KSFE യുടെ സൗഖ്യ സ്വര്‍ണ്ണപ്പണയ വായ്‌പ എന്താണ് ?






KSFE, Government of Kerala verified
Answered on May 26,2021

കോവിഡ് 19-ന്റെ ഈ കാലത്ത് രോഗികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.ലക്ഷക്കണക്കിനാളുകൾ കോവിഡ് വിമുക്തരായി ആരോഗ്യം വീണ്ടെടുക്കുകയും ചെയ്യുന്നു.രോഗം പൂർണമായി മാറിയവരിൽ തന്നെ ലോക്ക്ഡൗണും മറ്റുനിയന്ത്രണങ്ങളും മൂലം ഉപജീവനത്തിന് പോലും പുറത്തേക്കിറങ്ങാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്.ചികിത്സയും മറ്റു അനുബന്ധ സാഹചര്യങ്ങളും കണക്കിലെടുത്ത് കോവിഡ് ബാധിതരെയും കുടുംബത്തെയും സാമ്പത്തികമായി സഹായിക്കുക എന്നത് ഒരു പൊതുമേഖലാ സ്ഥാപനം എന്ന നിലയിൽ കെ.എസ്.എഫ് .ഇ യുടെ കടമയായി ഏറ്റെടുത്ത് അവർക്കുവേണ്ടി തുടങ്ങിയ ഒരു സ്വര്ണവായ്‌പ്പ പദ്ധതിയാണ് സൗഖ്യ സ്വർണ്ണപ്പണയ വായ്‌പ.

സൗഖ്യ  സ്വര്‍ണ്ണപ്പണയ വായ്പയുടെ  പ്രത്യേകതകള്‍

  • കോവിഡിനെ അതിജീവിച്ച പ്രായപൂര്‍ത്തിയായവര്‍ക്കോ അവരുടെ കുടുംബാംഗങ്ങളില്‍ പ്രായപൂര്‍ത്തിയായ ഒരാള്‍ക്കോ 1,00,000 രൂപ വരെ 5% വാര്‍ഷിക പലിശ നിരക്കില്‍ സ്വര്‍ണ്ണപ്പണയ വായ്‌പ്പ നല്‍കുന്നു

  • ദൗർഭാഗ്യവശാൽ  കോവിഡ്‌ രോഗബാധ മൂലം മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളില്‍ പ്രായപൂര്‍ത്തിയായ ഒരു വൃക്തിക്ക്‌ മേല്‍പ്പറഞ്ഞ വായ്‌പ്പ ലഭ്യമാകുന്നതാണ്‌.

  • കുടുംബാംഗങ്ങള്‍ എന്നത്‌ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ കോവിഡ്‌ അതിജീവിച്ചവരുടെ/ കോവിഡ്‌ മൂലം മരണപ്പെട്ടവരുടെ പേര്‌ ഉള്‍ക്കൊള്ളുന്ന റേഷന്‍ കാര്‍ഡില്‍ പേര്‌ ചേര്‍ത്തിട്ടുള്ള വ്യക്തികള്‍ ആണ്‌.

  • 2021 മാര്‍ച്ച്‌ 1 ന്‌ ശേഷം കോവിഡ്‌ രോഗബാധ ഉണ്ടായവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആണ്‌ ഈ വായ്യ അനുവദിക്കുക.

  • 2021 മെയ്‌ 14 ന്‌ ആരംഭിയ്ക്കുന്ന ഈ പദ്ധതി 2021 ജൂണ്‍ 15 വരെ പ്രാഥമികമായി നിലനില്‍ക്കുന്നതാണ്‌. അതിനുശേഷം പുരോഗതി അപഗ്രഥിച്ചതിനുശേഷം പദ്ധതിയുടെ കാലാവധി നീട്ടുന്ന കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കും.

  • ഈ പദ്ധതി പ്രകാരം വായ്‌പ്പയെടുക്കുന്നവര്‍ 6 മാസത്തിനുള്ളില്‍ വായ്‌പ്പ, പലിശ സഹിതം തിരിച്ചടക്കേണ്ടതാണ്‌.

  • അല്ലാത്തപക്ഷം, അവരുടെ വായ്‌പ്പകള്‍ സാധാരണ സ്വര്‍ണ്ണപ്പണയ വായ്‌പ്പയായി കണക്കാക്കുകയും തുടക്കം മുതല്‍ അതനുസരിച്ചുള്ള പലിശ ഈടാക്കുന്നതുമായിരിക്കും.

  • വായ്‌പ്പ എടുക്കാനാഗ്രഹിക്കുന്നവരില്‍ നിന്നും സാധാരണ സ്വര്‍ണ്ണപ്പണയ വായ്‌പ്പക്ക് ബാധകമായ രേഖകള്‍ പുറമേ, റേഷന്‍ കാര്‍ഡിന്റെ കോപ്പിയും ബന്ധപ്പെട്ട രോഗവിമുക്തരുടെ/മരണപ്പെട്ടവരുടെ ലഭ്യമായ ചികിത്സാ രേഖകളുടെ കോപ്പികളും ശേഖരിച്ച്‌ വായ്‌പ്പക്ക് അര്‍ഹരാണെന്ന്‌ ഉറപ്പാക്കേണ്ടതാണ്‌.

  • ഹാജരാക്കുന്ന റേഷന്‍കാര്‍ഡില്‍ ബന്ധപ്പെട്ട കോവിഡ്‌ വിമുക്തരുടെ/മരണപ്പെട്ടവരുടെ പേര്‌ രേഖപ്പെടുത്തിയിട്ടുണ്ടെന്ന്‌ ഉറപ്പു വരുത്തേണ്ടതാണ്‌. കുടുംബാംഗങ്ങളാണ്  ലോണ്‍ ആവശ്യപ്പെടുന്നതെങ്കില്‍ അവരുടെ പേരും കോവിഡ്‌ വിമുക്തരുടെ / മരണപ്പെട്ടവരുടെ പേര്‌ ഉള്‍ക്കൊള്ളുന്ന അതേ റേഷന്‍കാര്‍ഡില്‍ ഉണ്ടെന്ന്‌ ഉറപ്പ്  വരുത്തേണ്ടതാണ്‌.

  • ഈ വായ്‌പ്പ കോവിഡ്‌ രോഗവിമുക്തനോ പ്രായപൂര്‍ത്തിയായ കുടുംബാംഗങ്ങളില്‍ ഒരാള്‍ക്കോ/ കോവിഡ്‌ മൂലം മരണപ്പെട്ടവരുടെ പ്രായപൂര്‍ത്തിയായ കുടുംബാംഗങ്ങളില്‍ ഒരാള്‍ക്കോ കെ.എസ്‌.എഫ്‌.ഇ യില്‍ നിന്ന്‌ ഒരു പ്രാവശ്യം മാത്രമേ അനുവദിക്കുകയുള്ളു, ശാഖ അവര്‍ക്ക്‌ തെരഞ്ഞെടുക്കാവുന്നതാണ്‌.ഒന്നില്‍ കൂടുതല്‍ വായ്‌പ്പയെടുത്താല്‍ ആദ്യവായ്‌പ്പയൊഴികെ മറ്റെല്ലാം സാധാരണ സ്വര്‍ണ്ണപ്പണയ വായ്‌പ്പയായി കണക്കാക്കുകയും പലിശ നിരക്ക്‌ ഉള്‍പ്പെടെ സാധാരണ സ്വര്‍ണ്ണപ്പണയ വായ്‌പ്പയുടെ നിബന്ധനകള്‍ക്ക്‌ വിധേയമാക്കുകയും ചെയ്യുന്നതാണ്‌. ഒന്നില്‍ കൂടുതല്‍ വായ്‌പ്പ എടുക്കുന്നതല്ല എന്ന്‌ കാണിക്കുന്ന ഒരു സത്യവാങ്മൂലം വായ്‌പ്പ എടുക്കുന്നവര്‍ നല്‍കേണ്ടതാണ്‌. 

  • ഒന്നില്‍ കൂടുതല്‍ വായ്‌പ്പ എടുക്കുന്നില്ല എന്ന്‌ ഉറപ്പുവരുത്താനായി, ഈ ആവശ്യത്തിനായുള്ള ഗൂഗിള്‍ ഫോം പൂരിപ്പിച്ച്‌ ഹെഡ്‌ ഓഫീസ്‌ ഐ.ടി വിഭാഗത്തിലേയ്ക്ക സമര്‍പ്പിക്കേണ്ടതാണ്‌.

  • സാധാരണ സ്വര്‍ണ്ണപ്പണയ വായ്‌പ്പയ്ക്ക്‌ ബാധകമായ ബാക്കി നിബന്ധനകള്‍ എല്ലാം തന്നെ ഈ വായ്‌പ്പക്കും  ബാധകമായിരിക്കും.

  • കെ.എസ്‌.എഫ്‌.ഇ ജീവനക്കാര്‍ക്കും, കടുംബാംഗങ്ങള്‍ക്കും ഈ വായ്പ പദ്ധതി ബാധകമല്ല.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Complete Guide on KSFE Pravasi Chit

KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..
  Click here to get a detailed guide

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide