പഞ്ചായത്തിന് സ്വകാര്യ വ്യക്തിയുടെ സ്ഥലം കയ്യേറി റോഡ് നിർമ്മിക്കുവാനുള്ള അധികാരം ഉണ്ടോ?






സ്വകാര്യ വ്യക്തികൾ പുറമ്പോക്ക് കയ്യേറി അവകാശം സ്ഥാപിക്കുന്ന വാർത്തകൾ കെട്ടിട്ടുണ്ടാവും. എന്നാൽ പഞ്ചായത്തോ മുൻസിപ്പാലിറ്റിയോ സ്വകാര്യ വ്യക്തികളുടെ സ്ഥലം കയ്യേറിയാൽ പരിഹാരമായി വസ്തു ഉടമയ്ക്ക് സിവിൽ കോടതിയെ സമീപിപ്പിക്കാവുന്നതാണ്.

പഞ്ചായത്ത്‌ രാജ് ആക്ട് സെക്ഷൻ 249 അനുസരിച്ച് പഞ്ചായത്തിന് എതിരെ വ്യവഹാര നടപടിയുമായി മുന്നോട്ട് പോവുന്നതിനു മുൻപ് ഒരു മാസത്തെ നോട്ടീസ് പഞ്ചായത്തിന് നൽകേണ്ടതാണ്.

എന്നാൽ കേസിനു ആസ്പദമാക്കിയ സംഭവത്തിൽ പഞ്ചായത്ത്‌ എടുത്ത നടപടി ക്രമങ്ങൾ നിയമവിരുദ്ധമാണെങ്കിൽ ഒരു മാസത്തെ നോട്ടീസ് ആവശ്യമില്ലാത്തതാണ് (Mammadhan Kutty vs Pallivasal Grama Panchayat 2004- കേരള ഹൈക്കോടതി)
പരാതിക്ക് ആസ്പദമാക്കിയ സംഭവം നടന്നതിനു ശേഷം ആറുമാസത്തിനുള്ളിൽ തന്നെ പഞ്ചായത്തിനെതിരെ കോടതിയിൽ ഹർജി സമർപ്പിക്കേണ്ടതാണ്.

For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide