എന്റെ തറവാട്ടു് വീടിന്റെ പടിഞ്ഞാറ് മതിലിനോട് കൂട്ടി അടുത്ത അമ്പല കമ്മിറ്റിക്കാർ പെർമിറ്റില്ലാതെ ഏകദേശം 4000 സ്വ.ഫീറ്റിൽ ഒരു കല്ല്യാണമണ്ഡപം പണിയുകയും അതിന്റെ 2 ടോയ് ലെറ്റുകളും ഞങ്ങളുടെ പടിഞ്ഞാറെ മതിലിനോട് ചേർന്നുമാണ് പണിതിരിയ്ക്കുന്നത്.ഈ വിവരം പഞ്ചായത്തിലും മറ്റ് വേണ്ടപ്പെട്ട എല്ലാവരെയും രേഖാമൂലവും അല്ലാതെയും അറിയിച്ചീട്ടും (2018 ഏപ്രിൽ മുതൽ ). നാളിതുവരെ ടോയ്‌ലെറ്റ് പൊളിച്ചു മാറ്റുകയോ പെർമിറ്റില്ലാതെ പണിത ബിൽഡിങ്ങിനെതിരെ നടപടികൾ സ്വീകരിയ്ക്കാനോ അധികൃതർ തയ്യാറായിട്ടില്ല. ഇനിയും ഞങ്ങൾ ആരെയാണ് സമീപിക്കേണ്ടത്? ഇത് കൂടാതെ കമ്മിറ്റിക്കാർ ഞങ്ങൾക്കെതിരെ കോടതിയിൽ കേസും ഫയൽ ചെയ്തിരിയ്ക്കയാണ്.






പഞ്ചായത്ത് സെക്രട്ടറിയേയും അമ്പല കമ്മിറ്റിക്കാരെയും എതിർ കക്ഷികളാക്കി തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ഓംബുഡ്സ്മാൻ മുൻപാകെ പരാതി നൽകുക. പരാതി നൽകുന്നതിനുള്ള മേൽവിലാസം ചുവടെ ചേർക്കുന്നു. താങ്കൾക്കെതിരെയുള്ള കോടതിയിലെ കേസ് ഒരു അഭിഭാഷകൻ മുഖേന കോടതിയിൽ നേരിടുക.
The Ombudsman For LSGIs Kerala, Saphalyam Complex, 4th Floor, Trida Building, University P.O., Thiruvananthapuram – Pin.695034

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide