എന്റെ രണ്ടാമത്തെ മകന്റെ ജനന സർട്ടിഫിക്കറ്റ് മുനിസിപ്പാലിറ്റിയിൽ നിന്ന് വാങ്ങിയിരുന്നില്ല. രണ്ട് മൂന്ന് പ്രാവശ്യം ചെന്നപ്പോ അവിടെ അപ്ഡേഷൻ നടക്കുക യായിരുന്നു. ഇപ്പൊ ഒന്നര വർഷമായി ഇനി ലഭിക്കാൻ എന്തു ചെയ്യണം. ആധാർ കാർഡു ഒന്നും കൊടുത്തിട്ടില്ല.?


Sevana എന്ന വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. (കൊച്ചി നഗരസഭ അല്ലെങ്കിൽ)
ജനനം നടന്നത് ആശുപത്രിയിൽ ആണെങ്കിൽ ആശുപത്രി സ്ഥിതി ചെയ്യുന്ന സ്ഥലത്തുള്ള ഗ്രാമപഞ്ചായത്ത്/നഗരസഭയിൽ അവർ റിപ്പോർട്ട് ചെയ്തു കാണും. അവിടെ രജിസ്റ്റർ ചെയ്തിട്ടുമുണ്ടാവും. വീട്ടിൽ ആണെങ്കിൽ വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ രജിസ്ട്രേഷൻ യൂണിറ്റിൽ നിങ്ങൾ രജിസ്റ്റർ ചെയ്യണം.
ആശുപത്രിയിൽ നിന്നും കൊടുത്തിട്ടുണ്ടെങ്കിൽ തീർച്ചയായും രജിസ്റ്റർ ചെയ്തിട്ടുണ്ടാവും. ഇപ്പോൾ മിക്ക ആശുപത്രിയിലും കിയോസ്ക് ഉണ്ട്. അവിടെ നിന്നും ഓൺലൈൻ ആയി അയക്കുകയാണ്. ജനനതിയതി, അമ്മയുടെ പേര് എന്നിവയൊക്കെയാണ് സർച്ച് ചെയ്യാൻ മാൻഡേറ്ററി ഫീൽഡ്. കീ നമ്പർ, രജിസ്ട്രേഷൻ നമ്പർ എന്നിവയൊന്നും നിർബന്ധമായും കൊടുക്കേണ്ടതില്ല. ഒന്ന് കൂടി ശ്രമിച്ചു നോക്കൂ. ജനിച്ചു ഒരു വർഷം കഴിഞ്ഞ സ്ഥിതിക്ക് ഇനി വൈകി രജിസ്റ്റർ ചെയ്യാൻ RDOയുടെ അനുമതി വേണം. ഇത് കിട്ടാൻ അത്ര എളുപ്പമല്ല. തിൽ ചുവന്ന * ഇട്ട നാല് കാര്യങ്ങൾ മാത്രമാണ് mandatory field. ഇത് മാത്രം നൽകിയാൽ സർച്ച് ചെയ്യാൻ പറ്റും.