1974ലെ  ജനന സർട്ടിഫിക്കറ്റ് കിട്ടാൻ  വഴിയുണ്ടോ ?






ജനനം രജിസ്റ്റർ ചെയ്തിട്ടുള്ളതാണെങ്കിൽ ഏതു തദ്ദേശ ഭരണ സ്ഥാപനത്തിലാണോ ജനനം രജിസ്റ്റർ ചെയ്തിട്ടുള്ളത് ആ സ്ഥാപനത്തിൽ അപേക്ഷ നൽകി സർട്ടിഫിക്കറ്റ് വാങ്ങാവുന്നതാണ്. കൂടാതെ ജനന വിവരങ്ങൾ വെച്ച് താങ്കൾക്ക് cr.lsgkerala.gov.in എന്ന ലിങ്ക് വഴി ജനന സർട്ടിഫിക്കറ്റ് സൗജന്യമായി ഡൌൺലോഡ് ചെയ്ത് എടുക്കാവുന്നതുമാണ്. ഇത് നിയമപരമായ എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കാം. ജനനം നാളിതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ജനനം രെജിസ്റ്റർ ചെയ്താലേ സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. ജനനം നടന്ന് ഒരു വർഷത്തിനകം രജിസ്‌ട്രേഷൻ നടത്താത്ത സംഗതികളിൽ, അത് ഏതു വർഷം നടന്നതായാലും, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ അനുമതിയോടെ രജിസ്റ്റർ ചെയ്യുവാൻ കഴിയും. ഇതിനായി ജനനം നടന്ന സ്ഥലത്തെ തദ്ദേശ ഭരണ സ്ഥാപനത്തിൽ നിന്നും "നോൺ അവൈലബിലിറ്റി സർട്ടിഫിക്കറ്റ്" വാങ്ങി താമസിച്ചുള്ള ജനന രജിസ്ട്രേഷന്റെ (Delayed Registration) അനുമതിക്കായി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന് അപേക്ഷ നൽകുക. അനുമതിക്കുള്ള അപേക്ഷ തദ്ദേശ ഭരണ സ്ഥാപനം വഴി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന് നൽകുകയും ആവാം. അനുമതി ലഭിച്ച ശേഷം ജനനം നടന്ന സ്ഥലത്തെ തദ്ദേശ ഭരണ സ്ഥാപനത്തിൽ, ജനനം രജിസ്റ്റർ ചെയ്യുന്നതിനായി ടി അനുമതിയും ആവശ്യമായ രേഖകളും സമർപ്പിക്കുക. അതനുസരിച്ച് ജനനം രജിസ്റ്റർ ചെയ്ത ശേഷം ജനന സർട്ടിഫിക്കറ്റ് ലഭിക്കും. 

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to get a Birth Certificate in Kerala?

A birth certificate (janana certificate) is the most important identity document that makes it possible for anyone in possession of it to benefit from a gamut of services offered by the Indi..
  Click here to get a detailed guide

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide