റേഷൻ കടയിൽ നിന്നും നമുക്ക് ഉള്ള അരി വിഹിതത്തിൽ കുത്തരി പച്ചരി, വെള്ളരി ഇവ എത്ര വീതം എന്ന് നിശ്ചയിക്കുന്നത് എങ്ങനെ?






റേഷൻ കടകൾ വഴി ഏതെങ്കിലും ഒരു പ്രത്യേക ഇനം അരി തന്നെ വിതരണം ചെയ്യണമെന്ന് നിർബന്ധമില്ല. ഗുണഭോക്താവിന് ആകെ ലഭിക്കേണ്ട അരിയുടെ അളവാണ് നിയമപരമായി ഉറപ്പാക്കപ്പെടുന്നത്, അത് ഏതിനം അരിയും ആകാം. ഓരോ താലൂക്കിലും ലഭിക്കുന്ന അരി ഇനങ്ങളുടെ അളവ് വ്യത്യസ്തമായിരിക്കും. നിലവിൽ പച്ചരി (Raw Rice), പുഴുക്കലരി (Boiled Rice), കുത്തരി (Custom Milled Rice) എന്നീ മൂന്ന് ഇനം അരിയാണ് റേഷൻ കടകൾ വഴി ലഭിക്കുന്നത്. അതിൽ കുത്തരി എന്നത് സപ്ലൈകോ (സിവിൽ സപ്ലൈസ് കോർപ്പറേഷൻ) കേരളത്തിലെ കർഷകരിൽ നിന്നും നെല്ല് സംഭരിച്ച് അത് കുത്തി അരിയാക്കി റേഷൻ കടകളിലെത്തിക്കുന്നതാണ്. പച്ചരി, പുഴുക്കലരി എന്നിവ കേന്ദ്രസർക്കാർ സ്ഥാപനമായ Food Corporation of India (FCI) മുഖേന ലഭിക്കുന്നതാണ്.

നിലവിലുള്ള നിയമപ്രകാരം കർഷകരിൽ നിന്നും സംഭരിക്കുന്ന കുത്തരിയുടെ അളവ് കഴിഞ്ഞ് ബാക്കി ഇനിയെത്രയാണ് ഓരോ മാസവും നമ്മുടെ സംസ്ഥാനത്തിന് ആവശ്യമുള്ളത്, അത്രയും അളവ് പച്ചരിയും പുഴുക്കലരിയും മാത്രമേ FCI-യിൽ നിന്നും ലഭ്യമാകുകയുള്ളൂ. ചില താലൂക്കുകളിൽ കുത്തരിയുടെ നിലവിലെ സ്റ്റോക്ക് കൂടുതലാണെങ്കിൽ സ്വാഭാവികമായും അവിടെ ലഭിക്കുന്ന പച്ചരിയുടെയും പുഴുക്കലരിയുടെയും അളവ് കുറവായിരിക്കും. ഓരോ FCI ഡിപ്പോകളിലും വരുന്ന പച്ചരിയുടെയും പുഴുക്കലരിയുടെയും അളവ് വ്യത്യസ്തമായതിനാൽ അതിനനുസരിച്ച് അതാത് FCI ഡിപ്പോകളിൽ നിന്നും വിതരണം ചെയ്യപ്പെടുന്ന താലൂക്കുകളിലും അളവിൽ വ്യത്യാസമുണ്ടാകാറുണ്ട്. ഈ സാഹചര്യത്തിൽ, അനുവദിച്ചിട്ടുള്ള ആകെ അരിയുടെ അളവിൽ കുറവുണ്ടാകുന്ന പക്ഷം താലൂക്ക് സപ്ലൈ ഓഫീസർക്ക് പരാതി നൽകുക.

വിവരങ്ങൾക്ക് കടപ്പാട് : Civil Supplies Dept.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question


Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide