സർക്കാർ ജീവനക്കാരുടെ കെടുകാര്യസ്ഥതയും നിരുത്തരവാദിത്വപരമായ പെരുമാറ്റം അനുഭവപ്പെട്ടാൽ എന്ത് ചെയ്യണം ?






സർക്കാർ ജീവനക്കാരുടെ കെടുകാര്യസ്ഥതയും നിരുത്തരവാദിത്വവുമുള്ള നടപടികൾ അനുഭവിക്കേണ്ടി വരുകയാണെങ്കിൽ പരാതി കൊടുക്കാതെ തരമില്ല. ഇതിനെതിരായി നിയമപരമായി സമീപിക്കാൻ പറ്റിയ നിയമസംവിധാനം ആണ് ലോകായുക്ത.

ജനാധിപത്യ ഭരണക്രമത്തിൽ പല നിയമസംവിധാനങ്ങളും സർക്കാർ ഉണ്ടാക്കി തന്നിട്ടുണ്ടെങ്കിലും പൊതുജനം അത് വേണ്ട വിധത്തിൽ ഉപയോഗിക്കുന്നില്ലെന്നതാണ് സത്യം. അതിലൊന്നാണ് ലോകായുക്ത.

എങ്ങനെയാണ് ലോകായുക്ത പ്രവർത്തിക്കുന്നത്?

ലോകായുക്തയുടെ ആസ്ഥാനം തിരുവനന്തപുരത്താണ്. എങ്കിലും കണ്ണൂർ, തലശ്ശേരി, കോഴിക്കോട് എറണാകുളം, കോട്ടയം എന്നിവിടങ്ങളിൽ ലോകായുക്ത ക്യാമ്പ് സിറ്റിങ് നടത്താറുണ്ട്. യാതൊരുവിധ ചെലവുകളും ഇല്ലാതെ പൊതുജനങ്ങൾക്ക് ലോകായുക്തയിൽ പരാതി സമർപ്പിക്കാവുന്നതാണ്. നേരിട്ടോ വക്കീൽ മുഖാന്തരമോ പരാതി കൊടുക്കാം. പരാതിയിൽ കഴമ്പുണ്ടെന്ന് തെളിഞ്ഞാൽ പരാതി ആസ്പദമാക്കിയ സംഭവത്തിൽ ഉത്തരവാദികളായ ജീവനക്കാരനെതിരെ വേണ്ട നടപടി എടുക്കുവാനോ ജീവനക്കാരനെ പിരിച്ചുവിടാൻ ആവശ്യപ്പെട്ടുകൊണ്ടോ ലോകായുക്ത സർക്കാരിന് ശുപാർശ സമർപ്പിക്കുന്നതായിരിക്കും. അനന്തരം ഇക്കാര്യത്തിൽ സർക്കാർ നടപടി നടപടി ഉണ്ടാവുകയും ചെയ്യുന്നതാണ്.

എങ്ങനെ പരാതി സമർപ്പിക്കാം?

പരാതിയിൽ എതിർകക്ഷിയുടെ സ്ഥാനവും ഓഫീഷ്യൽ ആയിട്ടുള്ള അഡ്രസ്സും കൃത്യമായി രേഖപ്പെടുത്തണം.

പരാതി കൃത്യമായി അക്കമിട്ട് എഴുതേണ്ടതാണ്.

പരാതി ലളിതവും, കൃത്യവും ആയിരിക്കണം. Printed ആയിരുന്നാൽ നല്ലത്.

എതിർകക്ഷി പാസ്സാക്കുവാനുള്ള ഒരു ഓർഡറിനെതിരെ ലോകായുക്തയിൽ നിന്നും stay വാങ്ങുവാനും സാധിക്കുന്നതാണ്.

പരാതിക്ക് അടിസ്ഥാനമായ കാര്യങ്ങളുടെ രേഖകൾ വ്യക്തമായ രീതിയിൽ പരാതിയോടൊപ്പം സമർപ്പിക്കേണ്ടതാണ്.

ഒരു വക്കീൽ അറ്റസ്റ്റ് ചെയ്ത വക്കാലത്ത് പരാതിയുടെ കൂടെ വയ്‌ക്കേണ്ടതാണ്. നോട്ടീസ് അയക്കുവാനുള്ള ആവശ്യമായ സ്റ്റാമ്പ് ഒട്ടിച്ച കവറുകൾ പരാതിയുടെ കൂടെ ഉണ്ടായിരിക്കണം. പരാതിയുടെ നാലു കോപ്പികൾ സമർപ്പിക്കേണ്ടതാണ്. പരാതി രജിസ്റ്റേഡ് പോസ്റ്റ് ആയി അയക്കേണ്ട വിലാസം രജിസ്ട്രാർ, കേരള ലോകായുക്ത, വികാസ് ഭവൻ തിരുവനന്തപുരം .

വിവിധ ജില്ലകളിലുള്ള ക്യാമ്പ് ഓഫീസുകളിലും പരാതി സമർപ്പിക്കാം.

പരാതി കൊടുത്തതിനുശേഷം അടുത്ത സിറ്റിങ്ങിനു പരാതിക്കാരൻ നേരിട്ട് ഹാജരായി കാര്യങ്ങൾ ബോധിപ്പിക്കേണ്ടി വരും.

പരാതിക്കാരന് വേണമെങ്കിൽ പരാതി ഏതുസമയത്തും പിൻവലിക്കാം യാതൊരു ശിക്ഷാ നടപടികളും ഉണ്ടായിരിക്കുകയില്ല.

കഴമ്പുള്ള പരാതികൾതെളിവുകളോടുകൂടി കൊടുക്കുവാൻ ശ്രദ്ധിക്കുക. സംശയമുണ്ടെങ്കിൽ വിളിക്കേണ്ട നമ്പർ 0471 2300495.

പഞ്ചായത്ത്‌ /മുൻസിപ്പൽ അംഗങ്ങൾ, അവിടെ ജോലി ചെയ്യുന്ന ജീവനക്കാർ, കേന്ദ്ര സർക്കാർ ജീവനക്കാർ എന്നിവർക്കെതിരെയുള്ള പരാതികൾ ലോകായുക്തയിൽ സമർപ്പിക്കാൻ സാധ്യമല്ല.

ഒരു വക്കീലിന്റെ സഹായം പരാതി സമർപ്പിക്കുന്നതിൽ ഉണ്ടെങ്കിൽ നന്നായിയിരിക്കും.

For more information, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide