വസ്തുവിനെതിരെ കോടതിയിൽ കേസ് നിലവിലുണ്ടെന്ന കാരണത്താൽ പോക്കുവരവ് നിഷേധിക്കാമോ?






അബ്ദുൾ റഹ്‌മാൻ വളരെക്കാലം ഗൾഫിലായിരുന്നു. സ്വരുക്കൂട്ടിയ പണമുപയോഗിച്ച് വസ്തുവും വീടും വാങ്ങി.

പോക്കുവരവ് ചെയ്യുവാൻ വില്ലേജ് ഓഫീസിൽ രേഖകൾ എത്തിയപ്പോൾ മുൻ ഉടമ ധനകാര്യ സ്ഥാപനത്തിൽ നിന്നും ലോൺ എടുത്തിട്ടുണ്ടായിരുന്നുവെന്നും, തിരിച്ചടവ് മുടങ്ങിയതിനാൽ വസ്തുവിന്മേൽ അറ്റാച്ച്മെന്റ്റ് ഉള്ളതിനാൽ പോക്കുവരവ് ചെയ്തു തരുവാൻ നിർവ്വാഹമില്ലായെന്നും വില്ലേജ് ഓഫീസർ അറിയിച്ചു.

അബ്ദുൾ റഹ്മാന് അനുകൂലമായ ഘടകങ്ങൾ താഴെ പ്രതിപാദിക്കുന്നു.

1. വസ്തുവുമായി ബന്ധപ്പെട്ടിട്ടുള്ള സിവിൽ തർക്കങ്ങൾ, അറ്റാച്ച്മെന്റ്, റവന്യൂ റിക്കവറി നടപടികൾ എന്നിവ ടി വസ്തുവിന്റെ അടിസ്ഥാന ഭൂനികുതി നിരസിക്കുവാനും, പോക്കുവരവ് ചെയ്യാതിരിക്കാനുള്ള കാരണമാകില്ലായെന്ന് ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നിരവധി വിധി പ്രസ്താവനകളുണ്ട്.

2. ഭൂനികുതി സ്വീകരിക്കരുതെന്നും, വസ്തു പോക്കുവരവു ചെയ്തു കൊടുക്കരുതെന്നും ഏതെങ്കിലും കോടതിയുടെ പ്രത്യേകമായ ഉത്തരവുണ്ടെങ്കിൽ, ആ ഉത്തരവിൻ പ്രകാരം പോക്കുവരവ് തിര സ്കരിക്കാവുന്നതാണ്. എന്നാൽ അത്തരമൊരു ഉത്തരവ് ഇല്ലെങ്കിൽ പോക്കുവരവ് ചെയ്തു കൊടുക്കുവാൻ വില്ലേജ് ഓഫീസർ ബാധ്യസ്ഥനാണ്.

3. പോക്കുവരവ് ചട്ടങ്ങൾ സെക്ഷൻ 16 പ്രകാരം, പോക്കുവരവും ഭൂനികുതി സ്വീകരിക്കലും പുതിയതായി ഭൂമിയിൽ ഒരു അവകാശം ഉണ്ടാക്കുന്നതിനോ ഇല്ലാതാക്കുന്നതിനോ പര്യാപ്തമായ നടപടിയല്ല. മറിച്ച് സർക്കാരിന്റെ ധനപരമായ ആവശ്യങ്ങൾക്കായിട്ടുള്ള ക്രമീകരണം മാത്രമാണെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

4. Revenue Recovery Act സെക്ഷൻ 44 അനുസരിച്ചു വസ്തുവിന്റെ പോക്കുവരവ്, കടം കൊടുത്ത എതിർകക്ഷികളുടെ അവകാശത്തെ ഒരിക്കലും ഹനിക്കുന്നില്ല.

5.കേരള ഭൂനികുതി നിയമത്തിലെ സെക്ഷൻ 5(2) b പ്രകാരം വസ്തുവിന്റെ registered ഉടമ ഭൂനികുതി അടക്കുവാൻ ബാധ്യസ്ഥനാണ്. അതായത് അബ്‌ദുൾ റഹ്‌മാന് ഭൂനികുതി അടയ്ക്കുവാനുള്ള നിയമപരമായ ബാധ്യത ഉണ്ട് എന്നർത്ഥം.
എല്ലാത്തിനുമുപരി സർക്കാരിലേക്കുള്ള വരുമാനമായ ഭൂനികുതി തടസമില്ലാതെ പൊതുജനങ്ങളിൽനിന്ന് പിരിച്ചു കൊടുക്കുവാൻ ഉദ്യോഗസ്ഥർക്ക്‌ ഉത്തരവാദിത്വവു മുണ്ട്.

For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to do Property Registration in Kerala?

Registration of the property is a full and final agreement signed between two parties. Once a property is registered, it means that the property buyer..
  Click here to get a detailed guide

Guide

Aadhaaram, Pattayam, Pokkuvaravu, Databank

Aadhaaram (Sale Deed) Sale Deed or Adharam is the registered document by which the title of a property is transferred or conveyed from one person to another. In a purchase or sale of a prop..
  Click here to get a detailed guide

Guide

How to get Possession Certificate in Kerala?

A possession certificate is an official statement provided to the citizen by the state government to obtain subsidy and loan for housing. Documents Required to get Possession Certifi..
  Click here to get a detailed guide

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide