നിങ്ങളുടെ വാർഡിലെ റോഡുകൾ സംരക്ഷിക്കുവാനുള്ള റോഡ് സംരക്ഷണ സമിതി രൂപീകരിച്ചോ?






പൊതുഖജനാവിലെ പണം ഉപയോഗിച്ച് പഞ്ചായത്ത്‌/ മുനിസിപ്പൽ കോർപറേഷനുകളുടെ കീഴിൽ നിർമ്മിക്കപ്പെടുന്ന റോഡുകൾ നല്ലരീതിയിൽ സംരക്ഷിക്കപ്പെടേണ്ടത് പൊതുജനങ്ങളുടെ ആവശ്യമാണ്. നല്ല രീതിയിൽ സംരക്ഷിക്കപ്പെടാത്ത റോഡുകൾ കാലക്രമേണ നശിക്കുകയും, പൊതുജനങ്ങളുടെ യാത്ര ദുർഘടമാക്കുകയും ചെയ്യുന്നു. പഞ്ചായത്തുകളിൽ റോഡ് സംരക്ഷണത്തിന് വേണ്ടി ഉപയോഗിക്കുവാനുള്ള Maintenance ഫണ്ടുണ്ടായിരിക്കും.

നിങ്ങളുടെ വാർഡിലെ ഗ്രാമസഭയ്ക്ക് വാർഡ് മെമ്പർ ചെയർമാനായി റോഡ് സംരക്ഷണസമിതി രൂപീകരിക്കുവാനുള്ള അധികാരമുണ്ട്.

ഇത്തരം റോഡ് സംരക്ഷണ സമിതിക്ക് പഞ്ചായത്തിന്റെ എസ്റ്റിമേറ്റ് നിരക്കിൽ എല്ലാ വർഷവും റോഡിന്റെ അറ്റകുറ്റപ്പണികൾ ഏറ്റെടുത്ത് നടത്താവുന്നതാണ്.

പഞ്ചായത്ത് റോഡുകളിലെ കയ്യേറ്റങ്ങളോ, അനധികൃത നിർമ്മാണങ്ങളോ, റോഡിൽ നിലവിൽ നടത്തിയിട്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഹാനികരമായി ഭവിച്ചേക്കാവുന്ന ഏതു പ്രവർത്തനങ്ങളും അധികാരികളുടെ ശ്രദ്ധയിൽ പെടുത്തുവാനും, നടപടി എടുപ്പിക്കുവാനുള്ള അധികാരം റോഡ് സംരക്ഷണസമിതിക്ക് ഉള്ളതായിരിക്കും.

മേൽപ്പറഞ്ഞ റോഡ് സംരക്ഷണസമിതി അടുത്ത ഗ്രാമസഭയിൽ രൂപീകരിക്കുക...നാടിന്റെ വികസനപ്രവർത്തനങ്ങളിൽ പങ്കാളികളാകുക...

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide