ഓട്ടോമൊബൈൽ മേഖലയിൽ തൊഴിൽപരിശീലനം നൽകുന്ന പദ്ധ്യതിയെ  കുറിച്ചു വിവരിക്കാമോ ?






Manu Manu
Answered on June 08,2020

പദ്ധതിയുടെ പേര്:ഓട്ടോമൊബൈൽ മേഖലയിൽ തൊഴിൽപരിശീലനം

സഹായം:പ്രതിമാസം 7000 രൂപ വരെ.

അർഹതാമാനദണ്ഡം:പൊതു-സ്വകാര്യപങ്കാളിത്തത്തോടെ ഓട്ടോമൊബൈൽ മേഖലയിൽ ഡിപ്ലോമ, ഐ.റ്റി.ഐ, ഐ.റ്റി.സി കോഴ്സ് പൂർത്തിയാക്കിയവർക്ക് പരിശീലനം നൽകുകയും പ്രമുഖസ്ഥാപനങ്ങളിൽ തൊഴിൽ ഉറപ്പാക്കുകയും ചെയ്യുന്ന പദ്ധതി. പരിശീലനകാലയളവിൽ ട്യൂഷൻ ഫീസ്, സ്റ്റൈപ്പന്റ് ഇനങ്ങളിലായി പ്രതിമാസം 7000 രൂപ വരെ അനുവദിക്കുന്നു. വരുമാന പരിധി നാ‌ലു ലക്ഷം രൂപ.

അപേക്ഷിക്കേണ്ട വിധം: Backward Class Development Department എന്ന വെബ്‌സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്ത നിശ്ചിതമാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് ജാതിസർട്ടിഫിക്കറ്റ്, വരുമാനസർട്ടിഫിക്കറ്റ്, അടിസ്ഥാനയോഗ്യതയുടെ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവസഹിതം നൽകണം.

അപേക്ഷിക്കേണ്ട വിലാസം:മേഖലാ ഡെപ്യൂട്ടി ഡയറക്ടർ, പിന്നാക്കവിഭാഗവികസനവകുപ്പ്, സിവിൽ സ്റ്റേഷൻ, രണ്ടാം നില, കാക്കനാട്, എറണാകുളം-682030

സമയപരിധി:നോട്ടിഫിക്കേഷൻ പ്രകാരമുളള കാലയളവ്


tesz.in
Hey , can you help?
Answer this question

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide