2019ൽ  മാറ്റിയ KPBR rules പ്രകാരം Built up area ആണലോ വീടിന്റെ Building tax calculate ചെയാൻ വേണ്ടി എടുക്കുന്നത്. അപ്പോൾ നടുമുറ്റം അല്ലെങ്കിൽ അകത്തു ഓപ്പൺ റൂഫ് ഏരിയ ഉള്ള ഒരു വീടിന്റെ അത്രേം ഭാഗവും Built up ഏരിയ ആയി കണക്കാകുമോ ?


വില്ലേജിൽ നൽകേണ്ട കെട്ടിട നികുതിയെ കുറിച്ചാണ് ചോദ്യം എന്ന് അനുമാനിക്കുന്നു. അതനുസരിച്ച് കെട്ടിടത്തിത്തിന്റെ എല്ലാ നിലകളിലും ഉള്ള ആകെ പ്ലിന്ത്  ഏരിയയുടെ അടിസ്ഥാനത്തിലാണ് കെട്ടിടനികുതിനൽകേണ്ടത്. താമസ ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങളുടെ പ്ലിന്ത് ഏരിയ കണക്കാക്കുമ്പോൾ വിറകുപുര,.കാർഷെഡ്, താമസേതര ആവശ്യങ്ങൾക്കുള്ള മറ്റ് അനുബന്ധ നിർമ്മിതികൾ എന്നിവ ഒഴിവാക്കും.