തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടത്തുന്ന മരാമത്ത് നിർമ്മാണ പ്രവൃത്തികൾ പരിശോധിക്കാനുള്ള അവകാശം ആർക്കാണ് ?






തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തുന്ന മരാമത്ത് നിർമ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ടിട്ടുള്ള ടെൻഡർ രജിസ്റ്റർ, എഗ്രിമെന്റ് രജിസ്റ്റർ, ലെവൽ ഫീൽഡ് ബുക്കുകൾ, എം ബുക്കുകൾ, ബിറ്റുമിൻ സ്റ്റോക്ക് രജിസ്റ്റർ എന്നിവയുടെ കോപ്പികൾ _Public Record_ വിഭാഗത്തിലാണ്. ആയതുകൊണ്ട് Kerala Panchayath Raj Act (Execution of Public Works) 1997 Section 17 (4) പ്രകാരവും, KPR (Custody of Records and Issue of Copy) Rules (V) 1998 Section 4 (1) പ്രകാരവും നിശ്ചിത ഫീസ് അടച്ച് "Form 1" ൽ അപേക്ഷിച്ചാൽ ഏതൊരു പൗരനും ലഭിക്കും.

Section 14 (1) തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ എൻജിനീയർ മരാമത്ത് പണികൾക്ക് ഉപയോഗിക്കുന്ന സാധനങ്ങളുടെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതുണ്ട്. അദ്ദേഹത്തിന്റെ നേരിട്ടുള്ള ഉത്തരവാദിത്വത്തിൽ ആയിരിക്കണം പണികൾ നടക്കേണ്ടത്.

പഞ്ചായത്തിലെ/ മുൻസിപ്പാലിറ്റിയിലെ/ കോർപ്പറേഷനിലെ ഏതൊരു വോട്ടർക്കും Section 14 (4) പ്രകാരം നിർമ്മാണ പ്രവർത്തികൾ പരിശോധിക്കാനുള്ള അവകാശം ഉണ്ടായിരിക്കും. വേറെ അധികാരപത്രത്തിന്റെ ആവശ്യമില്ല. തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾക്ക് KPR (Professional Relationship and Conduct between Elected Authorities and Officers) Rules, 2007 Section 4 പ്രകാരം പഞ്ചായത്ത് ഉദ്യോഗസ്ഥന്മാർക്ക് നിയമപ്രകാരമുള്ള നിർദേശങ്ങൾ നൽകുവാനും, പഞ്ചായത്തിന്റെ അധീനതയിലുള്ള രേഖകൾ (നിയമതടസ്സങ്ങളില്ലാത്തവ) പരിശോധിക്കുവാൻ ആവശ്യപ്പെടാനുള്ള അധികാരം ഉണ്ട്.

കേരള മുനിസിപ്പാലിറ്റി ആക്ട് പ്രകാരവും വികസനപ്രവർത്തനങ്ങളായി ബന്ധപ്പെട്ട രേഖകൾ അതാത് നിയോജകമണ്ഡലത്തിലെ കൗൺസിലർക്ക് നൽകുവാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to do Property Registration in Kerala?

Registration of the property is a full and final agreement signed between two parties. Once a property is registered, it means that the property buyer..
  Click here to get a detailed guide

Guide

Aadhaaram, Pattayam, Pokkuvaravu, Databank

Aadhaaram (Sale Deed) Sale Deed or Adharam is the registered document by which the title of a property is transferred or conveyed from one person to another. In a purchase or sale of a prop..
  Click here to get a detailed guide

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide