ഒരു അഡ്ഡ്രസ്സിൽ രണ്ട് റേഷൻ കാർഡ് എടുക്കാൻ കഴിയുമോ?


സാധാരണയായി പറ്റില്ല.

എന്നാൽ രണ്ട് വ്യത്യസ്ത കുടുംബങ്ങൾ ഒരേ വീട്ടു നമ്പറില്‍ പ്രത്യേകം അടുക്കളയും പ്രത്യേകം Living space-ഉമായി താമസിക്കുകയാണെങ്കില്‍ ആയത് പരിശോധിച്ച് ബോധ്യപ്പെടുന്നപക്ഷം വെവ്വേറെ റേഷന്‍ കാര്‍ഡുകള്‍ അനുവദിയ്ക്കുന്നതിന് താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് അധികാരമുണ്ട്. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കായി താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെടുക.

Source: This answer is provided by Civil Supplies Helpdesk, Kerala