കെ.എസ്.എഫ്.ഇ. ഭദ്രത സ്മാർട്ട് ചിട്ടികൾ 2021 ന്റെ  ആനുകൂല്യങ്ങൾ വിവരിക്കാമോ?


KSFE, Government of Kerala
Answered on July 07,2021
എല്ലാ വര്‍ഷത്തേയും പോലെ കെ.എസ്.എഫ്.ഇ ഈ വര്‍ഷവും നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കിക്കൊണ്ട് പുതിയ ഒരു ചിട്ടിപദ്ധതി ആരംഭിക്കുകയാണ്.

കെ.എസ്.എഫ്.ഇ. ഭദ്രത സ്മാർട്ട് ചിട്ടികൾ 2021 എന്ന പേരിൽ. 2021 ജൂലൈ 1 ന് ആരംഭിച്ച് 2022 ഫെബ്രുവരി 28 ന് അവസാനിക്കുന്ന തരത്തിലാണ് ഈ ചിട്ടി പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്.

KSFE Bhadratha Smart Chittykal 2021 കെ.എസ്.എഫ്.ഇ. ഭദ്രത സ്മാർട്ട് ചിട്ടികൾ 2021

ഈ ചിട്ടിയില്‍ ചേരുന്നവര്‍ക്ക് വാഗ്ദാനം ചെയ്യുന്ന സമ്മാനപദ്ധതികളുടെ വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.

പേര് : കെ.എസ്.എഫ്.ഇ. ഭദ്രത സ്മാർട്ട് ചിട്ടികൾ 2021

കാലാവധി : 01.07.2021 മുതൽ 28.02.2022 വരെ

സംസ്ഥാനതല ബമ്പര്‍ സമ്മാനം:

TATA NEXON EVXZ+LUX Electric Car or 18,00,000/- രൂപ

(സമ്മാനം കാറായി ആവശ്യപ്പെടുന്നവര്‍ സമ്മാന നികുതി മുന്‍കൂർ അടക്കേണ്ടതാണ്. നറുക്കെടുപ്പു സമയത്ത് കാറിന്റെ ഓൺ റോഡ് വില 18,00,000/- രൂപയില്‍ അധികമാണെങ്കില്‍ ബാക്കി തുക അടയ്ക്കാന്‍ സമ്മാന ജേതാവ് ബാധ്യസ്ഥനായിരിക്കും. സമ്മാനം തുകയായി സ്വീകരിക്കാനാണ് താത്പര്യപ്പെടുന്നതെങ്കിൽ കാറിന്റെ ഓണ്‍ റോഡ് വില അഥവാ 18 ലക്ഷം രൂപ, ഇവയില്‍ ഏതാണോ കുറവ് അതാണ് ലഭിക്കുക )

മേഖലാ തല സമ്മാനം:

 1. 61 പേർക്ക് Hero Electric Bike അല്ലെങ്കിൽ 50,000/- രൂപ വീതം

  സമ്മാനം ബൈക്കായി ആവശ്യപ്പെടുന്ന സമ്മാന ജേതാക്കൾ സമ്മാന നികുതി മുന്‍കൂർ അടക്കേണ്ടതാണ്. നറുക്കെടുപ്പു സമയത്ത് ബൈക്കിന്റെ ഓൺറോഡ് വില 50,000/- രൂപയില്‍ അധികമാണെങ്കിൽ ബാക്കി തുക അടയ്ക്കാന്‍ സമ്മാന ജേതാവ് ബാധ്യസ്ഥനായിരിക്കും. തുകയായി സ്വീകരിക്കാനാണ് താത്പര്യപ്പെടുന്നത് എങ്കിൽ ബൈക്കിന്റെ ഓണ്‍ റോഡ് വില അഥവാ 50,000/- രൂപ, ഇവയില്‍ ഏതാണോ കുറവ് അതാണ് ലഭിക്കുക

 2. 122 പേർക്ക് ഏസര്‍/എച്ച് പി ലാപ് ടോപ്പ് അല്ലെങ്കിൽ 25,000/- രൂപ വീതം

  ലാപ് ടോപ്പായി സമ്മാനം ആവശ്യപ്പെടുന്ന സമ്മാന ജേതാക്കൾ സമ്മാന നികുതി മുന്‍കൂർ അടക്കേണ്ടതാണ്. നറുക്കെടുപ്പു സമയത്ത് ഉദ്ദേശിച്ച ലാപ് ടോപ്പിന്റെ വില ജി.എസ്.ടി സഹിതം 25,000/- രൂപയില്‍ അധികമാണെങ്കില്‍ ബാക്കി തുക അടയ്ക്കാന്‍ സമ്മാനജേതാവ് ബാധ്യസ്ഥനായിരിക്കും. തുകയായി സ്വീകരിക്കാനാണ് താത്പര്യപ്പെടുന്നതെങ്കില്‍ ലാപ് ടോപ്പിന്റെ വില ജി.എസ്.ടി സഹിതം അഥവാ 25,000/- രൂപ, ഇവയില്‍ ഏതാണോ കുറവ് അതാണ് ലഭിക്കുക.

കെ.എസ്.എഫ്.ഇ. ഭദ്രത സ്മാർട്ട് ചിട്ടികൾ 2021

ശാഖാ തല സമ്മാനം

 1. 10,000/- രൂപയോ അതില്‍ താഴെയോ പ്രതിമാസത്തവണസംഖ്യയും 60 മാസമോ അതില്‍ കുറവോ കാലാവധിയും ഉള്ള ചിട്ടികളില്‍ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് 1 ഗ്രാം സ്വര്‍ണ്ണനാണയം വീതം.

 2. പ്രതിമാസ ചിട്ടിത്തവണസംഖ്യ 10,000/- രൂപയോ അതിൽ കുറവോ ആയ 60 മാസത്തിൽ കൂടുതൽ തവണകൾ ഉള്ള ചിട്ടികളിൽ രണ്ടു പേർക്ക് 1 ഗ്രാം സ്വർണ്ണനാണയം വീതം.

 3. പ്രതിമാസ തവണസംഖ്യ 10,000/- രൂപയില്‍ കൂടുതലും കാലാവധി 60 മാസമോ അതില്‍ കുറവോ ആണെങ്കില്‍ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് 2 ഗ്രാം സ്വര്‍ണ്ണനാണയം വീതം നല്‍കുന്നതാണ്.

 4. പ്രതിമാസത്തവണസംഖ്യ 10,000/- രൂപയില്‍ കൂടുതലും കാലാവധി 60മാസത്തില്‍ അധികവും ആണെങ്കില്‍, അത്തരത്തിലുള്ള ഓരോ ചിട്ടിയിലും രണ്ടുപേര്‍ക്ക് 2 ഗ്രാം സ്വര്‍ണ്ണനാണയം വീതം നല്‍കുന്നതാണ്.

 5. മള്‍ട്ടിഡിവിഷൻ ചിട്ടികളിൽ പ്രതിമാസത്തവണസംഖ്യ 10,000/- രൂപയോ അതില്‍ കുറവോ ആയിരിക്കുകയും കാലാവധി 60 മാസമോ അതില്‍ കുറവോ ആയിരിക്കുകയും ചെയ്താൽ ഓരോ ഡിവിഷനുകളിലും ഓരോ 1 ഗ്രാം സ്വര്‍ണ്ണനാണയം വീതം നല്‍കുന്നതാണ്.

 6. മൾട്ടി ഡിവിഷൻ ചിട്ടികളിൽ പ്രതിമാസത്തവണ സംഖ്യ 10,000/- രൂപയോ അതിൽ കുറവോ ആയിരിക്കുകയും കാലാവധി 60 മാസത്തിൽ കൂടുതലുമാണെങ്കിൽ രണ്ടു പേർക്ക് 1 ഗ്രാം സ്വർണ്ണനാണയം വീതം ലഭിയ്ക്കുന്നതാണ്.

 7. എന്നാല്‍ മള്‍ട്ടി ഡിവിഷൻ ചിട്ടിയിലെ പ്രതിമാസത്തവണ സംഖ്യ 10,000/- രൂപയില്‍ അധികരിക്കുകയും കാലാവധി 60 മാസമോ അതില്‍ കുറവോ ആണെങ്കിൽ ഓരോ ഡിവിഷനിലും നല്‍കുന്ന സമ്മാനം 2 ഗ്രാം സ്വര്‍ണ്ണനാണയം ആയിരിക്കും.

 8. പ്രതിമാസത്തവണസംഖ്യ 10,000/- രൂപയില്‍ അധികരിക്കുകയും കാലാവധി 60 മാസത്തില്‍ കൂടുതലും ഉള്ള ചിട്ടികളിൽ ഓരോ ഡിവിഷനുകളിലും 2 പേര്‍ക്ക് 2 ഗ്രാം സ്വര്‍ണ്ണനാണയം ലഭിക്കുന്നതാണ്.

സ്വര്‍ണ്ണനാണയമായി സമ്മാനം സ്വീകരിക്കുന്നവര്‍ സമ്മാനനികുതി ബാധകമെങ്കില്‍ ആ തുക അടക്കേണ്ടതാണ്. സമ്മാനം നല്‍കുന്ന വേളയിൽ 1ഗ്രാം/2ഗ്രാം സ്വര്‍ണ്ണത്തിന്റെ വില 5,000/-രൂപ / 10,000/- രൂപയിൽ അധികരിക്കുകയാണെങ്കില്‍ ബാക്കി തുക അവര്‍ ശാഖയിൽ അടക്കേണ്ടതാണ്. സമ്മാനം തുകയായി വാങ്ങിക്കുന്നവര്‍ക്ക് 1 ഗ്രാം /2 ഗ്രാം സ്വര്‍ണ്ണത്തിന്റെ വില അഥവാ 5,000/- രൂപ / 10,000/- രൂപ , ഏതാണോ കുറവ് അതാണ് ലഭിക്കുക.

മറ്റ് ആനുകൂല്യങ്ങള്‍

 1. പദ്ധതി കാലയളവിൽ ചിട്ടിയിൽ ചേരുന്ന വരിക്കാർക്ക് ലാപ് ടോപ്പ് വാങ്ങുന്നതിനോ ഗൃഹോപകരണങ്ങൾ വാങ്ങുന്നതിനോ 10% പലിശ നിരക്കിൽ ലളിതമായ ജാമ്യ വ്യവസ്ഥയിൽ 30,000/- രൂപ വരെ CVL മാതൃകയിൽ ആവശ്യമെങ്കിൽ വായ്പ അനുവദിക്കുന്നതാണ്. വായ്പയുടെ കാലാവധി ചിട്ടിയുടെ പ്രൈസ് സംഖ്യ കൈപ്പറ്റുന്നതുവരെയായി (പരമാവധി 36 മാസം) നിജപ്പെടുത്തിയിരിക്കുന്നു.

 2. ചിട്ടിയിൽ 5% തവണകൾ അടച്ചു കഴിഞ്ഞാൽ തിരിച്ചടവ് ശേഷിക്കനുസരിച്ച് മതിയായ ജാമ്യം സ്വീകരിച്ചു കൊണ്ട് ആകെ സലയുടെ 50% ചിട്ടി ലോൺ അനുവദിക്കാവുന്നതാണ്.

 3. സർക്കുലർ 12/2021(BD) തിയ്യതി 15.02.2021 പ്രകാരമുള്ള എല്ലാ അത്യാഹിത പരിരക്ഷ ആനുകൂല്യങ്ങളും ഈ പദ്ധതിയ്ക്കും ബാധകമാണ്.

 4. ഈ പദ്ധതിയിലെ ചിട്ടികളിൽ ചേർന്ന് ചിട്ടി വിളിച്ചെടുക്കുന്ന ചിറ്റാളന്മാർ വസ്തു ജാമ്യമാണ് നൽകുന്നതെങ്കിൽ, അവരുടെ മുൻകാല തിരിച്ചടവുകൾ കൃത്യതയോടെയാണെങ്കിൽ, ജാമ്യവ്യവസ്ഥയിൽ ചില ഇളവുകൾ അനുവദിക്കുന്നതാണ്. പ്രസ്തുത ചിറ്റാളന്റെ കഴിഞ്ഞ 3 വർഷത്തെ ട്രാക്ക് റെക്കോർഡാണ് ( മുഴുവൻ ശാഖകളിലേയും) ഇത്തരം ഇളവ് നൽകുന്നതിനായി പരിശോധിക്കുക. ആ കാലയളവിൽ ഒരു നറുക്ക്/ തവണ പോലും മുടക്കാതെ കൃത്യമായി എല്ലാത്തവണയും അടച്ചിട്ടുണ്ടെങ്കിൽ, തിരിച്ചടവ് കൃത്യതയുടെ അടിസ്ഥാനത്തിൽ വസ്തു ജാമ്യവ്യവസ്ഥയിൽ നൽകുന്ന ഇളവ് താഴെപ്പറയുന്നതാണ്. ഈ പദ്ധതിയിൽ ചേർന്ന ചിട്ടിയിൽ വസ്തു ജാമ്യം സ്വീകരിക്കുമ്പോൾ, അതിന്റെ മാർക്കറ്റ് വില (EMV) ഭാവി ബാധ്യതയുടെ 1.5 മടങ്ങ്ഉണ്ടായിരുന്നാൽ മതി (ഇപ്പോൾ നിലവിലുള്ള വ്യവസ്ഥ പ്രകാരം ഇത് 2 മടങ്ങ് ആണ്). ഈ ആനുകൂല്യം ഈ പദ്ധതിയിലെ ചിട്ടികൾക്ക് മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു. മൊത്തം ഭാവി ബാധ്യതയിൽ 10% ഇളവ് നൽകുന്ന ആനുകൂല്യം പ്രസ്തുത ചിറ്റാളന്മാർക്ക് ബാധകമാകുന്നതല്ല. വസ്തു ജാമ്യത്തിന് മാത്രമേ ഇപ്പോൾ ഈ ആനുകൂല്യം ബാധകമാകുന്നുള്ളൂ.

  ഉദാഹരണത്തിന് ഈ പദ്ധതിയിലെ ചിട്ടിയിൽ ചേർന്ന് ചിട്ടി വിളിച്ചെടുത്ത ഒരു ചിറ്റാളന്റെ ഭാവി ബാധ്യത 100000/- രൂപ ആണെന്ന് കരുതുക. കഴിഞ്ഞ 36 മാസത്തെ മുഴുവൻ കെ.എസ്.എഫ്.ഇ. ശാഖകളിലേയും തിരിച്ചടവിന്റെ ട്രാക്ക് റെക്കോർഡ് പരിശോധിക്കുക. ഈ 36 മാസങ്ങളിൽ അദ്ദേഹത്തിന്റെ / അവരുടെ എല്ലാ അക്കൗണ്ടുകളും ഒരു തവണപ്പോലും തെറ്റാതെ അടച്ചിട്ടുണ്ടെങ്കിൽ ആ വ്യക്തി 1.5 ലക്ഷം രൂപ മാർക്കറ്റ് വില (EMV) ഉള്ള വസ്തു ജാമ്യം സമർപ്പിച്ചാൽ മതിയാകും. നിലവിലുള്ള വസ്തു ജാമ്യത്തിൽ 1.5 ലക്ഷം രൂപയോ അതിലധികമോ മാർക്കറ്റ് വില (EMV) മറ്റ് ജാമ്യ പരിധി കഴിഞ്ഞ് സ്വതന്ത്രമായി ഉണ്ടെങ്കിൽ, 1.5 ലക്ഷം രൂപ മാത്രമേ ആ സ്വതന്ത്ര മാർക്കറ്റ് വാല്യുവിൽ നിന്നും ഈ ചിട്ടിയുടെ ജാമ്യമായി പരിഗണിക്കേണ്ടതുള്ളൂ.

 5. സമ്മാനങ്ങൾക്കു വേണ്ടിയുള്ള നറുക്കെടുപ്പിൽ മുടക്കമില്ലാത്ത ചിറ്റാളൻമാരെ മാത്രമേ ഉൾപ്പെടുത്തുകയുള്ളൂ. നറുക്കെടുപ്പ് തീയ്യതിയുടെ തലേമാസം വരെ മുടക്കമില്ലാതെ ചിട്ടി അടച്ചവരെ നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഈ പദ്ധതിയിൽ തുടങ്ങുന്ന ചിട്ടികളിൽ 25% തവണകൾ കഴിയുന്നതിന് മുമ്പേ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തവരേയും സമ്മാനപദ്ധതികള്‍ക്ക് പരിഗണിക്കാവുന്നതാണ്

 6. കെ.എസ്.എഫ്.ഇ.യിലെ സ്ഥിരം ജീവനക്കാരുടേയും ഏജന്റുമാരുടേയും അപ്രൈസർമാരുടേയും പേരിലുള്ള ചിട്ടികൾ ശാഖാതല സമ്മാനങ്ങൾക്ക് മാത്രമേ പരിഗണിക്കൂ.

 7. പണമായി സമ്മാനം സ്വീകരിക്കുന്നവർക്ക് നൽകുന്ന തുകയിൽ നിന്നും ബന്ധപ്പെട്ട നികുതികൾ കുറച്ച് ബാക്കി തുകയാണ് നൽകേണ്ടത്.