40% മെഡിക്കൽ റിപ്പോർട്ട് ഉള്ള ഒരു വികലാംഗന് ഗവൺമെൻറിൽ നിന്നും(കേന്ദ്ര ഗവൺമെൻ്റ്/ കേരള ഗവൺമെൻ്റ് ) എന്തെല്ലാം ആനുകൂല്യംങ്ങൾ ലഭിക്കും ഒന്നു വിവരിക്കാമോ കാർഡ് BPL കാർഡാണ്. വാർഷിക വരുമാനം 18000. എന്തെങ്കിലും പലിശ കുറവിൽ ബിസിനസ് ചെയ്യാൻ ലോൺ കിട്ടുമോ ?






Ramesh Ramesh
Answered on August 30,2020

അംഗവൈകല്യം സംഭവിച്ചവർ, ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്നവർകും  സർക്കാർ പെൻഷൻ നൽകും 

ലഭിക്കുന്ന ആനുകൂല്യം: 1200 രൂപ

അപേക്ഷ നല്‍കേണ്ടത്: ഗ്രാമപഞ്ചായത്ത് /നഗരസഭ സെക്രട്ടറിക്ക്

ഹാജരാക്കേണ്ട രേഖകള്‍:

  • നിശ്ചിത ഫോമിലുള്ള അപേക്ഷയുടെ രണ്ടു പ്രതി.
  • പ്രായപരിധി ഇല്ല.
  • സ്ഥിരതാമസം തെളിയിക്കുന്ന ഒരു രേഖ (റേഷന്‍ കാര്‍ഡ് /മേല്‍വിലാസം കാണിക്കുന്ന മറ്റു രേഖയുടെ പകർപ്പ്).
  • അംഗപരിമിതി തെളിയിക്കുന്ന രേഖ.
  • വരുമാനം തെളിയിക്കാൻ വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് .

അര്‍ഹതാമാനദണ്ഡം:

1. കുടുംബവാര്‍ഷികവരുമാനം: 1,00,000 രൂപ

2. ശാരീരിക, മാനസിക വൈകല്യങ്ങൾ:

അസ്ഥിവൈകല്യം — ചുരുങ്ങിയത് 40%
അന്ധർ — ലെന്‍സ് ഉപയോഗിച്ചും കാഴ്ചശക്തി 6/60 അഥവാ 20/200 സ്നെല്ലനിൽ അധികമാകാത്ത‌ത്‌
ബധിരർ — കേഴ്വിശേഷി 90 ഡെസിബെലിൽ കുറഞ്ഞത്
മാനസികവൈകല്യം — ഐ. ക്യു. 50-ല്‍ താഴെ

അന്വേഷണോദ്യോഗസ്ഥര്‍: ഹെല്‍ത്ത് ഇന്‍സ്പെക്ടർ

തീരുമാനം എടുക്കുന്നത്: ഗ്രാമപ്പഞ്ചായത്ത് /നഗരസഭ ഭരണസമിതി

അപ്പീലധികാരി: കളക്ടർ

കുറിപ്പ്:

1. കഴിഞ്ഞ രണ്ടു വര്‍ഷമായി കേരളത്തിൽ തുടര്‍ച്ചയായി സ്ഥിരതാമസമായിരിക്കണം.

2. സ്വാതന്ത്ര്യസമരസേനാനികള്‍ക്കുള്ള പെൻഷൻ വരുമാനമായി കണക്കാക്കില്ല.

3. അംഗപരിമിതി 80%-ൽ അധികമുള്ളവർക്ക് ഉയര്‍ന്ന നിരക്കിലുള്ള പെന്‍ഷന് അര്‍ഹതയുണ്ട്.

4. സാമൂഹികസുരക്ഷാ മിഷന്‍ നല്‍കുന്ന തിരിച്ചറിയൽ കാര്‍ഡ് ഹാജരാക്കുന്നവരോട് അംഗപരിമിതി തെളിയിക്കാൻ മറ്റു രേഖ ആവശ്യപ്പെടില്ല.

5. അപേക്ഷ നൽകിയ തീയതിമുതൽ പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കും.

6. കോണ്‍ട്രിബ്യൂഷൻ അടച്ച് വിവിധ ക്ഷേമനിധി ബോര്‍ഡുകളിൽ നിന്നു പെൻഷൻ കൈപ്പറ്റുന്നവർ, ഹോണറേറിയം കൈപ്പറ്റുന്ന അങ്കണവാടി ജീവനക്കാർ, തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍, ഗ്രാന്റ് ലഭിക്കുന്ന അനാഥ /അഗതി /വൃദ്ധമന്ദിരങ്ങള്‍ /ക്ഷേമസ്ഥാപനങ്ങൾ എന്നിവയിലെ അന്തേവാസികള്‍, വികലാംഗപെൻഷൻ കൈപ്പറ്റുന്നവർ എന്നിവർക്ക് അര്‍ഹമായ മാനദണ്ഡങ്ങൾക്കു വിധേയമായി ഏതെങ്കിലും ഒരു സാമൂഹിക പെന്‍ഷനു കൂടി അര്‍ഹതയുണ്ട്. (ജി. ഒ. (എം. എസ്.) 9/2016 സാ. നീ. വ. തീയതി 30.01.2016 ജി. ഒ. (എം. എസ്.) 324/2016/ഫിന്‍ തീയതി 15.08.2016).

7. പെൻഷൻ കൈപ്പറ്റുന്ന ആൾ മരിച്ചാൽ കുടിശ്ശിക അനന്തരാവകാശികൾക്കു ലഭിക്കും


tesz.in
Hey , can you help?
Answer this question

Guide

How to set up a business in India from scratch?

Setting up a Business in India involves the following steps Choosing the type of business Business Registration Process Central and State level Approvals / Compliances Wi..
  Click here to get a detailed guide

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide