ഒരു ആധാരത്തിന്റെ പ്രധാനപ്പെട്ട ഘടകങ്ങൾ ഏതൊക്കെയാണ് ?






ഒരു വസ്തു വാങ്ങുമ്പോഴോ വിൽക്കുമ്പോഴോ തയ്യാറാക്കപ്പെടുന്ന പ്രമാണത്തിൽ

താഴെ പറയുന്ന 16  ഘടകങ്ങൾ രജിസ്ട്രേഷനു വേണ്ടി ഹാജരാക്കുന്ന  ആധാരത്തിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്.

 

1. എഴുതിക്കൊടുക്കുന്നവരുടെയും വാങ്ങുന്നവരുടെ യും മേൽവിലാസം, വാങ്ങുന്നവരുടെയും വിൽക്കുന്നവരുടെയും ഇടതുകൈ പെരുവിരൽ പതിപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ, തിരിച്ചറിയിൽ രേഖയുടെ വിവരണം.

 

2. ആധാരത്തിന്റെ  സ്വഭാവ വിവരണം (വിലയാധാരം, ഭാഗപത്രം, ധനനിശ്ചയം, etc...)

 

3. തീയതി

 

4. എഴുതി കൊടുക്കുന്നവരുടെ വിവരങ്ങൾ.

 

5. എഴുതി വാങ്ങുന്നവരുടെ വിവരങ്ങൾ.

 

6. *വസ്തു കൈമാറ്റം ചെയ്യുന്നവർക്ക് എപ്രകാരം വസ്തു ലഭിച്ചു എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ* .( പ്രധാനപ്പെട്ടത് )

 

7. വസ്തു ഇടപാടിന്റെ  യഥാർത്ഥ വിവരണം. (കൈമാറ്റത്തിന്റെ ഉദ്ദേശം, സ്വഭാവം, സാഹചര്യങ്ങൾ, പ്രതിഫലം, മറ്റു വ്യവസ്ഥകൾ)

 

8. വസ്തുവിന്റെ ബാധ്യതകളെ  കുറിച്ചുള്ള വിവരണങ്ങൾ (വനഭൂമി, മിച്ചഭൂമി, ബാധ്യതകൾ, ന്യൂനതകൾ)

 

9.  കൈമാറ്റം ചെയ്യുന്ന വസ്തുവിനെക്കുറിച്ചുള്ള വിവരങ്ങൾ.

 

10. പ്രതിഫല സംഖ്യയും, മുദ്ര വിലയും

 

11. ഫെയർ വാല്യൂ ക്ലാസിഫിക്കേഷൻ

 

12. വസ്തു വിവരപ്പട്ടികയും പ്ലാനും. ഇതിൽ കൃത്യമായ അതിരുകളും വഴിയെ കുറിച്ചുള്ള വിവരങ്ങളും ചേർത്തിരിക്കണം.

 

13. എഴുതി കൊടുക്കുന്നവരുടെ ഒപ്പ്.

 

14. സാക്ഷികളുടെ സാക്ഷ്യപ്പെടുത്തൽ.

 

15. ആധാരം എഴുതിയ ആളുടെ സാക്ഷ്യപ്പെടുത്തൽ

 

16. വെട്ടു തിരുത്തുകൾ സംബന്ധിച്ച് കുറിപ്പ്.

 

ഇത്രയും വിവരങ്ങൾ തെറ്റാതെ പരാമർശിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണം . വഴി വിവരം പറഞ്ഞിട്ടുണ്ടെങ്കിൽ ഏതുതരത്തിലുള്ള അവകാശമാണ് എന്നും വഴിയുടെ നീളവും വീതിയും ഒക്കെ കൃത്യമായി പറഞ്ഞിരിക്കണം. ഒരു ലൈസൻസ് സർവെയർ തയ്യാറാക്കിയ ഭൂമിയുടെ സ്കെച്ച് കൂടി ആധാരത്തിനൊപ്പം രജിസ്റ്റർ ചെയ്യാൻ ശ്രദ്ധിക്കണം.

 

 

ആധാരം Register ചെയ്യുവാൻ കൊടുക്കുന്നതിനു മുൻപ് ഗുണഭോക്താവ് മേൽവിവരിച്ച ഘടകങ്ങൾ ആധാരത്തിൽ ഉണ്ടോയെന്നു ഉറപ്പുവരുത്തണം.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to get Possession Certificate in Kerala?

A possession certificate is an official statement provided to the citizen by the state government to obtain subsidy and loan for housing. Documents Required to get Possession Certifi..
  Click here to get a detailed guide

Guide

How to do Property Registration in Kerala?

Registration of the property is a full and final agreement signed between two parties. Once a property is registered, it means that the property buyer..
  Click here to get a detailed guide

Guide

Aadhaaram, Pattayam, Pokkuvaravu, Databank

Aadhaaram (Sale Deed) Sale Deed or Adharam is the registered document by which the title of a property is transferred or conveyed from one person to another. In a purchase or sale of a prop..
  Click here to get a detailed guide

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide