വിവരാവകാശ നിയമപ്രകാരം പരീക്ഷയുടെ ഉത്തരക്കടലാസുകൾ വിദ്യാർത്ഥിക്ക് ലഭിക്കുവാൻ സാധ്യതയുണ്ടോ?
Answered on August 12,2020
വളരെയേറെ ബുദ്ധിമുട്ടി എഴുതിയ പരീക്ഷയിൽ മാർക്ക് കുറഞ്ഞു പോകുമ്പോൾ വിദ്യാർത്ഥികൾക്ക് ഉണ്ടാകുന്ന വിഷമം പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല. അപ്പോഴാണ് താൻ എഴുതിയ ഉത്തരകടലാസ്സുകൾ ഒന്നു കാണുവാൻ സാധിച്ചെങ്കിലെന്നു ഓരോ വിദ്യാർത്ഥിയും ആത്മാർത്ഥമായി ആഗ്രഹിക്കുന്നത്. വിവരാവകാശ നിയമപ്രകാരം നിങ്ങൾക്ക് യൂണിവേഴ്സിറ്റിയിൽ നിന്നോ CBSE യിൽ നിന്നോ ഉത്തരകടലാസ്സുകളുടെ പകർപ്പുകൾ തീർച്ചയായും ലഭ്യമായിരിക്കും. അതിനുവേണ്ടി 10 രൂപയുടെ പോസ്റ്റൽ ഓർഡറോ ഡീഡിയോ എടുത്തു വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചാൽ മതി. കോപ്പിയുടെ ചിലവും അപേക്ഷയുടെ കൂടെ നൽകേണ്ടതാണ്. CBSE യിൽ ഒരു കോപ്പിക്ക് രണ്ടു രൂപയാണ്.
CBSE Vs. Aditya Bandopathyaya(2011) എന്ന കേസിൽ സുപ്രീം കോടതി കൃത്യമായ മാർഗ്ഗ നിർദേശങ്ങൾ ഇക്കാര്യത്തിൽ നല്കിയിട്ടുള്ളതാണ്.
For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075
Kerala Voter List 2024 - Search By Name, Download
Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..  Click here to get a detailed guide