഫോം വാങ്ങി പൂരിപ്പിച്ച് വിവാഹസർട്ടിഫിക്കറ്റ് സഹിതം ബന്ധപ്പെട്ട ജില്ലാക്ഷേമനിധിയോഫീസർക്കു നൽകണം.

അപേക്ഷ നൽകാനുളള സമയപരിധി:വിവാഹത്തീയതി കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ.

പ്രസവാനുകൂല്യം

ലഭിക്കുന്ന ആനുകൂല്യം:5,000 രൂപ

അർഹതാ മാനദണ്ഡം:ഒരുവർഷമെങ്കിലും തുടർച്ചയായി അംശദായം അടച്ചിട്ടുളള വനിതാംഗങ്ങൾക്കാണ് അർഹത. രണ്ടുതവണമാത്രമേ ഈ ആനുകൂല്യത്തിന് അർഹതയുള്ളൂ.

അപേക്ഷിക്കേണ്ട വിധം:ബന്ധപ്പെട്ട ജില്ലാക്ഷേമനിധിയോഫീസിൽനിന്നു നിർദ്ദിഷ്ടഫോം വാങ്ങി പൂരിപ്പിച്ച് കുട്ടിയുടെ ജനനസർട്ടിഫിക്കറ്റ് സഹിതം ബന്ധപ്പെട്ട ജില്ലാക്ഷേമനിധിയോഫീസർക്കു നൽകണം.

അപേക്ഷ സമർപ്പിക്കാനുളള സമയപരിധി:പ്രസവത്തീയതി കഴിഞ്ഞു മൂന്നുമാസത്തിനുളളിൽ

ഉപരിപഠനത്തിനുള്ള സ്കോളർഷിപ്പ്

ലഭിക്കുന്ന ആനുകൂല്യം:

കോഴ്സ് തുക
മെഡിക്കൽ ബിരുദം 25,000
എൻജിനീയറിങ് ബിരുദം 15,000
നഴ്സിങ് ബിരുദം 15,000
പാരാമെഡിക്കൽ ബിരുദം 15,000
എം.ബി.എ/എം.സി.എ 15,000
ബിരുദാനന്തരബിരുദം 7000
ബിരുദം 5000
മൂന്നുവർഷ എൻജിനീയറിങ് ഡിപ്ലോമ 3000

അർഹതാ മാനദണ്ഡം:ഒരുവർഷമെങ്കിലും തുടർച്ചയായി അംശദായം അടച്ചിട്ടുളള അംഗങ്ങളുടെ മക്കൾക്ക് ഉപരിപഠനത്തിന് കോഴ്സുകാലയളവിൽ ഒരു തവണ നൽകുന്നു.

അപേക്ഷിക്കേണ്ട വിധം:ബന്ധപ്പെട്ട ജില്ലാക്ഷേമനിധിയോഫീസിൽനിന്നു നിർദ്ദിഷ്ടഫോം വാങ്ങി പൂരിപ്പിച്ച് എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവി നൽകുന്ന കോഴ്സ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം ബന്ധപ്പെട്ട ജില്ലാക്ഷേമനിധിയോഫീസർക്കു നൽകണം.

അപേക്കാനുള്ള സമയപരിധി:അപേക്ഷ ക്ഷണിച്ചുകൊണ്ടുളള നോട്ടീസിൽ പറയും.

വിദ്യാഭ്യാസ അവാർഡ്

ക്ഷേമനിധിയംഗങ്ങളുടെ മക്കളിൽ ഓരോ വർഷവും എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി തലങ്ങളിൽ കൂടുതൽ മാർക്കു വാങ്ങിയവർക്കു ജില്ലാടിസ്ഥാനത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലായി യഥാക്രമം 2000, 1500, 1000 രൂപവീതം വിദ്യാഭ്യാസ അവാർഡായി നൽകിവരുന്നു.

അപേക്ഷിക്കേണ്ട വിധം:ബന്ധപ്പെട്ട ജില്ലാക്ഷേമനിധിയോഫീസിൽനിന്നു നിർദ്ദിഷ്ടഫോം വാങ്ങി പൂരിപ്പിച്ച് എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവി നൽകുന്ന കോഴ്സ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം ബന്ധപ്പെട്ട ജില്ലാക്ഷേമനിധിയോഫീസർക്കു നൽകണം.

അപേക്ഷിക്കാനുളള സമയപരിധി:അപേക്ഷ ക്ഷണിച്ചുകൊണ്ടുളള നോട്ടീസിൽ പറയും.

മരണാനന്തര ധനസഹായം

ലഭിക്കുന്ന ആനുകൂല്യം:സ്വാഭാവികമരണത്തിന് 50,000 രൂപ, അപകടമരണത്തിന് 1,00,000 രൂപ

അർഹത:മരിക്കുന്ന ക്ഷേമനിധിയംഗങ്ങളുടെ അനന്തരാവകാശികൾക്ക്

അപേക്ഷിക്കേണ്ട വിധം:ബന്ധപ്പെട്ട ജില്ലാക്ഷേമനിധിയോഫീസിൽനിന്നു നിർദ്ദിഷ്ടഫോം വാങ്ങി പൂരിപ്പിച്ച് മരണസർട്ടിഫിക്കറ്റ്, നോമിനേഷൻ ഫോം, ബന്ധുത്വസർട്ടിഫിക്കറ്റ്, അനന്തരാവകാശിയുടെ തിരിച്ചറിയൽരേഖ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുസഹിതം ബന്ധപ്പെട്ട ജില്ലാക്ഷേമനിധിയോഫീസർക്കു നൽകണം.

പെൻഷൻ, അവശതാപെൻഷൻ, കുടുംബപെൻഷൻ

ലഭിക്കുന്ന ആനുകൂല്യം:പെൻഷൻ 1200 രൂപ, കുടുംബപെൻഷൻ 500 രൂപ

അർഹതാ മാനദണ്ഡം:പത്തുവർഷത്തിൽ കുറയാതെ അംശദായം അടച്ചിട്ടുളള, 55 വയസ്സ് പൂർത്തിയായ അംഗത്തിനാണു പെൻഷന് അർഹത. രോഗമോ അപകടമോ മൂലം സ്ഥിരവും പൂർണ്ണവുമായ ശാരീരികാവശത സംഭവിച്ച് രണ്ടുവർഷമായ അംഗത്തിന് അവശതാപെൻഷന് അർഹതയുണ്ട്. പെൻഷൻ ലഭിക്കുന്ന അംഗമോ പെൻഷന് അർഹതയുളള അംഗമോ പത്തുവർഷത്തിൽ കുറയാതെ അംശദായം അടച്ചിട്ടുളള അംഗമോ മരിച്ചാൽ അർഹതയുളള പെൻഷൻ‌തുകയുടെ പകുതി അയാളുടെ ഭാര്യ, ഭർത്താവ്, പ്രായപൂർത്തിയാവാത്ത ആൺമക്കൾ, വിവാഹം കഴിയാത്ത പെൺമക്കൾ എന്നിവരിലൊരാൾക്കു കുടുംബപെൻഷനായി ലഭിക്കും.

അപേക്ഷിക്കേണ്ട വിധം:ബന്ധപ്പെട്ട ജില്ലാക്ഷേമനിധിയോഫീസിൽനിന്നു നിർദ്ദിഷ്ടഫോം വാങ്ങി പൂരിപ്പിച്ച് ക്ഷേമനിധി പാസ്സ് ബുക്ക്, ആധാർ/തിരിച്ചറിയൽരേഖ, വരുമാനസർട്ടിഫിക്കറ്റ്, ബന്ധുത്വസർട്ടിഫിക്കറ്റ്, മരണസർട്ടിഫിക്കറ്റ് (കുടുംബപെൻഷന്‍) എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുസഹിതം ബന്ധപ്പെട്ട ജില്ലാക്ഷേമനിധിയോഫീസർക്കു നൽകണം.

അപേക്ഷിക്കാനുളള സമയപരിധി:സാധാരണഗതിയിൽ പെൻഷന് അർഹതയുണ്ടാകുന്ന തീയതി മുതൽ ഒരുമാസത്തിനകം. കാലതാമസം ഉണ്ടായാൽ കാരണം കാണിച്ചുകൊണ്ടുളള അപേക്ഷ സഹിതം.

പ്രഖ്യാപിത അലവൻസ്

എല്ലാവർഷവും സർക്കാരുത്തരവിൻ‌പ്രകാരം സർക്കാർ നിശ്ചയിക്കുന്ന തുക ഓണം അലവൻസ് ഇനത്തിൽ ക്ഷേമനിധിയിലെ സജീവാംഗങ്ങൾക്കും പെൻഷൻകാർക്കും അനുവദിച്ചുവരുന്നു. ഇതിനു പ്രത്യേകം അപേക്ഷിക്കേണ്ടതില്ല.

സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധിബോർഡ് ആസ്ഥാനത്തിന്റെ മേൽവിലാസം:

കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും
ക്ഷേമനിധിബോർഡ് ഹെഡ് ഓഫീസ്,
സണ്ണി മീഡ്സ് ലെയിൻ, പാളയം, തിരുവനന്തപുരം 695034
ഫോൺ: 0471-2325552, 0471-2326662,

tesz.in
Hey , can you help?
Answer this question

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide